"സാക്സഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' അകം പൊള്ളയായതും നിശ്ചിത സ്ഥാനങ്ങളിൽ സുഷിരങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:48, 23 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അകം പൊള്ളയായതും നിശ്ചിത സ്ഥാനങ്ങളിൽ സുഷിരങ്ങളോ വാൽവുകളോ ഉള്ളതുമായ കുഴലുള്ള വളഞ്ഞ ഒരു സുഷിര വാദ്യം ആണ് സാക്സഫോൺ (Saxophone). ക്ലാർനെറ്റിന്റെ പോലെ ഒരു റീഡ് ഉപയോഗിച്ചാണു ഇത് ഉപയോഗിക്കുന്നത് . മൌത്ത്പീസ് ചുണ്ടുകളോടു ചേർത്തുവച്ച് കാറ്റൂതിക്കടത്തിയാണ് നാദം പുറപ്പെടുവിക്കുന്നത്. ചുണ്ടിന്റെ ചലനത്തിലൂടെയും സുഷിരങ്ങളുടെ/ വാൽവുകളുടെ നിയന്ത്രണത്തിലൂടെയും നാദവ്യതിയാനം സൃഷ്ടിക്കുവാൻ സാധിക്കും. ഇതിന്റെ വാൽവിൽ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകളിൽ വിരലമർത്തിയാണ് സ്വരനിയന്ത്രണം സാധ്യമാക്കുന്നത്.

1846ൽ ബെൽജിയം രാജ്യക്കാരനായിരുന്ന Adolphe Sax ആണു ഇതു ആദ്യമായി രൂപപ്പെടുത്തിയത്. വളരെ ഉയർന്ന ശബ്ദത്തിൽ കേൾക്കുവാൻ രൂപപ്പെടുത്തിയ ഈ ഉപകരണം ആദ്യം മിലിട്ടറിയിൽ ആണു ഉപയോഗിച്ചിരുന്നത്. ആദ്യം മുതൽ തന്നെ ലോഹ നിർമിതമായ ട്രംപറ്റുകളാണ് ഉണ്ടായിരുന്നത്. പിൽക്കാലത് ഇത് എല്ലാ രീതിയിലുള്ള സംഗീത പരിപാടികളിലും ഉപയോഗിചു വന്നു. ഇപ്പോൾ ഓർക്കസ്ട്രയിലും ജാസിലും ഓപ്പറയിലും നൃത്തത്തിലുമെന്നപോലെ സൈനികസംഗീതത്തിലും ഇതുപയോഗിച്ചുവരുന്നു.

Gallery

"https://ml.wikipedia.org/w/index.php?title=സാക്സഫോൺ&oldid=1544240" എന്ന താളിൽനിന്ന് ശേഖരിച്ചത്