"ആറിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
==വിലയിരുത്തൽ==
[[ചിത്രം:PalatiumTheodoricMosaicDetail.jpg|thumb|200px|right|ആരിയൂസ് വിരുദ്ധപക്ഷത്തിന്റെ സമഗ്രവിജയത്തിനു ശേഷം ആ വിശ്വാസധാരയുടെ സൂചനകൾ കഴിയുന്നിടത്തോളം തുടച്ചു മാറ്റപ്പെട്ടു. [[ഇറ്റലി|ഇറ്റലിയിൽ]] രവെണായിലെ ഭദ്രാസനപ്പള്ളിയിൽ ആരിയൂസ് പക്ഷക്കാരനായ തിയോഡോറിക് രാജാവിന്റെ ചിത്രം നീക്കപ്പെട്ടെങ്കിലും അതിന്റെ കൈകളിലൊന്ന് തൂണിൽ അവശേഷിക്കുന്നു]]
[[യേശു]] ദൈവപിതാവിന്റെ 'ഏകസത്ത' (homoousios) ആണന്ന യാഥാസ്ഥിതിക നിലപാടിന്റെയും 'സമാനസത്ത' (homoiousios) ആണെന്ന ആരിയൻ പക്ഷത്തിന്റേയും സൂചകശബ്ദങ്ങൾ തമ്മിലുണ്ടായിരുന്നത് ഒരു 'i' യുടെ വ്യത്യാസമായിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ ഒരു 'ഇരട്ടമാത്ര' (diphthong) ആണ് [[ക്രിസ്തുമതം|ക്രിസ്തുമതത്തിൽ]] ഛിദ്രമുണ്ടാക്കിയതെന്ന് [[ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ]] എഴുതിയ [[എഡ്‌വേഡ് ഗിബ്ബൺ]] പരിഹസിച്ചിട്ടുണ്ട്<ref>".....the furious contests which the difference of a single diphthong excited between the Homoousians and the Homoiousians"[[എഡ്‌വേഡ് ഗിബ്ബൺ]], [[ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ]] (അദ്ധ്യായം 21)</ref> എങ്കിലും ഈ തർക്കത്തിലെ പക്ഷപാതികളുടെ പെരുമാറ്റം പരസ്പരമുള്ള തീവ്രവിദ്വേഷം പ്രകടമാക്കി. അഞ്ചാം നൂറ്റാണ്ടിലെ സഭാചരിത്രകാരൻ സോക്രട്ടീസ് സ്കൊളാസ്റ്റിക്കസ് അവതരിപ്പിക്കുന്ന ആരിയൂസിന്റെ മരണത്തിന്റെ കരുണാരഹിതമായ 'വിവരണം' തന്നെ, ഈ സംവാദം ഉയർത്തിയ വിദ്വേഷത്തിന്റെ തീവ്രത കാട്ടിത്തരുന്നു. {{Cquote|അയാളുടെ കടുത്ത കുറ്റങ്ങൾക്കുള്ള ദൈവപ്രതികാരം വന്നെത്തി. അംഗരക്ഷകന്മാരായി കൂടെച്ചെന്ന ഒരുപറ്റം യൂസേബിയൂസ് പക്ഷക്കാർക്കൊപ്പം കൊട്ടാരത്തിനു വെളിയിൽ വന്ന അയാൾ, എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് നഗരമദ്ധ്യത്തിലൂടെ അഹങ്കാരപൂർവം മുന്നേറി. കോൺസ്റ്റൈന്റെ സഭാവേദി എന്നറിയപ്പെട്ടിരുന്ന സ്ഥലമായപ്പോൾ, മനഃസാക്ഷിയുടെ അനുതാപത്തിൽ നിന്നുളവായ ഭീതിയുടെ പിടിയിൽ അയാൾക്ക് വയറ്റയവുണ്ടായി. സൗകര്യമുള്ള സ്ഥലം തേടിയ അയാൾ സഭാവേദിക്കു പുറകിലേക്കോടി. വൈകാതെ തലചുറ്റൽ അനുഭവപ്പെട്ട അയാൾക്ക് വയറ്റിളക്കമുണ്ടായി. കണക്കില്ലാത്ത ചോരക്കൊപ്പം പിൻകുടലും കരളിന്റെയും പ്ലീഹയുടേയും ഭാഗങ്ങളും പുറത്തു ചാടി അയാൾ തൽക്ഷണം മരിച്ചു. ഈ അത്യാഹിതം നടന്ന സ്ഥാനം കോൺസ്റ്റാന്റിനോപ്പിളുകാർ, സ്തംഭനിരയുടെ അവശിഷ്ടങ്ങൾക്കു പിന്നിൽ ഇപ്പോഴും കാട്ടിത്തരും. വഴിനടക്കുന്നവരെല്ലാം അവിടേക്കു വിരൽചൂണ്ടുന്നതിനാൽ വിചിത്രമായ ഈ മരണത്തിന്റെ സ്മരണ ശാശ്വതമായിരിക്കുന്നു.<ref>[http://www.ccel.org/ccel/schaff/npnf202.ii.iv.xxxviii.html Socrates and Sozomenus Ecclesiastical Histories, Chapter XXXVIII], Christian Classics Ethereal Library</ref>}}
 
"https://ml.wikipedia.org/wiki/ആറിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്