"കൊടകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
|പ്രധാന ആകർഷണങ്ങൾ =|}}
 
[[കേരളം|കേരള]]ത്തിലെ [[തൃശ്ശൂർ ജില്ല]]യിലെ ഒരു ചെറിയ പട്ടണമാണ് '''കൊടകര'''. [[ദേശീയപാത 47]]-ൽ തൃശ്ശൂർ പട്ടണത്തിനു 20 കിലോമീറ്റർ തെക്കായി ([[ചാലക്കുടി]]ക്ക് 10 കിലോമീറ്റർ വടക്ക്) ആണ് കൊടകര സ്ഥിതിചെയ്യുന്നത്. ഭരണപരമായി കൊടകര പഞ്ചായത്ത് [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം]] താലൂക്കിനു കീഴിൽ വരുന്നു. ഇന്ന് പട്ടണത്തിനു തെക്കായി ഉള്ള [[അപ്പോളോ ടയേഴ്സ്]] ഫാക്ടറിയിൽ ജോലിചെയ്യുന്ന ധാരാളം തൊഴിലാളികൾ ഉള്ളതുകൊണ്ട് കൊടകര ഒരു പട്ടണമായി മാറിക്കൊണ്ടിരിക്കുന്നു.
 
ചരിത്രം
 
അയ്യൻ ചിരികണ്ടൻ എന്ന സാമന്തരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നതും ഇന്നത്തെ മുകുന്ദപുരം താലൂകിന്റെ ഭാഗവുമായ ഒരു ഭൂപ്രദേശമാണ്‌ കൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയഭാഗവും പന്തല്ലൂർ കർത്താക്കന്മാരുടെ കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേഭാഗം കോടശ്ശേരി കർത്താക്കന്മാർ കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ്‌ ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോപിച്ചത്രേ.
 
ഭരണപരമായി കൊടകര പഞ്ചായത്ത് [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം]] താലൂക്കിനു കീഴിൽ വരുന്നു. ഇന്ന് പട്ടണത്തിനു തെക്കായി ഉള്ള [[അപ്പോളോ ടയേഴ്സ്]] ഫാക്ടറിയിൽ ജോലിചെയ്യുന്ന ധാരാളം തൊഴിലാളികൾ ഉള്ളതുകൊണ്ട് കൊടകര ഒരു പട്ടണമായി മാറിക്കൊണ്ടിരിക്കുന്നു.
 
കൊടകരയ്ക്ക് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ [[ഇരിങ്ങാലക്കുട]] റെയിൽവേ സ്റ്റേഷൻ. [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]] ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
"https://ml.wikipedia.org/wiki/കൊടകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്