"ദേശീയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nationalism}}
{{Nationalism sidebar |expanded=all}}
ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെയിടയിൽ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങൾ ഒരുമിച്ചു ചേരുന്ന സവിശേഷ വൈകാരികാവസ്ഥയാണ് '''ദേശീയത''' അഥവാ '''ദേശീയബോധം'''. രാജ്യത്തിലെ ജനതയുടെ അതിവിശിഷ്ടമായ ഒരു മനോവികാരമായി ദേശീയബോധത്തെ അഥവാ ദേശീയതയെ കണക്കാക്കാം. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഒരു രാഷ്ട്രത്തിൽ ദേശീയബോധം ഉടലെടുക്കാറുള്ളൂ. ഒരു രാഷ്ട്രത്തിലെ ജനങ്ങളെല്ലാം ഒരേ ഭാഷ സംസാരിക്കുന്നവരാണെങ്കിൽ അവരുടെ ഇടയിൽ സ്വാഭാവികമായും ഐകമത്യബോധം ഉണ്ടാകുന്നു. [[ഇംഗ്ലണ്ട്]], [[ഫ്രാൻസ്]], [[ജർമനി]] തുടങ്ങിയ രാഷ്ട്രങ്ങളിൽ ദേശീയബോധം വളരുവാനുള്ള കാരണം അവരുടെ ഭാഷയാണ്. അതുപോലെതന്നെ ഒരു രാഷ്ട്രത്തിലെ ജനങ്ങളെല്ലാം ഒരേ വംശത്തിൽ പ്പെട്ടവരാണെങ്കിലും അവരുടെയിടയിൽ ദേശീയബോധം വളരുന്നു. [[യഹൂദമതം|യഹൂദ വംശജർ]] താമസിക്കുന്ന [[ഇസ്രായേൽ|ഇസ്രയേലിൽ]] ശക്തമായ ദേശീയബോധം വളരുവാനുള്ള കാരണം ഇതാണ്. രാഷ്ട്രത്തിലെ ജനങ്ങൾക്ക് പൊതുവായ ഒരു മതമുണ്ടെങ്കിൽ അതും ദേശീയബോധത്തിന്റെ വളർച്ചയ്ക്ക് സഹായകമാണ്. [[മുസ്ലീം|ഇസ്ലാമിക]] രാഷ്ട്രങ്ങളിൽ ദേശീയബോധം വളരുവാൻ ഇസ്ലാമിക മതവിശ്വാസം സഹായിച്ചിട്ടുണ്ട്. 16-ആം ശ.-ത്തിൽ [[യൂറോപ്|യൂറോപ്പിൽ]] വികസിച്ചുവന്ന ദേശീയബോധവും ഏറെക്കുറെ [[ക്രിസ്തുമതം|ക്രൈസ്തവ]] മതത്തെ ആശ്രയിച്ചുള്ളതായിരുന്നു. പൊതുവായ മതമോ ഭാഷയോ വംശപാരമ്പര്യമോ ഇല്ലാത്ത രാഷ്ട്രങ്ങളിലും ഒരു പൊതു സാംസ്കാരിക പാരമ്പര്യം ഉണ്ടെങ്കിൽ ദേശീയബോധം വളരും. ജനങ്ങളുടെയിടയിൽ പൊതുവായ രാഷ്ട്രീയലക്ഷ്യം ഉണ്ടെങ്കിലും അവിടെ ദേശീയബോധം ഉടലെടുക്കും. വിഭിന്ന വർഗക്കാരും വിവിധ മതക്കാരും വിവിധ ഭാഷക്കാരും നിവസിക്കുന്ന [[സ്വിറ്റ്സർലൻഡ്]], [[ഇന്ത്യ]] തുടങ്ങിയ രാഷ്ട്രങ്ങളിലും ശക്തമായ ദേശീയബോധം നിലവിലുണ്ട്. പൊതുവായ സാംസ്കാരിക പാരമ്പര്യമാണ് ഇതിനു സഹായിച്ചത്. ബ്രിട്ടിഷ് മേധാവിത്വത്തിനെതിരെ രാഷ്ട്രീയസ്വാതന്ത്ര്യം നേടുക എന്ന പൊതുലക്ഷ്യം ഇന്ത്യയിലെ ദേശീയബോധത്തിന്റെ വളർച്ചയെ ഉത്തേജിപ്പിച്ചു. ഭൂമിശാസ്ത്രവും ദേശീയബോധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. സമുദ്രജലത്താൽ ചുറ്റപ്പെട്ട ദ്വീപുകൾ, പർവതങ്ങളാൽ വേർതിരിക്കപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ദേശീയബോധം സ്വാഭാവികമായി വികസിക്കും. ഒരു രാഷ്ട്രം അതിവേഗത്തിലുള്ള സാമ്പത്തിക പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ ദേശീയബോധം വളരുക സ്വാഭാവികമാണ്. ആധുനിക [[ജപ്പാൻ]] തന്നെ ഉദാഹരണം. ഈവിധം നിരവധി ഘടകങ്ങൾ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ ദേശീയബോധത്തിന് ഉപോദ്ഘടകമായി വർത്തിക്കുന്നു. ഇവയിൽ ഒന്നോ രണ്ടോ ഘടകങ്ങളാവും മിക്കപ്പോഴും പ്രധാനം. ദേശീയബോധത്താൽ സംയോജിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രത്തെ 'ദേശീയരാഷ്ട്രം' (Nation) എന്നു വിളിക്കാം. ദേശീയരാഷ്ട്രം എന്നറിയപ്പെടാനാണ് ആധുനികകാലത്തെ എല്ലാ രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നത്. ആധുനികകാലത്തെ ചരിത്രത്തിന്റെ ഗതി നിർണയിക്കുന്ന കാര്യത്തിൽ ദേശീയബോധം വളരെയധികം സ്വാധീനം ചെലുത്തുന്നു. പല രാഷ്ട്രങ്ങളുടെയും സാമ്പത്തികവും സൈനികവും ആയ പുരോഗതിയിൽ ദേശീയബോധം നിർണായകമായ പ്രേരണ ചെലുത്തിയിട്ടുണ്ട്. ദേശീയബോധത്താൽ പ്രേരിതമായ രാഷ്ട്രങ്ങൾ തമ്മിൽ ക്രിയാത്മകമായ മത്സരങ്ങളിൽ ഏർപ്പെടുക പതിവാണ്. ചിലപ്പോഴൊക്കെ ഇത്തരം മത്സരങ്ങൾ യുദ്ധത്തിൽ കലാശിക്കുന്നു. 15-ാംആം ശ.-ത്തിനു ശേഷം ലോകത്തിലുണ്ടായ പല ചരിത്രസംഭവങ്ങൾക്കും വഴിതെളിച്ചത് ദേശീയബോധത്തിന്റെ വളർച്ചയായിരുന്നു.
 
== ദേശീയബോധത്തിന്റെ വളർച്ച ==
 
=== പുരാതനകാലത്തെ ദേശീയത ===
രാഷ്ട്രജീവികളായ മനുഷ്യരിൽ രൂഢമൂലമായിട്ടുള്ള ദേശീയബോധം ആരംഭിച്ചത് എന്നുമുതലാണെന്ന് കൃത്യമായി നിർണയിക്കുവാൻ ബുദ്ധിമുട്ടുണ്ട്. ആദ്യകാലത്തെ രാഷ്ട്രങ്ങൾ അധികവും ഭരിച്ചിരുന്നത് രാജാക്കന്മാരാണ്. ഇത്തരം രാഷ്ട്രങ്ങളിൽ നിലനിന്ന രാജഭക്തിയും ദേശഭക്തിയും ആയിരുന്നു ദേശീയബോധം ആയി മാറിയത്. ജനാധിപത്യം നിലനിന്ന [[ഗ്രീസ്|ഗ്രീസിലെ]] നഗര രാഷ്ട്രങ്ങളിലും ജനങ്ങളുടെ ദേശീയബോധം വളരെ ശ്ലാഘനീയമായിരുന്നു. രാഷ്ട്രത്തിന്റെ ഭരണപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ട് രാഷ്ട്രത്തിനുവേണ്ടി ത്യാഗങ്ങൾ സഹിക്കുകയെന്നത് വലിയൊരു ബഹുമതിയായാണ് പുരാതന ഗ്രീക്കുകാർ കരുതിയിരുന്നത്. പ്രകൃതിപരമായ അതിർത്തികളാൽ ചുറ്റപ്പെട്ട ഓരോ നഗര രാഷ്ട്രത്തിലും പൗരന്മാരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്നവിധം സ്നേഹത്തിലും സൗഹാർദത്തിലും കഴിഞ്ഞിരുന്നു. എന്നാൽ [[അലക്സാണ്ടർ ചക്രവർത്തി]] മാസിഡോണിയൻ സാമ്രാജ്യം സ്ഥാപിച്ചപ്പോൾ ഗ്രീസിലെ ദേശീയബോധം അപ്രത്യക്ഷമായി. പുരാതന റോമാസാമ്രാജ്യത്തിലും ആരംഭകാലത്ത് ദേശീയബോധം നിലനിന്നിരുന്നു. ഇക്കാലത്ത് മറ്റു പല രാഷ്ട്രങ്ങളിലും ദേശീയബോധം ഉണ്ടായിരുന്നതായി മനസ്സിലാക്കാം. പ്യൂണിക്ക് യുദ്ധകാലങ്ങളിൽ കാർത്തേജിലെ ജനങ്ങളുടെ മനോവീര്യം ഉത്തേജിപ്പിച്ചത് അവരുടെ ദേശീയബോധം ആയിരുന്നു. പുരാതനകാലത്ത് പലസ്തീനിലെ യഹൂദരുടെയിടയിലും ദേശീയബോധം ശക്തമായിരുന്നു.
 
=== യൂറോപ്യൻ ദേശീയത ===
"https://ml.wikipedia.org/wiki/ദേശീയത" എന്ന താളിൽനിന്ന് ശേഖരിച്ചത്