"ജോർജസ് മെലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മാറി ജോർജസ് ഴാൻ മെലീസ് അഥവാ ജോർജസ് മെലീസ് ,(ആംഗല ഉച്ഛാരണം: /mɛ.li.'ez/);((8 ഡിസംബർ 1861 – 21 ജനുവരി 1938)സിനിമാ വ്യവസായത്തിന്റെ പ്രാരംഭ ഘട്ടത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഫ്രാൻസ് സ്വദേശിയായ ഒരു സാങ്കേതിക വിദഗ്ദ്ധനും സംവിധായകനുമായിരുന്നു. സിനിമയിൽ സ്പെഷ്യൽ എഫക്സ്ടുകൾക്ക് നാന്ദി കുറിച്ച സ്റ്റോപ്പ് ട്രിക്ക് 1886 ൽ അവതരിപ്പിച്ചത് ഇദ്ദേഹമാണ് . (ഒരു സീനിൽ ക്യാമറയുടെ പ്രവർത്തനം നിർത്തി, അടുത്ത സീനിൽ തത്സമയം സ്പെഷ്യൽ എഫക്ട്സ് നൽകിക്കൊണ്ട് ചിത്രീകരണം തുടരുകയും ,തുടർന്ന് എഡിറ്റിംഗ് വേളയിൽ ഇരു സീനുകളും കൃത്യമായി യോജിപ്പിച്ച് എഫക്ട്സ് അനുഭവേദ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ രീതി). മൾട്ടിപ്പൾ എക്സ്പോഷർ, റ്റൈം ലാപ്സ് ഫോട്ടൊഗ്രഫി, ഡിസോൾവസ് എന്നീ എഫക്ടുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു. ബ്ലാക് ആൻഡ് വൈറ്റ് ഫിലിമുകൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് കൈകൊണ്ട് ഫിലിമുകൾക്ക് നിരം നൽകി മെലീസ് വിപ്ലവം സൃഷ്ടിച്ചു. മാജിക്, യന്ത്രവിദ്യ എന്നീക്കാര്യങ്ങളിലുണ്ടായിരുന്ന തന്റെ പാടവത്തെ സിനിമയിലേക്ക് സന്നിവേശിപ്പിച്ച അദ്ദേഹം സിനിമജീഷ്യൻ എന്നും അറിയപ്പെട്ടിരുന്നു.ജോർജസ് മെലീസിന്റെ സൃഷ്ടികളായ ചന്ദ്രനിലേക്കൊരു യാത്ര/ എ ട്രിപ് ടു ദ മൂൺ (1902), അസാദ്ധ്യ യാത്ര/ ദ ഇമ്പോസിബിൾ വോയിജ് (1904) എന്നിവ ആദ്യകാല സയൻസ് ഫിക്ഷൻ സിനിമകളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹം 1896ൽ പുറത്തിറക്കിയ ഭൂതാധിനിവേസമുള്ള മാളിക/ ദ ഹോണ്ടിഡ് കാസിൽ എന്ന ചിത്രം ഭയാനക സിനിമകളുടെ ഗണത്തിൽപ്പെടുന്നതാണ്. അക്കാലത്തെ സാങ്കേതിക പരിമിതികൾ മൂലം നിശബ്ദ ചിത്രങ്ങൾ പുറത്തിറക്കാനെ മെലീസിന് കഴിഞ്ഞിരുന്നുള്ളു.
== ആദ്യകാല ജീവിതം, വിദ്യാഭ്യാസം ==
ഴാൻ ലൂയിസ് സ്റ്റാനിസ്ലെസ് മെലീസിന്റേയും അദ്ദേഹത്തിന്റെ ഡച്ച് ഭാര്യയായ യോനാ കാതറീൻ ഷൂഴിങ്ങിന്റേയും മകനായി 1861 ഡിസംബർ 8നാണ് മാറി ജോർജസ് ഴാൻ മെലീസ് ജനിക്കുന്നത്. പാരീസിലേക്ക് 1843ൽ താമസം മാറ്റിയ ജോർജസിന്റെ പിതാവ് അവിടെ ഒരു ബൂട്ട് നിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്ത് വരുമ്പോഴാണ് കാതറീനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും വിവാഹിതരാവുകയും ബോൾവാർഡ് സെയിന്റ് മാർട്ടിനിൽ ഇവർ ഒരു ബൂട്ട് നിർമ്മാണ ഫാക്ടരി സ്ഥാപിക്കുകയും ചെയ്തു. ഈ ദമ്പതിമാർക്ക് യഥാക്രമം ഹെന്രി ഗാസ്റ്റൺ എന്നീ പുത്രന്മാർ ജനിക്കുകയും ചെയ്തു മൂന്നാമത്തെ പുത്രനായ ജോർജസിന്റെ വരവോടെ കുടുംബം സമ്പന്നമായിത്തീരുകയും ചെയ്തു. ഏഴാമത്തെ വയസ്സിൽ വിദ്യാർത്ഥിയായിരുന്ന് ജോർജസ് മെലീസിന് ഫ്രാൻസ് - പ്രഷ്യൻ യുദ്ധത്തിനിറ്റെയുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേൽക്കുകയും തുടർന്ന് പ്രശസ്തമായ ലൈസി ലൂയിസ് ലേ ഗ്രാൻഡ് എന്ന വിദ്യാലയത്തിൽ പ്രവേശനം നേടുകയും ചെയ്തു. പത്താം വയസ്സിൽ തന്നെ ജോർജസ് മെലീസ് പാവക്കൂത്തുകൾ നടത്തുകയും, പാവകൾ ചരടുകളാൽ ചലിപ്പിക്കപ്പെടുന്ന മാരിയണറ്റ് രീതിയിൽ പ്രാവീണ്യം നേടുകയും ചെയ്തു. 1880ൽ അദ്ദേഹത്തിന്റെ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയായി.
== തൊഴിൽ ==
വിദ്യാഭ്യാസത്തിന് ശേഷം സഹോദരന്മാർക്കൊപ്പം കുടുംബബിസ്സിനസ് നോക്കി നടത്താനിറങ്ങിയ മെലീസ് തുന്നൽ വിദ്യ സ്വായത്തമാക്കി . മൂന്ന് വർഷത്തെ നിർബന്ധിത പട്ടാള സേവനത്തെത്തുടർന്ന് ജോർജസിനെ പിതാവ് ലണ്ടനിലുള്ള തന്റെ പരിചയക്കാരനടുത്തേക്കയച്ചു. ലണ്ടനിൽ ക്ലാർക്കായി ജോലി ചെയ്ത് വരികേ അദ്ദേഹം മാന്ത്രികവിദ്യയിൽ ആകൃഷ്ടനായി. തുടർന്ന് നാട്ടിലെത്തിയ മെലീസിന് ചിത്രകല അഭ്യസിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും പിതാവിന്റെ പിന്തുണ ലഭിച്ചില്ല. ഇതോടൊപ്പം വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ യൂജീൻ ഗെനിൻ എന്ന യുവതിയെ വിവാഹം ചെയ്യുകയും ചെയ്തു. ഇവർക്ക് ജൊർജറ്റ് (1888) , ആൻഡ്രെ (1901) രണ്ട് കുട്ടികളും പിറന്നു . കുടുംബ ഫാക്ടറിയിൽ ജോലി ചെയ്ത് വരികെ ജോർജസ് സ്റ്റേജിൽ മാജിക് പ്രദർശനങ്ങളും നടത്തി വന്നിരുന്നു. 1888ൽ പിതാവിന്റെ മരണത്തൊടു കൂടി മെലീസ് ഫാക്ടറി വിടുകയും തനിക്ക് ലഭിച്ച ഷെയർ ഉപയോഗിച്ച് റൊബർട്ട് ഹൗദിൻ എന്ന ഇൻഡോർ തീയേറ്റർ വാങ്ങി.
"https://ml.wikipedia.org/wiki/ജോർജസ്_മെലീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്