"റോസിന്റെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
ഗ്രന്ഥശാലയിലെ വിജ്ഞാനശേഖരത്തെ ആവുന്നിടത്തോളം അപ്രാപ്യമാക്കാനായി ഗൂഢമുദ്രകളുടേയും, ഭിത്തികളുടേയും, ഗുഹ്യമാര്‍ഗങ്ങളുടേയും ഒരു പ്രതിരോധനിര തന്നെ അതിനെ നിയന്ത്രിച്ചിരുന്നവര്‍ മെനഞ്ഞെടുത്തിരുന്നു. അതു കടന്ന് ഗ്രന്ഥങ്ങളുടെ ലോകം പ്രപിക്കാന്‍ ശ്രമിക്കുന്നവര്‍ ജീവന്‍ അപകടപ്പെടുത്തുകയായിരുന്നു. ബെനഡിക്റ്റന്മാരുടെ ആ സന്യാസാശ്രമത്തില്‍ ആയിടെ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതലകിട്ടിയത് ഫ്രാന്‍സിസ്കന്‍ സന്യാസിയായ ബാസ്കര്‍‌വില്ലിലെ വില്യമിനായിരുന്നു.{{Ref|basker}} അന്വേഷണത്തിന്റെ പുരോഗതിയില്‍ ഗ്രന്ഥശാലയിലെ ഗോപ്യഗ്രന്ഥങ്ങളും കൊലപാതകപരമ്പരയുമായുള്ള ബന്ധം വെളിവായെങ്കിലും നോവല്‍ അവസാനിക്കുന്നത് ഗ്രന്ഥശാലയും അതിലെ അമൂല്യനിധികളും അഗ്നിക്കിരയാക്കപ്പെടുന്നതോടെയാണ്. ഈ പരിണിതിയുടെ സൂത്രധാരന്‍ കടുത്ത യാഥാസ്ഥികനായ ഷൊര്‍ഷ് (Jorge) എന്ന അന്ധസന്യാസിയായിരുന്നു. ഒരു അസമാന്യ സൃഷ്ടിയായ അയാള്‍ നോവലിലെ ഏറ്റവും ഇരുണ്ട കഥാപത്രമാണ്.
 
==='റോസ്'ന്റെ വിജയം===
 
റോസിന്റെ പേര് വായന എളുപ്പമുള്ള പുസ്തകമല്ല. കഥയുടെ സങ്കീര്‍ണതക്കുപുറമേ, അതില്‍ ഇടക്കിടെ അര്‍ഥം സൂചിപ്പിക്കാതെ ലത്തീന്‍ ഭാഷയില്‍ കൊടുത്തിരിക്കുന്ന ഭാഗങ്ങളും വായനക്കാരെ അകറ്റാന്‍ പോന്നതാണ്. അത് നിറയെ തത്ത്വചിന്തയുമാണ്. ഇതെല്ലാം കൊണ്ട്, പുസ്തകം പരമാവധി മുപ്പതിനായിരം പ്രതികള്‍ വില്‍ക്കുമെന്നാണ് പ്രസാധകര്‍ കരുതിയതത്രെ. എന്നാല്‍ ഇതിനകം അതിന്റെ ഒരുകോടിയിലേറെ പ്രതികള്‍ വിറ്റിരിക്കുന്നു. അതിന്റെ സിനിമാരൂപവും വലിയ ജനപ്രീതി നേടി.
 
==ആധാരസൂചിക==
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/റോസിന്റെ_പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്