[[ഇറാഖ്|ഇറാഖിന്റെ]] തലസ്ഥാനമായ [[ബാഗ്ദാദ്|ബാഗ്ദാദിന്റെ]] 170 കിലോമീറ്റർ തെക്കുഭാഗത്തായി [[യൂഫ്രട്ടീസ്യൂഫ്രട്ടീസ്]] നദീതീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് '''കൂഫ''' (الكوفة al-Kūfah). ഇസ്ലാമിക ഭരണാധികാരി നാലാം ഖലീഫ [[അലി ബിൻ അബീത്വാലിബ്]] ഇസ്ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്. [[ശിയ]] മുസ്ലിങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പട്ടണം. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കൂഫയിലെ മഹത്തായ മസ്ജിദ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മസ്ജിദുകളിൽ ഒന്നാണ്.