"യൂണികോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{mergefrom|മലയാളം യൂണികോഡ്}}??
No edit summary
വരി 53:
 
ഈ പ്രശ്നങ്ങൾക്കുള്ള ഒരു പോംവഴി എല്ലാഭാഷകളിലേയും ഓരോ അക്ഷരവും ചിഹ്നവും, അനന്യമായ ഒരു സംഖ്യയാൽ അടയാളപ്പെടുത്താൻ പറ്റിയ ഒരു എൻകോഡിങ്ങ് രീതി വികസിപ്പിക്കുകയാണ്. ഈ സംഖ്യ ഏതെങ്കിലും [[ഭാഷ]]യെയോ, [[ഫോണ്ട്|ഫോണ്ടിനെയോ]], [[സോഫ്റ്റ്വെയർ|സോഫ്റ്റ്വെയറിനെയോ]], [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെയോ]], ഉപകരണത്തെയോ അടിസ്ഥാനപ്പെടുത്തിയുള്ളതാവില്ല. ഇതൊരു സാർവത്രികമായ സംഖ്യയായിരിക്കും. ലോകത്തിൽ ഇപ്പോൾ നിലവിലുള്ള എല്ലാ ഭാഷകളും ഉൾക്കൊള്ളുന്നതും, അവയുടെ ഭാവിയിൽ വരാവുന്ന എല്ലാ ആവശ്യങ്ങൾക്കും ഉതകുന്നതുമായിരിക്കണം ഇത്. ഈ പറഞ്ഞപ്രകാരമുള്ള ഒരു എൻകോഡിങ്ങ് രീതിയാ‍ണ് യുണിക്കോഡ്.
 
== മലയാളലിപി യുണീക്കോഡിൽ ==
മലയാളഅക്ഷരങ്ങൾ യുണീക്കോഡിൽ സ്ഥാനം പിടിക്കുന്നത് ജൂൺ 1993-ൽ വെർഷൻ 1.1-ൽ ആണ്.<ref name="age">{{cite web |url=http://www.unicode.org/Public/UNIDATA/DerivedAge.txt |title=Unicode Character Database: Derived Age |publisher=[[Unicode Inc.]] |accessdate=December 21, 2012}}</ref>. [[ISCII]] എന്ന ഇന്ത്യൻ എൻകോഡിംഗ് സ്റ്റാന്റേഡിനെ യുണീക്കോഡിലേയ്ക്ക് പകർത്തുകയാണ് അന്നുണ്ടായത്. അതിനുശേഷം, മാർച്ച് 2008-ൽ വെർഷൻ 5.1-ൽ, ഋ, ഌ, എന്നിവയുടെയും അവയുടെ ദീർഘങ്ങളുടേയും ചിഹ്നങ്ങളും, ൿ ഉൾപ്പെടെയുള്ള മലയാളം ചില്ലക്ഷരങ്ങളും, പ്രശ്ലേഷവും, പ്രാചീനസംഖ്യാചിഹ്നങ്ങളും ചേർക്കുകയുണ്ടായി.<ref name="age"/> രണ്ടുകൊല്ലത്തിനുശേഷം, ഒക്ടോബർ 2010-ൽ കുത്തിട്ടെഴുതുന്ന ർ-എന്ന ചില്ലും ഏ.ആർ.രാജരാജവർമ്മ ഉപയോഗിച്ചിരുന്ന 'റ്റ' എന്നതിന്റെ പകുതിയും, 'നന'-എന്നതിലെ രണ്ടാമത്തെ ന-യും യുണീക്കോഡിലെത്തി. 'ഈ' എന്നതിന്റെ പ്രാചീനരൂപവും എൻകോഡിംഗിന്റെ പാതയിലാണ്. <ref name="pipeline">{{cite web |url=http://www.unicode.org/alloc/Pipeline.html |title=Proposed New Characters |publisher=[[Unicode Inc.]] |accessdate=December 21, 2012}}</ref>
 
== യൂണീകോഡ് കൺ‌സോർഷ്യം ==
"https://ml.wikipedia.org/wiki/യൂണികോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്