"പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
എ.ഡി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട ഒരു സഞ്ചാരരേഖയാണ് '''പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീ''' ({{lang-el|Περίπλους τὴς Ἐρυθράς Θαλάσσης}}, {{lang-la|Periplus Maris Erythraei}}). [[ചെങ്കടൽ]] വഴി [[ഉത്തരപൂർവ്വാഫ്രിക്ക|ഉത്തരപൂർവ്വാഫ്രിക്കൻ]] തീരങ്ങളിലേക്കും [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ]] തീരപ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരത്തെയും അവിടങ്ങളിലെ കച്ചവടസാദ്ധ്യതകളെയും ആണ് ഇതിൽ വിവരിക്കുന്നത്. ഇതിന്റെ കർത്താവ് അജ്ഞാതനാണെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിലെ കച്ചവടകേന്ദ്രങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അനുഭവപരിചയവും പാണ്ഡിത്യവുമുള്ള വ്യക്തിയാണെന്നത് നിസ്തർക്കമാണ്.
 
"എറിത്രിയൻ കടൽ" ({{lang-el|Ἐρυθρά Θάλασσα}}) എന്ന് പ്രാചീനയവനകൃതികളിൽ പരാമർശിക്കുന്നത് [[ചെങ്കടൽ|ചെങ്കടലും]] [[പേർഷ്യൻ ഉൾക്കടലുംഉൾക്കടൽ|പേർഷ്യൻ ഉൾക്കടലും]] [[അറബിക്കടലും]] ഉൾപ്പെടുന്ന [[Indianഇന്ത്യൻ Oceanമഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിന്റെ]] ഭാഗത്തെയാണ്.
 
പ്രാചീനകാലത്തെ കച്ചവടബന്ധങ്ങളെയും സംസ്കാരങ്ങളെയും വളരെ അറിവുനൽകുന്നു പെരിപ്ലസ്. നിരവധി കച്ചവടകേന്ദ്രങ്ങളെയും കച്ചവടദ്രവ്യങ്ങളെയും തുറമുഖങ്ങളെയും കുറിച്ച് ഇതിലെ 66 ഖണ്ഡങ്ങളിൽ പരാമർശമുണ്ട്. ഇതിൽ വിവരിക്കുന്ന പേരുകളുടെ യഥാർത്ഥസംബന്ധങ്ങളെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. വിശേഷിച്ചും ക്രിസ്ത്വബ്ദാരംഭത്തിലെ കേരളചരിത്രത്തിന്റെ മുഖ്യോപാദാനമാണ് പെരിപ്ലസ്. അക്കാലത്തെ മുസിരിസ്സിനെപ്പറ്റിയും കുറിച്ചുള്ള വിവരണങ്ങൾ കാണാം. കൂടാതെ കേരളതീരത്തെ നൗറ, തിണ്ടിസ്, നെൽക്കിണ്ട, ബക്കാരെ, ബലിത, കുമരി എന്നീ മറ്റു തുറമുഖങ്ങളെപ്പറ്റിയും പറയുന്നുണ്ട്. പണ്ഡ്യന്മാരേയും കേരബോത്രകേരളപുത്രന്മാരേയും കുറിച്ച് സൂചനകൾ തരുന്ന ഇതിൽ അന്ന് തമിഴകമെന്നു അറിയപ്പെട്ടിരുന്ന പ്രദേശത്തെ Damirica അല്ലെങ്കിൽ Limyrike എന്ന് വിളിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/പെരിപ്ലസ്_ഓഫ്_ദി_എറിത്രിയൻ_സീ" എന്ന താളിൽനിന്ന് ശേഖരിച്ചത്