"കൊടകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
==രാഷ്ട്രീയം==
പഴയ [[കൊച്ചി രാജ്യം|കൊച്ചി രാജ്യത്തിന്റെ]] ഭാഗമായിട്ടാണ് കൊടകര കേരള രാഷ്ട്രീയ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. 1956ൽ ഐക്യകേരളം നിലവിൽ വന്നതിനു ശേഷം ചാലക്കുടി-ആമ്പല്ലൂർ ദ്വയാംഗ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കൊടകര 1960ലാണ് സ്വതന്ത്ര മണ്ഡലമായി മാറിയത്. ആ വർഷം കോൺഗ്രസിലെ [[ടി. പി. പീതാംബരൻ]] ഇവിടെനിന്നും വിജയിച്ചു. '67ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി. പി. ഐ]]യിലെ [[പി. എസ്. നമ്പൂതിരി]] കൊടകരയെ പ്രതിനിധാനം ചെയ്തു. '70 മുതൽ '77 വരെ മുഖ്യമന്ത്രിയായിരുന്ന [[സി. അച്യുതമേനോൻ]] കൊടകരയിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. '77ലും '80ലും കേരള കോൺഗ്രസ് -എമ്മിലെ [[ലോനപ്പൻ നമ്പാടൻ|ലോനപ്പൻ നമ്പാട]]നായിരുന്നു എം.എൽ.എ. '82 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -എസിലെ [[സി. ജി. ജനാർദനൻ]] വിജയിച്ചു. '87ലും '91ലും '96ലും 2001ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ [[കെ. പി. വിശ്വനാഥൻ]] തുടർച്ചയായി വിജയിച്ചു. എന്നാൽ, 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി. പി. എമ്മി]]ലെ [[പ്രഫ. സി. രവീന്ദ്രനാഥ് |പ്രഫ. സി. രവീന്ദ്രനാഥി]]നോട് 19,820 വോട്ടുകൾക്ക് കെ.പി.വിശ്വനാഥന് അടിയറവ് പറയേണ്ടിവന്നു.
 
പഴയ കൊടകര നിയമസഭാ നിയോജക മണ്ഡലത്തിൽ [[കൊടകര]], [[മറ്റത്തൂർ]], [[വരന്തരപ്പിള്ളി]], [[തൃക്കൂർ]], [[നെന്മണിക്കര]], [[അളഗപ്പനഗർ]], [[പുതുക്കാട്]] എന്നിങ്ങനെ ഏഴ് പഞ്ചായത്തുകളാണുണ്ടായിരുന്നത്. നിയമസഭാ നിയോജകമണ്ഡലം പുനർവിഭജിച്ചപ്പോൾ കൊടകര പഞ്ചായത്ത് ഇപ്പോൾ ചാലക്കുടി നിയമസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌. മറ്റ് 6 പഞ്ചായത്തുകളും പുതുക്കാട് നിയോജകമണ്ഡലത്തിലാണ്‌. 2011 മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും വിജയിച്ച [[ബി. ഡി. ദേവസ്സി]]യാണ് ഇപ്പോൾ കൊടകരയുടെ [[എം. എൽ. എ.]]
"https://ml.wikipedia.org/wiki/കൊടകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്