"ജോർജസ് മെലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
== ചലച്ചിത്ര രംഗത്തേക്ക് ==
1895 ഡിസംബർ 28ന് [[ലൂമിയർ സഹോദരന്മാർ]]പാരീസിലെ ഗ്രാൻഡ് കഫെയിൽ നടത്തിയ വിശ്വ വിഖ്യാതമായ ആദ്യ സിനിമാ പ്രദർശനത്തിന് സന്നിഹിതരായവരുറ്റെ കൂട്ടത്തിൽ മെലീസുമുണ്ടായിരുന്നു. അവരുറ്റെ കൈവശമുണ്ടായിരുന്ന ക്രാമറകളിലൊന്നിന് 10,000 ഫ്രാങ്കിനടുത്ത് വില നൽകാൻ മെലീസ് തയ്യാറായെങ്കിലും ലൂമിയൻ സഹോദരന്മാർ വഴങ്ങിയില്ല. തുടർന്ന് ലണ്ടനിലേക്ക് ഫിലിം വാങ്ങാൽ പോയ മെലീസ്, റോബർട്ട് പോൾ എന്നയാളിൽ നിന്നും കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു ഫിലിം പ്രൊജക്റ്റർ വാങ്ങുകയും, തന്റെ തീയേറ്റരിൽ സ്റ്റേജ് പ്രദർശനങ്ങൾക്കൊപ്പം ചലച്ചിത്ര പ്രദർശനം കൂടി ഏർപ്പെടുത്തുകയും ചെയ്തു. പ്രോജക്ടറിന്റെ സാങ്കേതിക വശങ്ങൾ പഠിച്ച മെലീസ് താനുണ്ടാക്കിയ യന്ത്രമനുഷ്യനിൽ നിന്നും കൂടി വേർപെടുത്തിയ ഭാഗങ്ങൾ ഉപയോഗിച്ച് സ്വയം ഒരു ക്യാമറ നിർമ്മിച്ചു. ലണ്ടനിൽ നിന്നും വരുത്തിയ ദ്വാര രഹിതമായ ഫിലിം മെലീസ് തന്റെ ക്യാമറയിൽ ഉപയോഗിക്കാവുന്ന വിധത്തിൽ മെച്ചപ്പെടുത്തിയെടുത്തു. 1896 മെയ് മാസത്തിൽ മെലീസ് ചിത്രീകരണം ആരംഭിച്ചു. 1896ൽ അദ്ദെഹവും റീലസ് എന്നയാളും ചേർന്ന് സ്റ്റാർ- ഫിലിം കമ്പനിക്ക് തുടക്കമിട്ടു. ലൂമിയ ചിത്രങ്ങളുറ്റെ അനുകരണമായിരുന്നു മെലീസിന്റെ ആദ്യ ചലച്ചിത്രങ്ങളെന്നിരുന്നാലും സ്പെഷ്യൽ എഫക്റ്റുകൾ സന്നിവെശിപ്പിച്ച് നിർമ്മിച്ച് 'ഭയാനക രാത്രി/ ടെറിബിൾ നൈറ്റ്' പോലെയുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം കാണികലെ അത്ഭുത പരതന്ത്രരാക്കി. 'അപ്രത്യക്ഷയാകുന്ന സ്ത്രീ/ വാനിഷിംഗ് ലേഡി' എന്നീ ചിത്രത്തിലൂടെ അപ്രത്യക്ഷമാക്കൽ സാങ്കേതിക അദ്ദെഹം അവതരിപ്പിച്ചു. 1896 ൽ 78 ചലച്ചിത്രങ്ങളും, 1897ൽ 53 ചലച്ചിത്രങ്ങളും അദ്ദേഹം നിർമിച്ചു. ഡോക്യുമെന്ററികൾ, യക്ഷിക്കഥകൾ, മന്ത്ര വിദ്യകൾ, ചരിത്ര നിമിഷങ്ങൾ ,ഹാസ്യം എന്നീ വിഭാഗങ്ങലിൽപ്പെടുത്താവുന്ന നിരവധി ചിത്രങ്ങൽ അദ്ദേഹം നിർമ്മിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലാത്ത കാലത്ത് [[എ ട്രിപ് ടു ദ മൂൺ]] എന്ന ചന്ദ്രനിലെക്ക് ഒരു പറ്റം ആളുകൾ ഒരു റോക്കറ്റിലേറി യാത്രയാകുന്ന കഥ പറയുന്ന ചലച്ചിത്രം നിർമ്മിച്ച് അദ്ദേഹം ജനതയെ അമ്പരപ്പിച്ചു. 1899 ൽ ഇറങ്ങിയ മെലീസിന്റെ 'ക്ലിയോപാട' എന്നെ ഹൊറർ ചിത്രം കണ്ടവർ ഭയം മൂലം അലറിക്കരഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട് (2005 ൽ ആണ് ഈ ചിത്രത്തിന്റെ പ്രിന്റ് പാരീസിൽ നിന്നും കണ്ടെടുക്കാനായത്). ഏഴ് മിനിറ്റ് ദൈർഘ്യമുള്ള, ഇരുപതു സീനുകൾ ഉള്ള, മുപ്പത്തഞ്ച് പേർ അഭിനയിച്ച ' സിൻഡ്രല' എന്നെ മെലീസ് ചിത്രം യൂറോപ്പിലും, അമെരിക്കയിലും വൻ പ്രചാരം നേടി. 1900ൽ 13 മിനിറ്റ് ദൈർഘ്യമുള്ള 'ഴാൻ ഓഫ് ആർക്' ഉൾപ്പെടെയുള്ള് 33 ചിത്രങ്ങൽ മെലീസ് നിർമ്മിച്ചു. ഇതേ വർഷം ഇറങ്ങിയ 'ബാഹ്മിൺ ആൻഡ് ബട്ടർ ഫ്ലൈ' എന്ന ചിത്രത്തിൽ ഒരു ശലഭപ്പുഴുവിനെ ചിറകുകളുള്ള ഒരു സുന്ദരിയാക്കി മറ്റുന്ന ബ്രാഹ്മണൻ സ്വയം ശലഭപ്പുഴുവായി മാറുന്ന കാഴ്ചയാണുള്ളത്. തന്റെ മിക്ക ചലച്ചിത്രങ്ങളിലും, മെലീസും, ഭാര്യയും അഭിനയിക്കുകയും ചെയ്തിരുന്നു. 1902ലാണ് മെലീസിന്റെ എറ്റവും പ്രസിദ്ധമായ ചിത്രം ' എ ട്രിപ് ടു ദി മൂൺ' ജനിക്കുന്നത്.
[[File:Méliès, Une nuit terrible (Star Film 26, 1896).jpg|thumb|200px|left|Scene from മെലീസിന്റെ "ഭയാനക രാത്രി'' എന്ന ചലച്ചിത്രത്തിലെ ഒരു രംഗം]]
== ശിഷ്ട ജീവിതം ==
 
"https://ml.wikipedia.org/wiki/ജോർജസ്_മെലീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്