"കൊടകര ഷഷ്ഠി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
കൊടകരയുടെ [[ദേശീയോൽസവം]] എന്നറിയപ്പെടുന്ന കുന്നതൃക്കോവിൽ ഷഷ്ഠി വൃശ്ചികമാസത്തിലെ [[സ്കന്ദഷഷ്ഠി]] ദിവസം ആഘോഷിക്കുന്നു.
 
ഷഷ്ഠിക്ക് 7 ദിവസം മുൻപേ ക്ഷേത്രം [[തന്ത്രിതന്ത്രികൾ]] സ്വാമിക്ക് കളഭം ആടി കൊടിയേറ്റുന്നതോടെ ഷഷ്ഠി ആഘോഷചടങ്ങുകൾക്ക് തുടക്കമാകുന്നു. ഷഷ്ഠിദിവസം രാവിലെ 4 മണിക്ക് പൂനിലാർക്കാവ് ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും പൂജിച്ച ദ്രവ്യങ്ങൾ കാവടിയിൽ കെട്ടി നാദസ്വരതിന്റെ അകമ്പടിയോടെ ഭക്തജനങ്ങൾ കുന്നതൃക്കോവിൽ ക്ഷേത്രത്തിൽ എത്തി ആദ്യത്തെ [[അഭിഷേകം]] നടത്തുന്നു. പിന്നീട് ഭക്തജനങ്ങളുടേയും, [[കാവടി]] സെറ്റുകളുടേയും അഭിഷേകങ്ങൾ നടക്കുന്നു. തുടർന്ന് ഓരോരോ കാവടി സെറ്റുകൾ അവരവരുടെ ദേശത്ത് ഭക്തിനിർഭരമായി കാവടിയാടി അഭിഷേകത്തിനായി ക്ഷേത്രത്തിലെത്തുന്നു.
 
കുന്നതൃക്കോവിൽ മുരുകക്ഷേത്രത്തിലെ പ്രധാന വഴിപാട് [[പാൽ]], [[ഇളനീർ]], [[പനിനീർ]], [[കളഭം]] എന്നിവകൊണ്ടുള്ള അഭിഷേകമാണ്‌. [[കർപ്പൂരം]], [[ഭസ്മം]] ഇവകൊണ്ടുള്ള ആരാധനയും വിശേഷപ്പെട്ടതാണ്‌.
"https://ml.wikipedia.org/wiki/കൊടകര_ഷഷ്ഠി" എന്ന താളിൽനിന്ന് ശേഖരിച്ചത്