"പോർട്ടോ റിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 81:
"സമ്പന്നതുറമുഖം" എന്ന് സ്പാനിഷിൽ അർത്ഥം വരുന്ന പോർട്ടോ റിക്കോ ഒരു ദ്വീപസമൂഹമാണ്. പ്രധാന പോർട്ടോ റിക്കോ ദ്വീപു കൂടാതെയുള്ള വലിയ ദ്വീപുകൾ [[Vieques, Puerto Rico|വിയെക്വെസ്]], [[Culebra, Puerto Rico|കുളെബ്ര]], [[Mona, Puerto Rico|മോന]] എന്നിവയാണ്. പോർട്ടോ റിക്കോ പ്രദേശത്തിന്റെ മൊത്തം വിസ്തീർണ്ണം 9,104 ചതുരശ്രകിലോമീറ്ററാണ്. 2001ലെ കണക്കെടുപ്പ് പ്രകാരം 3,916,632 ആണ് ഇവിടുത്തെ ജനസംഖ്യ. സ്പാനിഷും ഇംഗ്ലീഷുമാണ് പോർട്ടോ റിക്കോയുടെ ഔദ്യോഗികഭാഷകൾ, ഇതിൽ സ്പാനിഷ് ആണ് പ്രധാനം.
 
[[Taíno people|തൽനോ]] എന്നറിയപ്പെടുന്ന [[Indigenous peoples of the Americas|അബോറിജിനുകളായിരുന്നു]] ഇവിടുത്തെ ആദ്യആദിമ നിവാസികൾ. 1493 നവംബർ 19നു [[Christopher Columbus|കൊളംബസിന്റെ]] രണ്ടാമത്തെ അമേരിക്കാ പര്യവേഷണയാത്രയിൽ ദ്വീപസമൂഹത്തെ സ്പെയിനിനു കീഴിലാക്കി. സ്പാനിഷ് അധിനിവേശത്തിൽ അടിമത്തത്തിലേയ്ക്ക് വീണ അബോറിജിനുകൾ യൂറോപ്യന്മാർ കൊണ്ടുവന്ന രോഗം മൂലവും മറ്റു കാരണങ്ങളാലും ക്രമേണ തുടച്ചുനീക്കപ്പെട്ടു. പിന്നീട് അനേകം ഫ്രഞ്ച്, ബ്രിട്ടീഷ്, ഡച്ച് അധീശശ്രമങ്ങളെ പ്രതിരോധിച്ച് 400 വർഷത്തോളം പോർട്ടോ റിക്കോ സ്പെയിൻകാർ കൈവശംവച്ചു. പിന്നീട് [[Spanish-American War|സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിനുശേഷമുള്ള]] പരാജയശേഷം [[Treaty of Paris (1898)|1898ലെ പാരിസ് ഉടമ്പടി]] നിഷ്കർഷിച്ചതുപ്രകാരം ഫിലിപ്പീൻസിനൊപ്പം പോർട്ടോ റിക്കോയും സ്പെയിൻ അമേരിക്കൻ ഐക്യനാടുകൾക്ക് അടിയറവെച്ചു. അന്നുമുതൽ പോർട്ടോ റിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭരണത്തിൻ കീഴിലാണ്.
 
1917ൽ പോർട്ടോ റിക്കർക്കു ആദ്യമായി യു.എസ്. പൗരത്വം നൽകപ്പെട്ടു. പിന്നീട് 1948ൽ സ്വന്തമായി [[ഗവർണർ|ഗവർണറെയും]] തിരഞ്ഞെടുത്തു. 1952ലാണ് [[Constitution of Puerto Rico|പോർട്ടോ റിക്കോ]] ഭരണഘടന ഔദ്യോഗികമായി ജനങ്ങൾ അംഗീകരിച്ചത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു നിയമനിർമ്മാണ സഭകളുണ്ടെങ്കിലും പോർട്ടോ റിക്കൻ ജീവിതത്തെ ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങൾ [[United States Congress|യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ്]] ആണ് എടുക്കുന്നത്<ref name="books.google.com">{{cite book|url=http://books.google.com/books?id=ayINMX_RtkEC&pg=PA166 |title=The Louisiana Purchase and American Expansion, 1803–1898. Ed. by Sanford Levinson and Bartholomew H. Sparrow. (Lanham: Rowman & Littlefield, 2005. Cloth, ISBN 0-7425-4983-6. Paper, ISBN 0-7425-4984-4.) pp. 166–167 |publisher= |accessdate=November 5, 2012|isbn=978-0-7425-4984-5|year=2005|author1=Levinson|first1=Sanford|last2=Sparrow|first2=Bartholomew H}}</ref>. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ദ്വീപുനിവാസികൾക്ക് അവകാശമില്ല<ref name="World Factbook CIA">{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/rq.html|title=World Factbook: Puerto Rico|publisher=[[Central Intelligence Agency]]}}</ref>.
"https://ml.wikipedia.org/wiki/പോർട്ടോ_റിക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്