"ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96:
ജിദ്ദ കേന്ദ്രമായുള്ള ഇസ്ലാമിക് ഡവലപ്മെൻറ് ബാങ്ക് (ഐ.ഡി.ബി)യുടെ നിയന്ത്രണത്തിലാണ് ഹജ്ജിലെ ബലി കർമം വിശ്വാസ്തമായും വ്യവസ്ഥാപിതമായും നിർവഹിക്കുന്നത്. ബലി നിർവഹണത്തിൻെറ വകാലത്തിന് സൗദി സർക്കാറിന്റെ അംഗീകാരമുള്ള ഏക ഏജൻസിയാണ് ഐ.ഡി.ബി. ബലിമാംസം ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന പേരിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പദ്ധതി ലാഭം ഉദ്ദേശിച്ചല്ല, തീർഥാടകർക്ക് വിശ്വസ്തതയോടെ അവലംബിക്കാവുന്ന സംവിധാനം എന്ന നിലക്കാനു നടത്തുന്നത്. ഹജ്ജിനോടനുബന്ധിച്ചുള്ള ബലിക്കു പുറമെ ഹദ് യ്, ഫിദ് യ എന്നിവയും ബലിപെരുന്നാളിനോടനുബന്ധിച്ച് ഹാജിമാരല്ലാത്തവർ നിർവഹിക്കുന്ന ബലിയും ദാനമായി നൽകാനുദ്ദേശിക്കുന്ന മാംസ വിതരണവും ഐ.ഡി.ബി എറ്റെടുത്ത് ഉത്തരവാദിത്തത്തോടെ നടപ്പാക്കും. ബാങ്ക് വഴിയോ എ.ടി.എം, സദാദ് വഴിയോ പണമടക്കാവുന്നതാണ്. സൗദി പോസ്റ്റിൻെറ വിവിധ ശാഖകളിലും ഐ.ഡി.ബിയുടെ കൂപ്പൺ കൈപ്പറ്റാൻ സംവിധാനമുണ്ട്. അൽറാജി, അൽഅമൂദി ബാങ്കുകളിലാണ് പണമടക്കാൻ സൗകര്യമുള്ളത്. കൂടാതെ ഹദ്യതുൽ ഹാജ്ജ് എന്ന മക്ക കേന്ദ്രമായുള്ള ചാരിറ്റി സ്ഥാപനം വഴിയും ബലി കർമത്തിന് പണമടക്കാം.
 
ബലിമാംസ വിതരണത്തിനുള്ള കർമശാസ്ത്രപരമായ നിബന്ധനകൾ പൂർണമായും പാലിച്ചാണ് ഐ.ഡി.ബി ഈ ഉത്തരവാദിത്വം നിർവഹിക്കുന്നത്. മക്കയിലെ അർഹരായവർക്ക് വിതരണം ചെയ്ത ശേഷവും ബാക്കിവരുന്ന ദശലക്ഷക്കണക്കിന് ബലിമൃഗങ്ങളുടെ മാംസം എഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില
 
== മദീന സന്ദർശനം ==
"https://ml.wikipedia.org/wiki/ഹജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്