"പി. കൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ur:پی کرشنا پلّا)
 
=== കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ===
കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരം പ്രാപിക്കുന്നതിൽ പി. കൃഷ്ണപിള്ളയുടെ അക്ഷീണപ്രയത്നം ഒരു പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. 1939 ഒൿടോബർ 13-ന് [[കണ്ണൂർ]] ജില്ലയിലെ [[തലശ്ശേരി|തലശ്ശേരിക്കടുത്ത്]] [[പിണറായി]] എന്ന ഗ്രാമത്തിൽ പി. കൃഷ്ണപിള്ള, [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്|ഇ.എം.എസ്സ്]], [[കെ.ദാമോദരൻ]], [[എൻ.സി.ശേഖർ]],എൻ ഇ ബാലറാം,പി എസ് നമ്പൂതിരി തുടങ്ങി തൊണ്ണൂറോളം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ ഒത്തുകൂടുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. മൂന്നു മാസങ്ങൾക്കു ശേഷം 1940 ജനുവരി 26-ന് ചുവരുകളിലും സർക്കാർ കാര്യാലയങ്ങളിലും മുദ്രാവാക്യങ്ങൾ എഴുതി വച്ച് [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പാർട്ടി]] തങ്ങളുടെ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിന്നീട് ഒളിവിൽ പോയ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള ഭാരിച്ച ചുമതല ഏറ്റെടുത്തു. 1940 ഡിസംബറിൽ ജന്മനാടായ [[വൈക്കം|വൈക്കത്തു]] വച്ച് അദ്ദേഹം പോലീസ് പിടിയിലാവുകയും [[കന്യാകുമാരി]] ജില്ലയിലെ [[ഇടലക്കുടി]] സബ് ജയിലിൽ തടവിലാവുകയും ചെയ്തു. അവിടെ വച്ചാണ് പിന്നീട് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ പരിചയപ്പെടുന്നത്. 1943-ൽ കോഴിക്കോടുവച്ചു നടന്ന [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] കേരള ഘടകത്തിന്റെ ആദ്യത്തെ സമ്മേളനത്തിൽ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.1948-ലെ [[കൽക്കത്താ തീസിസ്സ്|കൽക്കത്താ തീസിസ്സിനെ]] തുടർന്ന് ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ വീണ്ടും ഒളിവിൽ പോയി.
 
== മരണം ==
62

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1543058" എന്ന താളിൽനിന്ന് ശേഖരിച്ചത്