"ഉരിഡവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ താള്‍: മൈസൂരിനോട് ചേര്‍ന്ന് കിടക്കുന്ന വയനാടന്‍ ...
 
(ചെ.)No edit summary
വരി 1:
[[മൈസൂര്‍|മൈസൂരിനോട്]] ചേര്‍ന്ന് കിടക്കുന്ന [[വയനാട്|വയനാടന്‍]] പ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരു [[ആദിവാസി]] വര്‍ഗമാണ് ഉരിഡവര്‍. മൈസൂരില്‍ ഇവര്‍ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരില്‍നിന്ന് ഉരുണ്ടുവന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഇവര്‍ക്ക് ഉരിഡവര്‍ എന്ന പേര് ലഭിച്ചത്. [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുലത്താന്റെ]] കാലത്ത് മൈസൂരിലെ ചിത്തല്‍ദുര്‍ഗില്‍നിന്ന് വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വന്നവരാണ് ഇവര്‍ എന്ന് കരുതപ്പെടുന്നു. [[കന്നട|കന്നടയാണ്]] ഇവരുടെ ഭാഷ.
 
സര്‍ക്കാരിന്റെ ആദിവാസികളുടെ പട്ടികയില്‍ ഉരിഡവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ ജനസംഖ്യ മുന്നൂറോളമേ ഉള്ളുവെങ്കിലും ഇവര്‍ക്കിടയില്‍ പതിനാല് വംശക്കാരുണ്ട്. കൃഷിക്കാരായ ഇവര്‍ [[പശു|പശുക്കളേയും]] [[പന്നി|പന്നികളേയും]] [[കോഴി|കോഴികളേയും]] വളര്‍ത്തുനു. സ്ത്രീകള്‍ പുല്‍‌പ്പായ മെടയും. മൂപ്പനെ യജമാനന്‍ എന്നാണ് ഇവര്‍ വിളിക്കുന്നത്. [[ശിവന്‍|ശിവനും]] [[വിഷ്ണു|വിഷ്ണുവും]] [[മാരിയമ്മന്‍|മാരിയമ്മനുമാണ്]] ഉരിഡവരുടെ പ്രധാന ദൈവങ്ങള്‍.
 
{{കേരളത്തിലെ ആദിവാസികള്‍}}
"https://ml.wikipedia.org/wiki/ഉരിഡവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്