"കേരളചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
ആദ്യകാലങ്ങളിൽ തിണകളിൽ ഒതുങ്ങി നിന്നിരുന്ന ഒരോ രാജ്യങ്ങളും പിൽക്കാലത്ത് സാമ്രാജ്യത്ത മോഹങ്ങൾ മൂലം മറ്റു തിണകളിലേയ്ക്ക് പടയോട്ടം നടത്തി മറ്റു സ്ഥലങ്ങളും മാതൃഭൂമിയോട് കൂട്ടിച്ചേർക്കുകയായിരുന്നു. {{Ref|asoka}}
ആദ്യത്തെ ചേരരാജാവ് എന്ന് സംഘം കൃതികളിൽ പരാമർശം ഉള്ളത് '''ഉതിയൻ ചേരൽ''' (ഉദയൻ എന്നതിന്റെ പൂർവ്വ രൂപം)എന്ന രാജാവാണ്. അതിനു മുന്നത്തെ രാജാക്കന്മാരെപ്പറ്റി രേഖകൾ ഇല്ല. ഇദ്ദേഹം മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തതായും സൈന്യത്തിന് മൃഷ്ടാന്ന ഭോജനം ചെയ്തിരുന്നതിനാൽ ‘പെരുഞ്ചോറ്റുതിയൻ‘ എന്ന ബഹുമതി ലഭിച്ചതായും പറയപ്പെടുന്നു. എന്നാൽ ഇത് തെറ്റാണെന്നും സംഘം കൃതികളിൽ പിന്നീട് ആര്യാധിനിവേശകാലത്ത്ആര്യൻമാരുടെ അധിനിവേശകാലത്ത് തിരുകി കയറ്റിയ കാവ്യങ്ങളായിരിക്കാം ഇത് അല്ലെങ്കിൽ അദ്ദേഹത്തിന്റെ വളരെ പൂർവ്വികൻ പ്രസ്തുത യുദ്ധത്തിൽ പങ്കെടുത്തിരിക്കാനും അതേ പേരുള്ള രാജാവിനും അദ്ദേഹത്തിന്റെ ബഹുമതികളും അർപ്പിക്കപ്പെട്ടതായിരിക്കാം എന്നുമാണ് ചരിത്രകാരനായ സോമൻ ഇലവം മൂട് കരുതുന്നത്. തമിഴ് കവികൾ അദ്ദേഹത്തെ [[വാനവരമ്പൻ]] എന്നാണ് വിശേഷിപ്പിക്കുന്നത് അതായത് ആകാശം അതിരായുള്ളവൻ. {{Ref|uthiyan}} അത് അനുസരിച്ച് തെക്കേ ഇന്ത്യ മുഴുവനും ചേരന്മാരുടെ കീഴിലായിരുന്നു എന്ന് ചില ചരിത്രകാരന്മാർ അനുമാനിക്കുന്നത് തെറ്റാണ്. കാരണം നെയ്തൽ തിണയുടെ മാത്രം ആധിപത്യം കൊണ്ട് ഈ പറഞ്ഞ അതിരുകൾ ഭാവനയിലെങ്കിലും സൃഷ്ടിക്കാൻ സധിക്കും.
 
ഉതിയൻ ചേരലിന്റെ കാലത്ത് സാമ്രാജ്യവികസനങ്ങൾ നടന്നത് ദക്ഷിണേന്ത്യയിലെ വൻ രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് കാരണമായി. മരുതംതിണയിൽ പെട്ടതും ചോഴന്റെ കീഴിലുമുള്ളതായ കുട്ടനാട്(ഇന്നത്തെ [[എറണാകുളം]], [[ആലപ്പുഴ]] ജില്ലകളുടെ തീരപ്രദേശങ്ങൾ ഒഴിച്ച് കിഴക്കൻ മേഖലകളും [[കോട്ടയം]], [[പത്തനംതിട്ട]] എന്നീ ജില്ലകളുടെ ഭാഗങ്ങളും ചേർന്ന അപ്പർ കുട്ടനാട്)ഒരു വെള്ളാള നാടുവാഴിയുടെ കിഴിലായിരുന്നു. ഉതിയൻ ഇത് ആക്രമിച്ച് കീഴ്പ്പെടുത്തി നെയ്തലിനോട് ചേർത്തു. പിന്നിടും അദ്ദേഹം ചോഴ പാണ്ട്യരുടെ അധീനത്തിലുള്ള പല ഇടങ്ങളും കൈക്കലാക്കിയതോടെ ചേരന്റെ തെക്കുള്ള കടൽ തീരങ്ങൾ സ്വന്തമാക്കി. അങ്ങനെ കിഴക്കേ നെയ്തൽ അല്ലെങ്കിൽ ചേരളം നഷ്ടമായി.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1514459" എന്ന താളിൽനിന്ന് ശേഖരിച്ചത്