"സലീം കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
== ജീവിതരേഖ ==
1969 മെയ് 27ന് ജനനം. വടക്കേ[[വടക്കൻ പറവൂർ|വടക്കൻ പറവൂരിലുള്ള]] ഗവർമെന്റ് ലോവർ പ്രൈമറി സ്കൂളിലും ഗവർമെന്റ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം [[എറണാകുളം]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളേജിൽ]] നിന്ന് അദ്ദേഹം ബിരുദമെടുത്തു. [[മഹാത്മാഗാന്ധി സർവ്വകലാശാല|മഹാത്മാഗാന്ധി സർവ്വകലാശാല]] യുവജനോത്സവത്തിൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.
 
തന്റെ മിമിക്രി ജീവിതം ഇദ്ദേഹം ആരംഭിച്ചത് [[കൊച്ചിൻ കലാഭവൻ|കൊച്ചിൻ കലാഭവനിലാണ്]]. പിന്നീട് ഇദ്ദേഹം [[കൊച്ചിൻ സാഗർ]] എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. [[ഏഷ്യാനെറ്റ്|ഏഷ്യാനെറ്റിൽ]] മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന ''കോമിക്കോള'' എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
"https://ml.wikipedia.org/wiki/സലീം_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്