"ഇന്തോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: it:Indologia |
No edit summary |
||
വരി 1:
{{prettyurl|Indology}}
ഇന്ത്യയെക്കുറിച്ചുള്ള പഠനത്തിന്റെ ആരംഭം [[മെഗസ്തനീസ്|മെഗസ്തനീസിന്റെ]] (ca. 350–290 BC) കാലം മുതല്ക്കാണെന്നു് കരുതപ്പെടുന്നു. മൌര്യരാജവംശസ്ഥാപകനായ ചന്ദ്രഗുപ്തമൌര്യന്റെ രാജസഭയിലെ ഗ്രീസ് പ്രതിപുരുഷനായിരുന്നു മെഗസ്തനീസ്. ഇന്ത്യയിലെ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മെഗസ്തനീസ് നാലു വാല്യങ്ങളിലായി എഴുതിയ ഇൻഡിക്ക എന്ന പഠനഗ്രന്ഥത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും ലഭ്യമാണു്. കച്ചവടത്തിനും മതപ്രചരണത്തിനും രാഷ്ട്രീയാധികാരത്തിനുമായി ഇന്ത്യയിലെത്തിയ പാശ്ചാത്യർ ഇന്ത്യയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ആരംഭിച്ചതു് ഇന്തോളജിയ്ക്കു് ആക്കം കൂട്ടി.
ഇംഗ്ലീഷുകാരനായ [[വില്ല്യം ജോൺസ്]] (1746-94) [[മനുസ്മൃതി]], [[ശാകുന്തളം]] തുടങ്ങിയ കൃതികൾ തർജ്ജമ ചെയ്തു. [[ജർമ്മൻ]] പണ്ഡിതനായ [[മാക്സ് മുള്ളർ]] (1823-1900) സംസ്കൃത വ്യാകരണം രചിക്കുകയും [[ഗീതോപദേശം]], [[മേഘദൂതം]], [[ഋഗ്വേദം]] എന്നിവ വിവർത്തനം ചെയ്യുകയുമുണ്ടായി. ഇംഗ്ലീഷുകാരനായ [[എഡ്വിൻ അർനോൾഡ്]] [[ഭഗവദ് ഗീത|ഭഗവദ് ഗീതയും]] [[ഗീതാഗോവിന്ദം|ഗീതാഗോവിന്ദവും]] പരിഭാഷപ്പെടുത്തുകയും [[ശ്രീബുദ്ധൻ|ശ്രീബുദ്ധനെ]] കുറിച്ച് 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന പേരിൽ കാവ്യം രചിക്കുകയും ചെയ്തു. [[ഹെർമൻ ഗുണ്ടർട്ട്]], ഡോ. റവ. റോബർട്ട് കൾഡ് വെൽ, കിറ്റിൽ തുടങ്ങിയ മിഷനറിമാർ [[ദ്രാവിഡൻ|ദ്രാവിഡ]] ഭാഷകൾക്ക് നൽകിയ സംഭാവനകളും ഇന്തോളജിയുടെ ഭാഗമാണ്.
|