"കൊടകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
==രാഷ്ട്രീയം==
പഴയ [[കൊച്ചി രാജ്യം|കൊച്ചി രാജ്യത്തിന്റെ]] ഭാഗമായിട്ടാണ് കൊടകര കേരള രാഷ്ട്രീയ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. 1956ൽ ഐക്യകേരളം നിലവിൽ വന്നതിനു ശേഷം ചാലക്കുടി-ആമ്പല്ലൂർ ദ്വയാംഗ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കൊടകര 1960ലാണ് സ്വതന്ത്ര മണ്ഡലമായി മാറിയത്. ആ വർഷം കോൺഗ്രസിലെ [[ടി. പി. പീതാംബരൻ]] ഇവിടെനിന്നും വിജയിച്ചു. '67ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ [[സി. പി. ഐ]]യിലെ [[പി. എസ്. നമ്പൂതിരി]] കൊടകരയെ പ്രതിനിധാനം ചെയ്തു. '70 മുതൽ '77 വരെ മുഖ്യമന്ത്രിയായിരുന്ന [[സി. അച്യുതമേനോൻ]] കൊടകരയിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. '77ലും '80ലും കേരള കോൺഗ്രസ് -എമ്മിലെ [[ലോനപ്പൻ നമ്പാടൻ|ലോനപ്പൻ നമ്പാട]]നായിരുന്നു എം.എൽ.എ. '82 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -എസിലെ [[സി. ജി. ജനാർദനൻ]] വിജയിച്ചു. '87ലും '91ലും '96ലും 2001ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ [[കെ. പി. വിശ്വനാഥൻ]] തുടർച്ചയായി വിജയിച്ചു. എന്നാൽ, 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ [[സി.കമ്മ്യൂണിസ്റ്റ് പി.പാർട്ടി എം.ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി. പി. എമ്മി]]ലെ [[പ്രഫ. സി. രവീന്ദ്രനാഥ് |പ്രഫ. സി. രവീന്ദ്രനാഥി]]നോട് 19,820 വോട്ടുകൾക്ക് കെ.പി.വിശ്വനാഥന് അടിയറവ് പറയേണ്ടിവന്നു.
 
പഴയ കൊടകര നിയമസഭാ നിയോജക മണ്ഡലത്തിൽ [[കൊടകര]], [[മറ്റത്തൂർ]], [[വരന്തരപ്പിള്ളി]], [[തൃക്കൂർ]], [[നെന്മണിക്കര]], [[അളഗപ്പനഗർ]], [[പുതുക്കാട്]] എന്നിങ്ങനെ ഏഴ് പഞ്ചായത്തുകളാണുണ്ടായിരുന്നത്. നിയമസഭാ നിയോജകമണ്ഡലം പുനർവിഭജിച്ചപ്പോൾ കൊടകര പഞ്ചായത്ത് ഇപ്പോൾ ചാലക്കുടി നിയമസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌. മറ്റ് 6 പഞ്ചായത്തുകളും പുതുക്കാട് നിയോജകമണ്ഡലത്തിലാണ്‌. 2011 മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും വിജയിച്ച [[ബി. ഡി. ദേവസ്സി]]യാണ് ഇപ്പോൾ കൊടകരയുടെ [[എം. എൽ. എ.]]
വരി 31:
കൊടകര നിയമസഭാ നിയോജക മണ്ഡലത്തിന്റെ പ്രതിനിധികൾ നാലുതവണ സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളായി. 1970 ഒക്‌ടോബർ മുതൽ '77 മാർച്ച് 22 വരെ മുഖ്യമന്ത്രിയായ സി. അച്യുതമേനോൻ, 1980 ജനുവരി 25 മുതൽ '81 ഒക്‌ടോബർ 20 വരെ ഗതാഗതമന്ത്രിയായ ലോനപ്പൻ നമ്പാടൻ, '91 ജൂലൈ രണ്ട് മുതൽ '94 നവംബർ 16 വരെയും 2004 സെപ്റ്റംബർ അഞ്ച് മുതൽ 2005 ഫെബ്രുവരി 10 വരെയും വനംമന്ത്രിയായ കെ. പി. വിശ്വനാഥൻ എന്നിവരാണ് കൊടകരക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നേടിത്തന്നവർ.
 
ചരിത്രത്തിലേക്ക് മറഞ്ഞ കൊടകരനിയമസഭാ നിയോജക മണ്ഡലത്തിന്റെ അവസാനത്തെ എം. എൽ. എ പദവി പ്രഫ. സി. രവീന്ദ്രനാഥിന് സ്വന്തം.
 
==ഗതാഗതം==
"https://ml.wikipedia.org/wiki/കൊടകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്