"കൊടകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
==ചരിത്രം==
[[അയ്യൻ ചിരികണ്ടൻ]] എന്ന [[സാമന്തരാജാവ്|സാമന്തരാജാവിന്റെ]] ഭരണത്തിൻ കീഴിലായിരുന്നതും ഇന്നത്തെ മുകുന്ദപുരം താലൂകിന്റെ ഭാഗവുമായ ഒരു ഭൂപ്രദേശമാണ്‌ കൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയഭാഗവും [[പന്തല്ലൂർ കർത്താക്കന്മാർ|പന്തല്ലൂർ കർത്താക്കന്മാരുടെ]] കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേഭാഗം [[കോടശ്ശേരി കർത്താക്കന്മാർ]] കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ്‌ ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോപിച്ചത്രേ.
 
ഭരണപരമായി കൊടകര പഞ്ചായത്ത് [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം]] താലൂക്കിനു കീഴിൽ വരുന്നു. ഇന്ന് പട്ടണത്തിനു തെക്കായി ഉള്ള [[അപ്പോളോ ടയേഴ്സ്]] ഫാക്ടറിയിൽ ജോലിചെയ്യുന്ന ധാരാളം തൊഴിലാളികൾ ഉള്ളതുകൊണ്ട് കൊടകര ഒരു പട്ടണമായി മാറിക്കൊണ്ടിരിക്കുന്നു.
 
==രാഷ്ട്രീയം==
പഴയ [[കൊച്ചി രാജ്യം|കൊച്ചി രാജ്യത്തിന്റെ]] ഭാഗമായിട്ടാണ് കൊടകര കേരള രാഷ്ട്രീയ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. 1956ൽ ഐക്യകേരളം നിലവിൽ വന്നതിനു ശേഷം ചാലക്കുടി-ആമ്പല്ലൂർ ദ്വയാംഗ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കൊടകര 1960ലാണ് സ്വതന്ത്ര മണ്ഡലമായി മാറിയത്. ആ വർഷം കോൺഗ്രസിലെ [[ടി. പി. പീതാംബരൻ]] ഇവിടെനിന്നും വിജയിച്ചു. '67ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ [[സി. പി.ഐയിലെ ഐ]]യിലെ [[പി. എസ്. നമ്പൂതിരി]] കൊടകരയെ പ്രതിനിധാനം ചെയ്തു. '70 മുതൽ '77 വരെ മുഖ്യമന്ത്രിയായിരുന്ന [[സി. അച്യുതമേനോൻ]] കൊടകരയിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. '77ലും '80ലും കേരള കോൺഗ്രസ് -എമ്മിലെ [[ലോനപ്പൻ നമ്പാടൻ|ലോനപ്പൻ നമ്പാട]]നായിരുന്നു എം.എൽ.എ. '82 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -എസിലെ [[സി. ജി. ജനാർദനൻ]] വിജയിച്ചു. '87ലും '91ലും '96ലും 2001ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ [[കെ. പി. വിശ്വനാഥൻ]] തുടർച്ചയായി വിജയിച്ചു. എന്നാൽ, 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ [[സി. പി. എം.|സി. പി. എമ്മി]]ലെ [[പ്രഫ. സി. രവീന്ദ്രനാഥ് |പ്രഫ. സി. രവീന്ദ്രനാഥി]]നോട് 19,820 വോട്ടുകൾക്ക് കെ.പി.വിശ്വനാഥന് അടിയറവ് പറയേണ്ടിവന്നു.
ചെയ്തു. '70 മുതൽ '77 വരെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോൻ കൊടകരയിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. '77ലും '80ലും കേരള കോൺഗ്രസ് -എമ്മിലെ ലോനപ്പൻ നമ്പാടനായിരുന്നു എം.എൽ.എ. '82 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -എസിലെ സി.ജി.ജനാർദനൻ വിജയിച്ചു. '87ലും '91ലും '96ലും 2001ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ കെ.പി.വിശ്വനാഥൻ തുടർച്ചയായി വിജയിച്ചു. എന്നാൽ, 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പ്രഫ.സി.രവീന്ദ്രനാഥിനോട് 19,820 വോട്ടുകൾക്ക് കെ.പി.വിശ്വനാഥന് അടിയറവ് പറയേണ്ടിവന്നു.
 
പഴയ കൊടകര നിയമസഭാ നിയോജക മണ്ഡലത്തിൽ [[കൊടകര]], [[മറ്റത്തൂർ]], [[വരന്തരപ്പിള്ളി]], [[തൃക്കൂർ]], [[നെന്മണിക്കര]], അളഗപ്പ നഗർ[[അളഗപ്പനഗർ]], [[പുതുക്കാട്]] എന്നിങ്ങനെ ഏഴ് പഞ്ചായത്തുകളാണുണ്ടായിരുന്നത്. നിയമസഭാ നിയോജകമണ്ഡലം പുനർവിഭജിച്ചപ്പോൾ കൊടകര പഞ്ചായത്ത് ഇപ്പോൾ ചാലക്കുടി നിയമസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌. മറ്റ് 6 പഞ്ചായത്തുകളും പുതുക്കാട് നിയോജകമണ്ഡലത്തിലാണ്‌. 2011 മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും വിജയിച്ച [[ബി. ഡി. ദേവസ്സി]]യാണ് ഇപ്പോൾ കൊടകരയുടെ [[എം. എൽ. എ.]]
എന്നിങ്ങനെ ഏഴ് പഞ്ചായത്തുകളാണുണ്ടായിരുന്നത്. നിയമസഭാ നിയോജകമണ്ഡലം പുനർവിഭജിച്ചപ്പോൾ കൊടകര പഞ്ചായത്ത് ഇപ്പോൾ ചാലക്കുടി നിയമസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌. മറ്റ് 6 പഞ്ചായത്തുകളും പുതുക്കാട് നിയോജകമണ്ഡലത്തിലാണ്‌. 2011 മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും വിജയിച്ച ബി.ഡി.ദേവസ്സിയാണ് ഇപ്പോൾ കൊടകരയുടെ എം.എൽ.എ.
 
കൊടകര നിയമസഭാ നിയോജക മണ്ഡലത്തിന്റെ പ്രതിനിധികൾ നാലുതവണ സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളായി. 1970 ഒക്‌ടോബർ മുതൽ '77 മാർച്ച് 22 വരെ മുഖ്യമന്ത്രിയായ സി. അച്യുതമേനോൻ, 1980 ജനുവരി 25 മുതൽ '81 ഒക്‌ടോബർ 20 വരെ ഗതാഗതമന്ത്രിയായ ലോനപ്പൻ നമ്പാടൻ, '91 ജൂലൈ രണ്ട് മുതൽ '94 നവംബർ 16 വരെയും 2004 സെപ്റ്റംബർ അഞ്ച് മുതൽ 2005 ഫെബ്രുവരി 10 വരെയും വനംമന്ത്രിയായ കെ. പി. വിശ്വനാഥൻ എന്നിവരാണ് കൊടകരക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നേടിത്തന്നവർ.
 
ചരിത്രത്തിലേക്ക് മറഞ്ഞ കൊടകരനിയമസഭാ നിയോജക മണ്ഡലത്തിന്റെ അവസാനത്തെ എം. എൽ. എ പദവി പ്രഫ. സി. രവീന്ദ്രനാഥിന് സ്വന്തം.
 
==ഗതാഗതം==
ഗതാഗത സൌകര്യം വളരെയേറെയുള്ള പ്രദേശമാണ്‌ കൊടകര. ദേശീയപാത 47 നെ മുറിഞ്ഞുകടന്നുപോകുന്ന ഇരിങ്ങാലക്കുട-വെള്ളിക്കുളങ്ങര റോഡ് സന്ധിക്കുന്നത് കൊടകര ജംഗ്ഷനിലാണ്‌. കൊടകരയോട് ഏറ്റവുമടുത്ത കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് ചാലക്കുടിയാണ്‌. കൊടകരയ്ക്ക് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ [[ഇരിങ്ങാലക്കുട]] റെയിൽവേ സ്റ്റേഷൻ. [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]] ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
==ആരാധനാലയങ്ങൾ==
[[പൂനിലാർകാവ് ഭഗവതിക്ഷേത്രം]], [[കുന്നതൃക്കോവിൽ സുബ്രമണ്യൻ ക്ഷേത്രം|കുന്നതൃക്കോവിൽ സുബ്രമണ്യക്ഷേത്രം]], [[പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര]], [[അഴകം ദുർഗ്ഗാദേവി ക്ഷേത്രം]], [[മരുത്തോമ്പിള്ളി എടവന ശ്രീമഹാവിഷ്ണുക്ഷേത്രം]], [[കൊടകര സെ. ജോസഫ്സ് ഫൊറോന ദേവാലയം|സെ. ജോസഫ്സ് ഫൊറോന ദേവാലയം]], [[കൊടകര മഹല്ല് ജുമാ-അത്ത്|ജുമാമസ്ജിദ്]], [[പേരാമ്പ്ര സെ. ആന്റണീസ് ദേവാലയം]], [[കനകമല കുരിശുമുടി]] എന്നിവയാണ്‌ കൊടകരയിലെ പ്രധാന ആരാധനാലയങ്ങൾ. കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രത്തിൽ നടക്കുന്ന ഷഷ്ഠി ആഘോഷം തദ്ദേശീയരുടെ പ്രധാനപ്പെട്ട ആഘോഷമാണ്. [[കൊടകര ഷഷ്ഠി]] എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/കൊടകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്