"റോസിന്റെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇറ്റാലിയന്‍ പ്രതീകശാസ്ത്രജ്ഞനും, മദ്ധ്യകാലപണ്ഡിതനും, നോവലിസ്റ്റുമായ [[ഉംബര്‍ട്ടോ എക്കോ]] എഴുതിയ നോവലാണ് റോസിന്റെ പേര് (Name of the Rose). പ്രതീകശാസ്ത്രം, മദ്ധ്യകാലചരിത്രം എന്നീ മേഖലകളില്‍ എണ്ണപ്പെട്ട സംഭാവനകല്‍ നല്‍കിയ ബുദ്ധ്ജീവിയെന്ന നിലയില്‍ അക്കഡമിക് വൃത്തങ്ങളില്‍ മാത്രം അറിയപ്പെട്ടിരുന്ന എക്കോയുടെ പ്രതിഭ 1970-കളുടെ അവസാനത്തിലാണ്, ആരും പ്രതീക്ഷിക്കാത്ത ഒരു വഴിക്കു തിരിഞ്ഞത്. തനിക്കു ഒരു സന്യാസിയെ വിഷംകൊടുത്ത് കൊല്ലണമെന്നു തോന്നിയെന്നും ആ തോന്നലാണ് '''റോസിന്റെ പേര്''' (ഇറ്റാലിയന്‍: Il Nome Della Rosa ഇംഗ്ലീഷ്: Name of the Rose)എന്ന നോവലിന്റെ രചനയില്‍ കലാശിച്ചതെന്നും എക്കോ പറയുന്നു. <ref>A short biography of Umberto Eco http://www.themodernword.com/eco/eco_biography.html</ref>
 
==കുറ്റാന്വേഷണകഥ==
വരി 28:
 
<references/>
 
==കുറിപ്പുകള്‍==
---------------------
==ജനനം, വിദ്യാഭ്യാസം==
 
[[മിലാന്‍|മിലാനിന്‍]] നിന്ന് 60 മൈല്‍ അകലെയുള്ള [[അലസ്സാന്ദ്രാ]]{{Ref|ales}}എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം. എക്കോ (ECO) എന്ന പേര് സ്വര്‍ഗ്ഗത്തില്‍ നിന്നു ദാനം കിട്ടിയവന്‍ എന്ന് അര്‍ഥമുള്ള '''E'''x '''C'''aelis '''O'''blatus എന്നതിന്റെ ചുരുക്കമാണ്. <ref name="ref1">A short biography of Umberto Eco http://www.themodernword.com/eco/eco_biography.html</ref> ജനിച്ച ഉടനെ ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്ന എക്കോയുടെ പിതാമഹന് ചാര്‍ത്തിക്കിട്ടിയ പേരാണ് ഇതെന്ന് പറയപ്പെടുന്നു. തന്റെ ഭാവനാലോകത്തെ ഏറെ സ്വാധീനിച്ച മുത്തശ്ശിയെ എക്കോ പ്രത്യേകം അനുസ്മരിക്കാറുണ്ട്. പിതാവിന്റെ ആഗ്രഹമനുസരിച്ച് നിയമം പഠിക്കാന്‍ ടൂറിന്‍ സര്‍‌വകലാശാലയില്‍ ചേര്‍ന്നെങ്കിലും പിന്നീട് അതുപേക്ഷിച്ച്, മദ്ധ്യകാല തത്ത്വചിന്തയും സാഹിത്യവും പഠിക്കാന്‍ തുടങ്ങി. 1954-ല്‍ [[തത്ത്വചിന്ത|തത്ത്വചിന്തയില്‍]] ഡോക്ടറേറ്റ് നേടി. [[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] തത്ത്വചിന്തയായിരുന്നു വിഷയം. വിദ്യാര്‍ഥിയായിരിക്കെ, തീഷ്ണതയുള്ള കത്തോലിക്കാ ബുദ്ധിജീവിയായി കണക്കാക്കപ്പെട്ട എക്കോ, പിന്നീട് തനിക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നു പറയുന്നു. ദൈവം തന്നെ വിശ്വാസത്തില്‍ നിന്നു അത്ഭുതകരമായി സുഖപ്പെടുത്തി എന്നാണ് അദ്ദേഹം അദ്ദേഹത്തിന്റെ വിശദീകരണം.
 
 
==പത്രപ്രവര്‍ത്തനം, പ്രതീകശാസ്ത്രം==
 
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എക്കോ ആദ്യം പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ടെലിവിഷനിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചത്. തുടര്‍ന്ന്, വിവിധ പ്രസിദ്ധീകരണങ്ങളിലെഴുതി കോളമിസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധനായി. അദ്ധ്യാപകന്‍, പ്രസംഗകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കാന്‍‍ തുടങ്ങി. പ്രതീകശാസ്ത്രത്തില്‍ ശ്രദ്ധയൂന്നാന്‍ തുടങ്ങിയതും അക്കാലത്താണ്. ഈ വിഷയത്തില്‍ 1968-ല്‍ എഴുതിയ പുസ്തകം പിന്നീട് 1976-ല്‍, പ്രതീകശാസ്ത്ര സിദ്ധാന്തം(A theory of Semiotics) എന്ന പേരില്‍ പേരില്‍ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചു. 1971-ല്‍ എക്കോ യൂറോപ്പിലെ ഏറ്റവും പഴയ ഉന്നതവിദ്യാപീഠമായ ബൊളോഞ്ഞാ യൂണിവേഴ്സിറ്റിയില്‍ പ്രതീകശാസ്ത്രത്തിന്റെ ആദ്യത്തെ പ്രൊഫസര്‍ ആയി നിയമിതനായി . 1974-ല്‍ പ്രതീകശാസ്ത്രപഠനത്തെക്കുറിച്ചുള്ള ഒരു അന്തരാഷ്ട്രസമ്മേളനം എക്കോ വിളിച്ചുകൂട്ടി.<ref name="ref1"/>
 
==റോസിന്റെ പേര്==
 
1970-കളുടെ അവസാനത്തിലാണ്, എക്കോയുടെ പ്രതിഭ ആരും പ്രതീക്ഷിക്കാത്ത ഒരു വഴിക്കു തിരിഞ്ഞത്. തനിക്കു ഒരു സന്യാസിയെ വിഷംകൊടുത്ത് കൊല്ലണമെന്നു തോന്നിയെന്നും ആ തോന്നലാണ് '''റോസിന്റെ പേര്''' എന്ന നോവലിന്റെ രചനയില്‍ കലാശിച്ചതെന്നും എക്കോ പറയുന്നു.
 
പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകം, പ്രതീകശാസ്ത്രം ഉപയോഗിച്ച് രചിക്കപ്പെട്ട ആദ്യത്തെ നോവല്‍ എന്നൊക്കെ വിശേഷിക്കപ്പെട്ട <ref name="ref2"/>
ഈ കൃതിയുടെ ഇതിവൃത്തം, മദ്ധ്യകാലങ്ങളുടെ അവസാനത്തില്‍ ഇറ്റലിയിലെ ബെനഡിക്റ്റന്‍ സന്യാസാശ്രമങ്ങളിലൊന്നില്‍ നടന്നതായി സങ്കല്പ്പിക്കപ്പെടുന്ന ഒരു കൊലപാതകപരമ്പരയുടെ അന്വേഷമാണ്. ആ സന്യസാശ്രമത്തിലെ ഗ്രന്ഥശാല യൂറോപ്പ് മുഴുവന്‍ പേരെടുത്തിരുന്നു. ഗ്രന്ഥശാലയെ നിയന്ത്രിച്ചിരുന്നത് പണ്ഡിതന്മാരും അല്ലാത്തവരുമായ കുറേ അസഹിഷ്ണുക്കളായിരുന്നു. അവര്‍ക്ക് ഗ്രന്ഥശാല അറിവിന്റെ സ്രോതസ്സെന്നതിനു പകരം ഏറ്റവും നിരുപദ്രവകരമായതല്ലാത്ത എല്ലാ അറിവിലേക്കുമുള്ള വഴി നിയന്ത്രിക്കാനും അടക്കാനുള്ള ഉപകരണമായിരുന്നു.
 
===ചിരിയുടെ ശരി===
 
നോവലിന്റെ ആഖ്യാനശൈലിയുടെ ഏകദേശരൂപം കിട്ടാന്‍ അതിന്റെ ഒരദ്ധ്യായത്തില്‍ നടക്കുന്ന "ചിരിയുടെ ശരി" (licitness of laughter)യെക്കുറിച്ചുള്ള ചര്‍ച്ച വായിച്ചാല്‍ മതി.<ref>The Name of the Rose(Second Day, Terce)(വില്യം വീവറുടെ ഇംഗ്ലീഷ് പരിഭാഷ)</ref> ഹാസ്യം അക്രൈസ്തവമായ ഒരു രസമാണെന്നും ചിരി അനാശാസ്യമാണെന്നുമാണ് അക്കാലത്തെ ഒരു വിശ്വാസധാര പഠിപ്പിച്ചിരുന്നത്. അവതരിച്ച ദൈവവ‍ചനമായ [[ക്രിസ്തു]] എപ്പോഴെങ്കിലും ചിരിച്ചിട്ടുണ്ടാകുമോ എന്നത് അന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. ആദ്യകാല സഭാപിതാക്കന്മാരില്‍ ഒരുവനായ [[യോഹന്നാന്‍ ക്രിസോസ്തോമസ്]], ക്രിസ്തു ഒരിക്കലും ചിരിച്ചിട്ടുണ്ടവില്ല എന്നായിരുന്നത്രെ പഠിപ്പിച്ചത്.
 
===ഗുപ്തഗ്രന്ഥം===
 
ക്രിസ്തുവിനേയും ക്രിസ്തുമതത്തേയും കുറിച്ചുള്ള ഈ വികലധാരണ നിലനിര്‍ത്താന്‍ എന്തു വിലകൊടുക്കാനും അസഹിഷ്ണുക്കള്‍ തയ്യാറായിരുന്നു. [[തോമസ് അക്വീനാസ്|തോമസ് അക്വീനാസിനെയും]] മറ്റും പോലുള്ളവരുടെ പഠനങ്ങളുടെ ഫലമായി അരിസ്റ്റോട്ടിലിന്റെ രചനകള്‍ക്ക് അക്കാലത്ത് വലിയ സ്വീകാര്യത കിട്ടിയിരുന്നതുകൊണ്ട്, [[അരിസ്റ്റോട്ടില്‍|അരിസ്റ്റോട്ടിലും]] ഫലിതവിരുദ്ധനായിരുന്നു എന്നു സ്ഥാപിക്കേണ്ടത് ആവശ്യമായിരുന്നു. അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസാഗ്രന്ഥമായ പോയറ്റിക്സിന്റെ(Poetics) ട്രാജഡിയെ സംബന്ധിച്ച ആദ്യഭാഗമേ ഇന്ന് ലഭ്യമായിട്ടുള്ളുവെങ്കിലും ആ ഗ്രന്ഥത്തിന് കോമഡിയെ സംബന്ധിച്ച ഒരു രണ്ടാം ഭാഗവും ഉണ്ടെന്ന് വിശ്വാസമുണ്ട്. സന്യാസാശ്രമത്തിലെ ഗ്രന്ഥശാലയില്‍ ആ രണ്ടാം ഭാഗത്തിന്റെ ഒരു പ്രതി ഉണ്ടായിരുന്നെങ്കിലും, അങ്ങനെയൊരു ഗ്രന്ഥം എഴുതപ്പെട്ടിട്ടേയില്ല എന്നായിരുന്നു ഗ്രന്ഥശാലയെ നിയന്തിച്ചിരുന്നവര്‍ പറഞ്ഞിരുന്നത്. ആയിടക്ക് ക്രൈസ്തവവല്‍ക്കരിക്കപ്പെട്ട അരിസ്റ്റോട്ടിലിന്റെ മുദ്രപതിച്ച് ഹാസ്യത്തിന് സ്വീകാര്യത നല്‍കുന്നത് ഒഴിവാക്കാനായിരുന്നു അങ്ങനെ ചെയ്തത്.
 
 
ഗ്രന്ഥശാലയിലെ വിജ്ഞാനശേഖരത്തെ ആവുന്നിടത്തോളം അപ്രാപ്യമാക്കാനായി ഗൂഢമുദ്രകളുടേയും, ഭിത്തികളുടേയും, ഗുഹ്യമാര്‍ഗങ്ങളുടേയും ഒരു പ്രതിരോധനിര തന്നെ അതിനെ നിയന്ത്രിച്ചിരുന്നവര്‍ മെനഞ്ഞെടുത്തിരുന്നു. അതു കടന്ന് ഗ്രന്ഥങ്ങളുടെ ലോകം പ്രപിക്കാന്‍ ശ്രമിക്കുന്നവര്‍ ജീവന്‍ അപകടപ്പെടുത്തുകയായിരുന്നു. ബെനഡിക്റ്റന്മാരുടെ ആ സന്യാസാശ്രമത്തില്‍ ആയിടെ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതലകിട്ടിയത് ഫ്രാന്‍സിസ്കന്‍ സന്യാസിയായ ബാസ്കര്‍‌വില്ലിലെ വില്യമിനായിരുന്നു.{{Ref|basker}} അന്വേഷണത്തിന്റെ പുരോഗതിയില്‍ ഗ്രന്ഥശാലയിലെ ഗോപ്യഗ്രന്ഥങ്ങളും കൊലപാതകപരമ്പരയുമായുള്ള ബന്ധം വെളിവായെങ്കിലും നോവല്‍ അവസാനിക്കുന്നത് ഗ്രന്ഥശാലയും അതിലെ അമൂല്യനിധികളും അഗ്നിക്കിരയാക്കപ്പെടുന്നതോടെയാണ്. ഈ പരിണിതിയുടെ സൂത്രധാരന്‍ കടുത്ത യാഥാസ്ഥികനായ ഷൊര്‍ഷ് (Jorge) എന്ന അന്ധസന്യാസിയായിരുന്നു. ഒരു അസമാന്യ സൃഷ്ടിയായ അയാള്‍ നോവലിലെ ഏറ്റവും ഇരുണ്ട കഥാപത്രമാണ്.
 
==='റോസ്'ന്റെ വിജയം===
 
റോസിന്റെ പേര് വായന എളുപ്പമുള്ള പുസ്തകമല്ല. കഥയുടെ സങ്കീര്‍ണതക്കുപുറമേ, അതില്‍ ഇടക്കിടെ അര്‍ഥം സൂചിപ്പിക്കാതെ ലത്തീന്‍ ഭാഷയില്‍ കൊടുത്തിരിക്കുന്ന ഭാഗങ്ങളും വായനക്കാരെ അകറ്റാന്‍ പോന്നതാണ്. അത് നിറയെ തത്ത്വചിന്തയുമാണ്. ഇതെല്ലാം കൊണ്ട്, പുസ്തകം പരമാവധി മുപ്പതിനായിരം പ്രതികള്‍ വില്‍ക്കുമെന്നാണ് പ്രസാധകര്‍ കരുതിയതത്രെ. എന്നാല്‍ ഇതിനകം അതിന്റെ ഒരുകോടിയിലേറെ പ്രതികള്‍ വിറ്റിരിക്കുന്നു. അതിന്റെ സിനിമാരൂപവും വലിയ ജനപ്രീതി നേടി.
 
==മറ്റു നോവലുകള്‍==
 
നോവല്‍ രചനാരംഗത്ത് വഴിതെറ്റിയെന്നോണം എത്തിയ എക്കോ അവിടെ തുടരുമോ എന്ന സംശയം 1988-ല്‍ ഫുക്കോയുടെ പെന്‍ഡുലം പ്രസിദ്ധീകരിച്ചതൊടെ തീര്‍ന്നു. ആ നോവലിന്റെ പേര്, സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പരീക്ഷണത്തിലൂടെ കാണിക്കാന്‍ ഫ്രഞ്ച് ഊര്‍ജ്ജതന്ത്രജ്ഞന്‍ ലിയോണ്‍ ഫുക്കോ(Leon Foucault) രൂപകല്പന ചെയ്ത ഉപകരണത്തിന്റെ പേരായിരുന്നു. ആ നോവലും ഒരു വന്‍ പ്രസിദ്ധീകരണവിജയമായിരുന്നു. 1995-ല്‍ മൂന്നാമത്തെ നോവലായ ഇന്നലെയുടെ ദ്വീപും 2000-ല്‍ നാലാമത്തേതായ ബൗഡോളിനോയും വെളിച്ചം കണ്ടു. നോവലുകളില്‍ ഏറ്റവും ഒടുവില്‍(2004) പ്രസിദ്ധീകരിച്ചത് ദ് മിസ്റ്റീരിയസ് ഫ്ലേം ഓഫ് ക്വീന്‍ ലോനാ ആണ്.
 
==ഞായറാഴ്ച നോവലെഴുതുന്ന പ്രൊഫസര്‍==
 
റോസിന്റെ പേരും മറ്റു നോവലുകളും ആണ് എക്കോയുടെ പ്രശസ്തിയുടെ പ്രധാന അടിസ്ഥാനമെങ്കിലും അക്കഡമിക് ലോകമാണ് തന്റെ പ്രവര്‍ത്തനമേഖല എന്ന് എക്കോ പറയുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ നോവലെഴുതുന്ന പ്രൊഫസര്‍ ആണ് താനെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബൊളോഞ്ഞാ യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം ഇപ്പോഴും പഠിപ്പിക്കുന്നു. ഇറ്റലിയിലെ എസ്പ്രെസ്സോ ദിനപ്പത്രത്തില്‍ കോളമെഴുത്തും തുടരുന്നു. ഇറ്റലിയിലെ റിംനിയിലും മിലാനിലും അദ്ദേഹത്തിന് വസതികളുണ്‍ട്. മിലാനിലെ വസതി മുപ്പതിനായിരം പുസ്തകങ്ങളുടെ ഒരു ഗ്രന്ഥശാല ഉള്‍ക്കൊള്ളുന്നു. ഇത്രയേറെ മേഖലകളില്‍ ഇത്ര പ്രഗത്ഭമായി ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നതെങ്ങനെ എന്ന് അത്ഭുതം കൂറുന്നവര്‍ക്ക് എക്കോ കൊടുക്കുന്ന മറുപടി ഇതാണ്:-
 
<blockquote>ഞാന്‍ ഒരു രഹസ്യം പറയാം. ഈ പ്രപഞ്ചത്തിലുള്ള ശൂന്യസ്ഥലങ്ങളാകെ, പരമാണുക്കള്‍ക്കുള്ളിലെ ശൂന്യസ്ഥലങ്ങളടക്കം, ഇല്ലാതായാല്‍ എന്താണ് സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം എന്റെ മുഷ്ടിയോളം ആയി ചുരുങ്ങും. അതുപോലെ, നമ്മുടെ ജീവിതങ്ങളിലും ഒത്തിരി ശൂന്യസ്ഥലങ്ങളുണ്ട്. ഞാന്‍ അവയെ ഇടവേളകള്‍(interstices) എന്നു വിളിക്കുന്നു. നിങ്ങള്‍ എന്റെ വീട്ടിലേക്കു വരുകയാണെന്നും നിങ്ങള്‍ എലിവേറ്റര്‍ കയറിവരുകയും ഞാന്‍ നിങ്ങളെ കാത്തിരിക്കുകയുമാണെന്നും സങ്കല്പിക്കുക. ഇത് ഒരു ഇടവേളയാണ്, ഒരു ശൂന്യസ്ഥലം. ഞാന്‍ ഇത്തരം ശൂന്യസ്ഥലങ്ങളില്‍ ജോലിചെയ്യുന്നു. നിങ്ങളുടെ എലിവേറ്റര്‍ ഒന്നാം നിലയില്‍ നിന്ന് മൂന്നാം നിലയിലെത്താന്‍ കാത്തിരിക്കുന്നതിനിടയില്‍ ഞാന്‍ ഒരു ലേഖനം എഴുതിക്കഴിഞ്ഞു.<ref name="ref3">"I am a Professor who writes novels on Sundays". - 2005 ഒക്ടോബര്‍ 23-ല്‍ ഹിന്ദു ദിനപ്പത്രത്തിന്റെ ഡെല്‍ഹി പതിപ്പില്‍ വന്ന അഭിമുഖം - http://www.hindu.com/2005/10/23/stories/2005102305241000.htm</ref></blockquote>
 
==നുറുങ്ങുകള്‍==
 
റോസിന്റെ പേരിന്റെ ചലച്ചിത്രരൂപം വന്‍‌വിജയമായിരുന്നു. നോവലിനു ഏറെ പുതിയ വായനക്കാരെ അത് നേടിക്കൊടുക്കുകയും ചെയ്തു. എങ്കിലും പിന്നീടെഴുതിയ നോവലുകളൊന്നും ചലച്ചിത്രമാക്കാന്‍ എക്കോ അനുമതി നല്‍കിയില്ല. താന്‍ എഴുതിയ കഥ വായനക്കാരനോട് ആദ്യം പറയുന്നത് മറ്റൊരാളാവുകയെന്നത് എഴുത്തുകാരനെന്ന നിലയില്‍ എക്കോയെ വിഷമിപ്പിച്ചു. ഇക്കാര്യത്തില്‍ ഗ്രീക്ക് കവി ഹോമര്‍ ആണ് ഏറ്റവും ഭാഗ്യവാന്‍ എന്ന് എക്കോ പറയുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ക്കു ചലച്ചിത്രരൂപം കിട്ടാന്‍ രണ്ടായിരത്തിലേറെ വര്‍ഷം എടുത്തുവെന്നതാണ് അങ്ങനെ പറയാന്‍ കാരണം.<ref name="ref3"/>
 
==കുറിപ്പുകള്‍==
Line 81 ⟶ 33:
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
2*{{Note|basker}} ഈ കഥാപാത്രത്തിന്റെ പേര്, ഷെര്‍ലോക് ഹോംസ് കഥകളുടെ സൃഷ്ടാവായ കൊണോന്‍ ഡോയ്‌ലിന്റെ Hound of Baskervilles-നെ ആശ്രയിച്ച്ണ്ടാക്കിയതാണ്.
1{{Note|ales}} ഈ പട്ടണം റോസിന്റെ പേര് എന്ന നോവലില്‍ പലവട്ടം പരാമര്‍ശിക്കപ്പെടുന്നുണ്ട്.
 
2{{Note|basker}} ഈ കഥാപാത്രത്തിന്റെ പേര്, ഷെര്‍ലോക് ഹോംസ് കഥകളുടെ സൃഷ്ടാവായ കൊണോന്‍ ഡോയ്‌ലിന്റെ Hound of Baskervilles-നെ ആശ്രയിച്ച്ണ്ടാക്കിയതാണ്.
==ആധാരസൂചിക==
 
<references/>
"https://ml.wikipedia.org/wiki/റോസിന്റെ_പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്