"ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:യുദ്ധങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 5:
{{പ്രലേ|ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം}}
[[File:Remnants of an army2.jpg|thumb|250px|right|ഒന്നാം അഫ്ഗാൻ യുദ്ധം (1838 - 1842)]]
[[ഓക്ലൻഡ് പ്രഭു]] (1784-1849) [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയിലെ]] ഗവർണർ ജനറലായി നിയമിതനായത് (1835) ഈ വിഷമസന്ധികളുടെ നടുവിലായിരുന്നു. റഷ്യൻ സഹായത്തോടെ [[പേർഷ്യ|പേർഷ്യയിലെ]] [[മുഹമ്മദ് ഷാ ഖാജർ]], 1837 നവംബറിൽ അഫ്ഗാനിസ്താനിലെ [[ഹെറാത്ത്]] ആക്രമിച്ചപ്പോൾ അഫ്ഗാൻ അമീറായിരുന്ന [[ദോസ്ത് മുഹമ്മദ് ഖാൻ]] ബ്രിട്ടീഷ് സഹായം ആവശ്യപ്പെട്ടു.{{അവലംബം}} പേർഷ്യനാക്രമണം പിന്തിരിക്കപ്പെട്ടതിനുശേഷം [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിനെതിരെ]] ഇംഗ്ളിഷ്ഇംഗ്ലീഷ് സഹായം അഫ്ഗാൻകാർ ആവശ്യപ്പെട്ടപ്പോഴും ബ്രിട്ടീഷുകാർ ആ അഭ്യർഥന നിരസിക്കുകയാണുണ്ടായത്. റഷ്യൻ മുന്നേറ്റം തടയാനായി [[ഇംഗ്ലീഷ്|ഇംഗ്ലീഷുകാർ]] ക്യാപ്റ്റൻ [[അലക്സാണ്ടർ ബർണസ്|അലക്സാണ്ടർ ബർണസിനെ]] [[കാബൂൾ|കാബൂളിലെ]] [[ബ്രിട്ടൻ|ബ്രിട്ടീഷ്]] നയതന്ത്രദൂതനായി 1837-ൽ ആയച്ചു. ഈ ബ്രിട്ടീഷ് പ്രതിനിധി അഫ്ഗാനിസ്ഥാൻ ആവശ്യപ്പെട്ട വ്യവസ്ഥകൾ ചെയ്തുകൊടുക്കാൻ തയ്യാറായില്ല. അതിനെ തുടർന്ന് ദോസ്ത് മുഹമ്മദ് റഷ്യൻ നയതന്ത്രദൂതനായ ക്യാപ്റ്റൻ പി. വിറ്റ്ക്കേവിച്ചനെ സ്വീകരിച്ചു. ബ്രിട്ടീഷുകാരുമായുള്ള എല്ലാ ബന്ധങ്ങളും അഫ്ഗാൻകാർ വിഛേദിച്ചു. ഇതിനെ ചെറുക്കാൻ ഇംഗ്ളീഷുകാരും രഞ്ജിത് സിങ്ങും, [[ഷാ ഷൂജ|ഷാ ഷൂജയും]] ചേർന്ന് 1838-ൽ ഒരു ത്രികക്ഷി സന്ധി ഉണ്ടാക്കി. 1838 ഡിസബറിൽ ഇംഗ്ലീഷുസൈന്യം അഫ്ഗാനിസ്താൻ ആക്രമിച്ച് ഷാ ഷൂജയെ അമീർ ആക്കി. തടവുകാരനാക്കപ്പെട്ട ദോസ്ത് മുഹമ്മദിനെ ഇന്ത്യയിൽ കൊണ്ടുവന്നു.{{അവലംബം}} ബ്രിട്ടീഷുകാരുടെ അധീശത്വത്തെയും പുതിയ അമീറായ ഷാ ഷൂജയെയും അഫ്ഗാൻകാർ അംഗീകരിക്കാൻ തയ്യാറായില്ല. പലായനം ചെയ്തിരുന്ന ദോസ്ത് മുഹമ്മദ് ജയിലിൽ നിന്ന് രക്ഷപ്പെട്ട് അഫ്ഗാൻ സൈന്യത്തെ നയിക്കാൻ അഫ്ഗാനിസ്താനിലെത്തി. 1840 നവംബർ 2-ന് പർവാൻദാരായ്ക്കടുത്തുവച്ചുണ്ടായ യുദ്ധത്തിൽ ദോസ്ത് മുഹമ്മദിന്റെ സേനയായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ യാതൊരു കാരണവുമില്ലാതെ പിറ്റേദിവസം ദോസ്ത് മുഹമ്മദ് ബ്രിട്ടീഷുകാർക്ക് കീഴടങ്ങി. ദോസ്ത് മുഹമ്മദിനെ ഇന്ത്യയിലേക്ക് നാടുകടത്തി. ഇതുകൊണ്ടൊന്നും കാബൂളിലെ സ്ഥിതിഗതികൾ ശാന്തമായില്ല. കാബൂളിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോധ്യമായ ഇംഗ്ളീഷുകാർ സന്ധിസംഭാഷണത്തിന് തയ്യാറായി. കാബൂൾ വിട്ടുപോകാൻ ഇഷ്ടമില്ലാതിരുന്ന ബ്രിട്ടിഷ് പ്രതിനിധിയായ സർ വില്യം ഹെ മക്നോട്ടൺ സന്ധിസംഭാഷണം നീട്ടിക്കൊണ്ടുപോയി. ഇതിൽ അമർഷം തോന്നിയ അഫ്ഗാൻകാർ മക്ക്നോട്ടനെ ഒരു കൂടിക്കാഴ്ച്ചയ്ക്കു ക്ഷണിച്ചു. അവിടെവച്ച് ദോസ്ത് മുഹമ്മദിന്റെ പുത്രനായ അക്ബർഖാൻ അദ്ദേഹത്തെ വധിച്ചു. മക്ക്നോട്ടന്റെ വധത്തെ തുടർന്ന് ഇംഗ്ളീഷുസൈന്യം തിരിച്ചുപോരാൻ തുടങ്ങി. 1842 ജനു. 6-ന് 4,500 ബ്രിട്ടീഷിന്ത്യൻ സൈന്യവും 12,000 ക്യാമ്പുവാസികളും കൂടി കാബൂളിൽ നിന്ന് യാത്രതിരിച്ചു. ഇവരെ അഫ്ഗാൻകാർ പതിയിരുന്നു വധിച്ചു. ജനറൽ വില്യം നോട്ടും ജനറൽ ജോർജ് പോളക്കും കൂടി ആ വർഷംതന്നെ കാബൂൾ തിരിച്ചു പിടിച്ചെങ്കിലും പുതിയ ഗവർണർ ജനറലായിവന്ന എല്ലൻബറൊ പ്രഭു (1790-1871) യുദ്ധം അവസാനിപ്പിച്ച് ബ്രിട്ടിഷ് ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചു. എല്ലൻബറൊ പ്രഭു ഷാഷൂജയ്ക്കു പകരം 1843-ൽ ദോസ്ത് മുഹമ്മദിനെ തന്നെ അമീർ ആയി അംഗീകരിച്ചു. തന്റെ മരണസമയംവരെ (1853) ദോസ്ത് മുഹമ്മദ് ഇംഗ്ലീഷുകാരുമായി സൗഹാർദത്തിൽ കഴിഞ്ഞു.
 
==രണ്ടാം യുദ്ധം==
"https://ml.wikipedia.org/wiki/ആംഗ്ലോ-അഫ്ഗാൻ_യുദ്ധങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്