"ആകാശത്തിന്റെ നിറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
 
[[ദേശീയ ചലച്ചിത്ര പുരസ്കാരം 2010|2010 - ലെ ദേശീയപുരസ്കാരം]] നേടിയ [[വീട്ടിലേക്കുള്ള വഴി]] എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായ [[ഡി. ബിജു|ഡി. ബിജുവിന്റെ]] നാലാമത് ചിത്രമാണ് '''ആകാശത്തിന്റെ നിറം'''. അമ്പലക്കര ഗ്ലോബൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്നിർമ്മിച്ചത്. [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ നിക്കോബാർ]] ദ്വീപിലെ നാല് പേരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. [[ആൻഡമാൻ നിക്കോബാർ]] ദ്വീപിലെ നീൽ ദ്വീപിലാണ് ചിത്രീകരണം നടന്നത്. [[പൃഥ്വിരാജ്]], [[ഇന്ദ്രജിത്ത്]], [[നെടുമുടി വേണു]], [[അനൂപ് ചന്ദ്രൻ]], [[ഇന്ദ്രൻസ്]], [[വി.കെ. ശ്രീരാമൻ|ശ്രീരാമൻ]], സി.ജെ. കുട്ടപ്പൻ, ഗീഥ, സലാം, മാസ്റ്റർ ഗോവർധൻ, [[അമല പോൾ]] എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജുവിന്റെ 8 വയസ്സ് പ്രായമുള്ള മകനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ചിത്രീകരണ വേളയിൽ തന്നെയാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രേഖപ്പെടുത്തിയത്. ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് പ്രത്യേകം പേരുകളില്ല.
 
2011-ൽ [[ഗോവ|ഗോവയിൽ]] നടന്ന [[അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)|അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ]] നവംബർ 24-ന് വിദേശ പ്രതിനിധികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തി. 2012-ൽ ചൈനയിൽ നടന്ന ഷാങ്ഹായ് മേളയിൽ ഈ ചിത്രം പ്രദർശിപ്പിച്ചു<ref>[http://www.mathrubhumi.com/movies/malayalam/280458/ ആകാശത്തിന്റെ നിറം ഷാങ്ഹായ് മേളയിൽ പ്രദർശിപ്പിച്ചു ]</ref>. 17 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 106 രാജ്യങ്ങളിൽ നിന്നുള്ള 1806 ചലച്ചിത്രങ്ങളിൽ നിന്നുമാണ് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 11 വർഷങ്ങൾക്കു ശേഷമാണ് ഒരു മലയാള ചിത്രം ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്<ref>മലയാള മനോരമ, ഞായറാഴ്ച, 2012 ജൂലൈ 15, പേജ് 4. </ref> 2011-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12030056&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@ ഇന്ത്യൻ റുപ്പി മികച്ച ചിത്രം; ദിലീപ് നടൻ, ശ്വേത നടി ]</ref>.
"https://ml.wikipedia.org/wiki/ആകാശത്തിന്റെ_നിറം" എന്ന താളിൽനിന്ന് ശേഖരിച്ചത്