"ഇന്തോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ (ഇപ്പോഴത്തെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ) ചരിത്രം, സംസ്കാരം, ഭാഷകൾ, സാഹിത്യം എന്നിവയെക്കുറിച്ചുള്ള പഠനത്തെയാണു് '''ഇന്തോളജി''' എന്നു വിളിക്കുന്നത്. [[ചരിത്രം]], [[മതം]], [[ഭാഷ]], [[രാഷ്ട്രതന്ത്രം]], [[തത്വചിന്ത]], [[സാഹിത്യം]], [[ശാസ്ത്രം|ശാസ്ത്രങ്ങൾ]] എന്നിവ ഇന്തോളജിയുടെ പരിധിയിൽ വരുന്നു.
 
ഇന്ത്യയെക്കുറിച്ചുള്ള പഠനത്തിന്റെ ആരംഭം [[മെഗസ്തനീസ്|മെഗസ്തനീസിന്റെ]] (ca. 350–290 BC) കാലം മുതല്ക്കാണെന്നു് കരുതപ്പെടുന്നു.<ref name="Bosworth"/> മൌര്യരാജവംശസ്ഥാപകനായ ചന്ദ്രഗുപ്തമൌര്യന്റെ രാജസഭയിലെ ഗ്രീസ് പ്രതിപുരുഷനായിരുന്നു മെഗസ്തനീസ്. ഇന്ത്യയിലെ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മെഗസ്തനീസ് നാലു വാല്യങ്ങളിലായി എഴുതിയ ഇൻഡിക്ക എന്ന പഠനഗ്രന്ഥത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും ലഭ്യമാണു്.<ref name="Bosworth">Bosworth, A. B.: "The Historical Setting of Megasthenes' Indica", ''[[Classical Philology]]'', Vol. 91, No. 2. (1996), pp.&nbsp;113–127</ref> കച്ചവടത്തിനും മതപ്രചരണത്തിനും രാഷ്ട്രീയാധികാരത്തിനുമായി ഇന്ത്യയിലെത്തിയ പാശ്ചാത്യർ ഇന്ത്യയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ആരംഭിച്ചതു് ഇന്തോളജിയ്ക്കു് ആക്കം കൂട്ടി.
 
ഇംഗ്ലീഷുകാരനായ [[വില്ല്യം ജോൺസ്]] (1746-94) [[മനുസ്മൃതി]], [[ശാകുന്തളം]] തുടങ്ങിയ കൃതികൾ തർജ്ജമ ചെയ്തു. [[ജർമ്മൻ]] പണ്ഡിതനായ [[മാക്സ് മുള്ളർ]] (1823-1900) സംസ്കൃത വ്യാകരണം രചിക്കുകയും [[ഗീതോപദേശം]], [[മേഘദൂതം]], [[ഋഗ്വേദം]] എന്നിവ വിവർത്തനം ചെയ്യുകയുമുണ്ടായി. ഇംഗ്ലീഷുകാരനായ [[എഡ്വിൻ അർനോൾഡ്]] [[ഭഗവദ് ഗീത|ഭഗവദ് ഗീതയും]] [[ഗീതാഗോവിന്ദം|ഗീതാഗോവിന്ദവും]] പരിഭാഷപ്പെടുത്തുകയും [[ശ്രീബുദ്ധൻ|ശ്രീബുദ്ധനെ]] കുറിച്ച് 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന പേരിൽ കാവ്യം രചിക്കുകയും ചെയ്തു. [[ഹെർമൻ ഗുണ്ടർട്ട്]], ഡോ. റവ. റോബർട്ട് കൾഡ് വെൽ, കിറ്റിൽ തുടങ്ങിയ മിഷനറിമാർ [[ദ്രാവിഡൻ|ദ്രാവിഡ]] ഭാഷകൾക്ക് നൽകിയ സംഭാവനകളും ഇന്തോളജിയുടെ ഭാഗമാണ്.
"https://ml.wikipedia.org/wiki/ഇന്തോളജി" എന്ന താളിൽനിന്ന് ശേഖരിച്ചത്