"താനാളൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thanalur Gramapanchayat}}
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ താനൂർ ബ്ലോക്ക് പരിധിയിൽ സ്ഥിതി ചെയ്യുന്ന15.12ച.കിമീ വിസ്ത്രതിയുള്ള പഞ്ചായത്താണ് താനാളൂർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.നാളൂർ
സമ്പന്നമായ സംസ്ക്കാരിക പൈതൃകമുള്ള പ്രദേശമാണ് താനാളൂർ ഗ്രാമപഞ്ചായത്ത്. മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ താനൂർ ബ്ലോക്ക് പരിധിയിൽ ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന താനാളൂർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം താനൂർ, നിറമരുതൂര് പഞ്ചായത്തുകളും, കിഴക്ക് ചെറിയമുണ്ടം, പൊൻമുണ്ടം എന്നീ പഞ്ചായത്തുകളും വടക്ക് ഒഴൂർ,താനൂർ പഞ്ചായത്തുകളും തെക്ക് നിറമരുതൂർ പഞ്ചായത്തും,തിരൂർമുൻസിപ്പാലിറ്റിയുമാണ്.15.12ച.കിമീ വിസ്ത്രതിയുള്ള പഞ്ചായത്ത് ഭൂമിശാസ്ത്രപരമായി വിശാലവുംപ്രകൃതിരമണീയവുമായപ്രദേശമാണ് . രാജഭരണത്തിന്റെയും ജന്മിത്തവ്യവസ്ഥയുടെയും, കോളനിവാഴ്ചയുടേയും ഫലങ്ങൾ നന്നായി അനുഭവിച്ച ഈ നാട്ടിൽ‍, വിവിധ ജാതിമത ആചാരങ്ങളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും സ്വാധീനം സംസ്ക്കാരികരംഗത്ത് ഒരുപോലെ പ്രകടമാണ്. തീരദേശവും ഇടനാടും ചേർന്നതാണ് താനാളൂർ. പകര നിരപ്പ്, അരീക്കോട് നിരപ്പ്,ഒഴുക്കും പാറ എന്നിവ താനാളൂർ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് നില കൊള്ളുന്ന ഉയർന്ന പാറകളും ചരലും നിറഞ്ഞ കുന്നിൻപ്രദേശങ്ങളാണ്.അയ്യായപാടത്ത് നിന്നും ആരംഭിച്ച് തലക്കടത്തൂർപുഴയിൽ ചേരുന്ന വലിയതോട് മുതൽ പടിഞ്ഞാറ് കനോലികനാൽ വരെ മണൽപ്രദേശമായ സമതലവും, കനോലി കനാൽ മുതൽ പടിഞ്ഞാറുഭാഗം വരെ മണൽ നിറഞ്ഞ പ്രദേശവും അടങ്ങുന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. ആഘോഷങ്ങളിൽ മലബാറിന്റെ മാമാങ്കം എന്ന പേരിൽ അറിയപ്പെട്ടുവരുന്ന കേരളാധീശ്വരപുരം ശ്രീ കൃഷ്ണക്ഷേത്രത്തിലെ വൃശ്ചികം 1 മുതൽ 7 വരെ നടക്കുന്ന ഉത്സവം താനാളൂരിന്റെ ഒരാഘോഷം കൂടിയാണ്. ബ്രട്ടീഷ് ഭരണകാലത്ത് ജലഗതാഗതത്തിന്റെ സുഗമമായ നിലനിൽപ്പിനായി താനൂർ മുതൽ കൂട്ടായിവരെ കൂട്ടായി പുഴയേയും പുരപ്പുഴയേയും ബന്ധിപ്പിച്ചുകൊണ്ട് ബ്രിട്ടീഷുകാർ 1850ൽ സ്ഥാപിച്ച കനാൽ ആദ്യകാലത്ത് വളരെ ഉപയോഗപ്രദമായിരുന്ന സംവിധാനമായിരുന്നു.ഇന്ന് ജനകീയാസൂത്രണരംഗത്ത് തനതായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് മുന്നേറികൊണ്ടിരിക്കയാണ് താനാളൂർ.കാർഷിക-ക്ഷീര-മൃഗസംരക്ഷണ-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവക്കുവാൻ കഴിഞ്ഞ പഞ്ചായത്ത് സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണം നടത്തുന്ന ആദ്യ പഞ്ചായത്തായി മാറിയിരിക്കുന്നു.ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
==അതിരുകൾ==
*കിഴക്ക് - ചെറിയമുണ്ടം, പൊൻമുണ്ടം എന്നീ പഞ്ചായത്തുകൾ
"https://ml.wikipedia.org/wiki/താനാളൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്