"ആറിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
യാഥസ്തികപക്ഷത്തിന്റെ മുഖ്യപോരാളിയായിരുന്ന [[അത്തനാസിയൂസ്|അത്തനാസിയൂസിനെപ്പോലുള്ളവർ]], വിരോധികൾക്കെതിരെ ഉപയോഗിച്ചത് സംയമരഹിതമായ അധിക്ഷേപത്തിന്റെ ഭാഷ ആയിരുന്നു. ആരിയന്മാരെ അദ്ദേഹം പിശാചുക്കൾ, [[അന്തിക്രിസ്തു|അന്തിക്രിസ്തുമാർ]], കിറുക്കന്മാർ, ജൂതന്മാർ, ബഹുദേവാരാധകർ, നാസ്തികന്മാർ, നായ്ക്കൾ, ചെന്നായ്ക്കൾ, സിംഹങ്ങൾ, മുയലുകൾ, മരയോന്തുകൾ, ജലസർപ്പങ്ങൾ, മനഞ്ഞിലുകൾ, കണവാകൾ, കീടങ്ങൾ, വണ്ടുകൾ, തേരട്ടകൾ തുടങ്ങിയ പേരുകൾ വിളിച്ചിട്ടുള്ളതായി പറയപ്പെടുന്നു.<ref>A Stanley, Lecture on the History of the Eastern Church (പുറം 246), [[എസ്. രാധാകൃഷ്ണൻ]] പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും എന്ന കൃതിയിൽ (പുറം 325) ഇത് ഉദ്ധരിച്ചിട്ടുണ്ട്</ref>
 
പൗരോഹിത്യത്തിലേയും തത്ത്വചിന്തയിലേയും ഉന്നതന്മാരെയെന്ന പോലെ സാധാരണജനങ്ങളെപ്പോലും ഈ തർക്കത്തിന്റെ ഉദ്വേഗം ബാധിച്ചുവെന്ന് സഭാപിതാവായ നിസ്സായിലെ ഗ്രിഗറി സൂചിപ്പിക്കുന്നുണ്ട്. ആരിയൂസ് പക്ഷത്തു നിന്ന [[ഇസ്താംബുൾ|കോൺസ്റ്റാന്റിനോപ്പിൾ]] നഗരത്തിലെ അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്:-
 
{{Cquote|(ചന്തയിൽ) ഒരാളോട് ചില്ലറ ചോദിച്ചാൽ അയാൾ ജനിപ്പിക്കപ്പെട്ടവനും അല്ലാത്തവനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വാചകമടിക്കാൻ തുടങ്ങും; അപ്പത്തിന്റെ വില ചോദിച്ചാൽ പിതാവ് പുത്രനേക്കാൾ വലിയവനാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കും; സ്നാനഘട്ടത്തിലെ ക്രമീകരണങ്ങളെ പ്രശംസിച്ചാൽ അവിടത്തെ കാര്യസ്ഥൻ, പുത്രൻ ഇല്ലായ്മയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനാണെന്ന് തുറന്നടിക്കും"<ref>ചാൾസ് ഫ്രീമാന്റെ Closing of the Western Mind-ൽ ഉദ്ധരിച്ചിരിക്കുന്നത് - പുറം 195</ref>}}
"https://ml.wikipedia.org/wiki/ആറിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്