"വരാപ്പുഴ റോമൻ കത്തോലിക്കാ അതിരൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49:
 
==ചരിത്രം<ref>[http://www.verapoly.in/wordpress/ ഔദ്യോഗിക വെബ്സൈറ്റ്]</ref>==
1657ലെ കർമലീത്ത മിഷനറിമാരുടെ ആഗമനത്തോട് കൂടിയാണ് വരാപ്പുഴ അതിരൂപതയുടെ ഉദ്ഭവം. അവരിൽ പ്രധാനിയായിരുന്നു [[ഫാ ജോസഫ് സെബസ്ത്യാനി]]. ചരിത്ര പ്രസിദ്ധമായ [[കൂനൻ കുരിശുസത്യം|കൂനൻ കുരിശ്]] സത്യ]] (1653) ത്തിന് ശേഷം റോം നിയമിക്കുന്ന ഈശോ സഭാക്കാരായ മെത്രാന്മാരെ മേലിൽ അനുസരിക്കില്ല എന്ന് സീറോ-കൽദായ റീത്തിൽ പെട്ടവർ ശപഥംചെയ്തിരുന്ന കാലഘട്ടമായിരുന്നു അത്. തന്റെ നിരന്തര പരിശ്രമം മൂലം അവരിൽ കുറെ പേരെയൊക്കെ റോമൻ കത്തോലിക്കാ സഭയിലേക്ക് തിരികെ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.
 
1659ൽ [[അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ]] മലബാർ വികരിയത്ത് രൂപീകരണം പ്രഖ്യാപിച്ചു. ഫാ. ജോസഫ് സെബ്സ്ത്യാനിയെ [[വികാർ അപ്പസ്തോലിക്]] ആയി നിയമിക്കുകയും ചെയ്തു. വരാപ്പുഴയായിരുന്നു മലബാർ വികാരിയത്തിന്റെ ആസ്ഥാനം. 1963 ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ കീഴടക്കി മലബാറും കൊച്ചിയും പിടിച്ചടക്കി. കർമ്മലീത്ത മിഷനറിമാർക്ക് മടങ്ങി പോകേണ്ടി വന്ന സാഹചര്യത്തിൽ സെബസ്ത്യാനി തദ്ദേശീയനായ ചാണ്ടി പറമ്പിലിനെ ([[അലക്സാണ്ടർ ദെ കാംപോ]]) തന്റെ പിൻഗാമിയായി 1963 ൽ അവരോധിച്ചു. പോർച്ചുഗീസ് സംരക്ഷണത്തിൽ ലത്തീൻ കത്തോലിക്കാ സഭയുടെ വളർച്ച ത്വരിതപെടുത്തിയിരുന്ന കർമ്മലീത്ത മിഷനറിമാരെ ഡച്ച് അധിനിവേശ പ്രവിശ്യകളിൽ നിന്ന് നാടുകടത്തിയത് മലബാർ വികാരിയത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിച്ചിരുന്നെങ്കിലും ചാണ്ടി പറമ്പിലിന്റെ നേതൃത്വത്തിൽ വികാരിയത്ത് പിടിച്ചു നിന്നു.