"വിക്കിപീഡിയ:ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
* മറ്റൊരു വ്യക്തിയല്ല താങ്കളെപ്പറ്റിയുള്ള താൾ സൃഷ്ടിച്ചതെങ്കിൽ, പ്രസ്തുത താൾ വാൻഡലിസത്തിനു വിധേയമായാൽ, ദീർഘകാലത്തോളം താൾ അങ്ങനെ തന്നെ - വാൻഡലിസത്തിനു അടിപ്പെട്ട് - കിടക്കാനുള്ള സാധ്യത പതിന്മടങ്ങാണ്‌. കാരണം താങ്കളല്ലാതെ മറ്റൊരു ഉപയോക്താവും പ്രസ്തുത താളിലെ തിരുത്തലുകൾ ശ്രദ്ധിക്കുന്നില്ല എന്നതുതന്നെ.<ref>{{cite news|title=Wicked-pedia: 'Why the online encyclopedia makes me want to scream'|author=[[Petronella Wyatt]]|work=[[The Daily Mail]]|date=[[2007-04-22]]|url=http://www.dailymail.co.uk/pages/live/articles/news/news.html?in_article_id=450045|publisher=Associated Newspapers Ltd}}</ref>
* സ്വയം വിവരിച്ചുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന താളുകൾ [[വിക്കിപീഡിയ:ഒഴിവാക്കാവുന്ന പേജുകൾ|ഒഴിവാക്കാവുന്ന പേജുകളുടെ]] പട്ടികയിൽ സാധാരണയായി സ്ഥാനം പിടിക്കാറുണ്ട്. പ്രസ്തുത നീക്കം ചെയ്യപ്പെട്ടില്ലെന്നിരിക്കിലും പല വിക്കിപീഡിയർക്കുമുള്ള അഭിപ്രായം താങ്കൾ താങ്കളെക്കുറിച്ചുള്ള താളുകൾ '''തുടങ്ങുക''' അരുത് എന്നാണ്. മറ്റുള്ളവർ ഒട്ടും സുഖകരമല്ലാത്ത കുറിപ്പുകൾ തന്നെ ഇടാൻ താത്പര്യമുണ്ട് എന്ന് ഓർമ്മിക്കുന്നതും നല്ലത്.
* ധാരാളം വ്യക്തികൾ തങ്ങളുടെ പ്രാധാന്യവും ശ്രദ്ധേയതയും മറ്റുള്ളവർ ധരിക്കുന്നതിലും വളരെയധികമായി പെരുപ്പിച്ചു കാണിക്കാറുണ്ട്. താങ്കൾ വിക്കിപീഡിയ നയങ്ങൾ അനുസരിച്ച് [[വിക്കിപീഡിയ:ശ്രദ്ധേയത (/വ്യക്തികൾ)|"ശ്രദ്ധേയൻ"]] അല്ലെങ്കിൽ താങ്കൾ [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#WEBSPACE|വിക്കിപീഡിയ ഒരു വെബ്‌സ്പേസ് ദാതാവല്ല]] എന്ന വിക്കി നയം ലംഘിക്കുന്നുണ്ടാവുകയും അങ്ങനെ പ്രസ്തുത താൾ [[വിക്കിപീഡിയ:ഒഴിവാക്കാവുന്ന പേജുകൾ#a7|വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ടതിന്‌]] യോഗ്യവുമായേക്കാം.
 
താങ്കൾ വിക്കിയിൽ സേവ് ചെയ്യുന്ന എന്തും തീർത്തും കാരുണ്യരഹിതമായി തിരുത്തപ്പെടുത്തപ്പെട്ടേക്കാം. പല ആത്മകഥാ താളുകളും പലവുരു തിരുത്തലുകൾക്കു ശേഷം അതിന്റെ കൃത്തുകളെ സംബന്ധിച്ചിടത്തോളം അതീവ നിരാശാജനകമായ അവസ്ഥയിലാണ് എത്തിച്ചേരുന്നത്. ഇംഗ്ലീഷ് വിക്കിയിൽ കുറഞ്ഞത് നാലു പ്രാവശ്യമെങ്കിലും അത്തരം സ്വയം സൃഷ്ടിക്കപ്പെട്ട താളുകൾ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കപ്പെട്ടിട്ടുണ്ട്. ചില അവസരങ്ങളിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നിരാകരിക്കപ്പെട്ടിട്ടുമുണ്ട് താനും.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ആത്മകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്