"ആറിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==വിലയിരുത്തൽ==
[[യേശു]] ദൈവപിതാവിന്റെ 'ഏകസത്ത' (homoousios) ആണന്ന യാഥാസ്ഥിതിക നിലപാടിന്റെയും 'സമാനസത്ത' (homoiousios) ആണെന്ന ആരിയൻ പക്ഷത്തിന്റേയും സൂചകശബ്ദങ്ങൾ തമ്മിലുണ്ടായിരുന്നത് ഒരു 'i' യുടെ വ്യത്യാസമായിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ ഒരു 'ഇരട്ടമാത്ര' (diphthong) ആണ് [[ക്രിസ്തുമതം|ക്രിസ്തുമതത്തിൽ]] ഛിദ്രമുണ്ടാക്കിയതെന്ന് [[ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ]] എഴുതിയ [[എഡ്‌വേഡ് ഗിബ്ബൺ]] പരിഹസിച്ചിട്ടുണ്ട്<ref>".....the furious contests which the difference of a single diphthong excited between the Homoousians and the Homoiousians"[[എഡ്‌വേഡ് ഗിബ്ബൺ]], [[ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ]] (അദ്ധ്യായം 21)</ref> എങ്കിലും ഈ കലഹത്തിലെ പക്ഷപാതികളുടെ പെരുമാറ്റത്തിൽ പരസ്പരമുള്ള തീവ്രവിദ്വേഷം പ്രകടമായി. യാഥസ്തികപക്ഷത്തിന്റെ മുഖ്യപോരാളിയായിരുന്ന അത്തനാസിയൂസിനെപ്പോലുള്ളവർ വിരോധികൾക്കെതിരെ ഉപയോഗിച്ചത് സംയമരഹിതമായ അധിക്ഷേപത്തിന്റെ ഭാഷ ആയിരുന്നു. ആരിയന്മാരെ അദ്ദേഹം പിശാചുക്കൾ, [[അന്തിക്രിസ്തു|അന്തിക്രിസ്തുമാർ]], കിറുക്കന്മാർ, ജൂതന്മാർ, ബഹുദേവാരാധകർ, നാസ്തികന്മാർ, നായ്ക്കൾ, ചെന്നായ്ക്കൾ, സിംഹങ്ങൾ, ,മുയലുകൾ, മരയോന്തുകൾ, ജലസർപ്പങ്ങൾ, മനഞ്ഞിലുകൾ, കണവാകൾ, കീടങ്ങൾ, വണ്ടുകൾ, തേരട്ടകൾ തുടങ്ങിയ പേരുകൾ വിളിച്ചിട്ടുള്ളതായി പറയപ്പെടുന്നു.<ref>A Stanley, Lecture on the History of the Eastern Church (പുറം 246)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ആറിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്