"ഫ്രാൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 96:
'''ഫ്രാൻ‌സ് ''' ([[:en:France|France]]) [[യൂറോപ്|പടിഞ്ഞാറൻ യൂറോപ്പിലെ]] പ്രമുഖ രാജ്യമാണ്. ആധുനിക നൂറ്റാണ്ടിലെ രാജ്യാന്തര വേദികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണ്. [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയന്റെ]] സ്ഥാപകാംഗവും അതിൽ അംഗമായ ഏറ്റവും വലിയ രാജ്യവുമാണ് ഫ്രാൻസ്. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] രൂപവത്കരണത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ഇവർ, യു.എൻ. രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളിലൊന്നാണ്.
 
[[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലിന്റെയും]] [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെയും]] ഇടയിലുള്ള ഈ രാജ്യം തദ്ദേശീയരുടെ ഇടയിൽ ഹെക്സഗൺ എന്നും അറിയപ്പെടുന്നു. പഞ്ചഭുജാകൃതിയാണ് ഇതിനു കാരണം. [[ബെൽജിയം]], [[ലക്സംബർഗ്]], [[ജർമ്മനി]], [[സ്വിറ്റ്സർലൻഡ്]], [[ഇറ്റലി]], [[മൊണോക്കോ]], [[അണ്ടോറ|അൻഡോറ]], [[സ്പെയിൻ]] എന്നിവയാണ് ഫ്രാൻ‌സിന്റെ അയൽ‌രാജ്യങ്ങൾ.
 
ജനാധിപത്യ രാഷ്ട്രമായ ഫ്രാൻ‌സിൽ നിന്നാണ് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും മനുഷ്യാവകാശ സന്ദേശങ്ങൾ പ്രവഹിച്ചത്. [[ഫ്രഞ്ച് വിപ്ലവം|ഫ്രഞ്ച് വിപ്ലവത്തിന്റെ]] ഭാഗമായി പ്രസിദ്ധീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങൾക്ക് പ്രചോദനമായത് ഈ പ്രഖ്യാപനമായിരുന്നു.
"https://ml.wikipedia.org/wiki/ഫ്രാൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്