"അർജന്റീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mt:Arġentina
(ചെ.) അക്ഷരത്തെറ്റ് ശരിയാക്കുന്നു - മാനകരൂപത്തിലാക്കുന്നു
വരി 206:
1982-ൽ പ്രസിഡന്റായിരുന്ന ലെഫ്റ്റ. ജനറൽ ലിയോപോൾഡോ ഗൽത്തിരി ഫാക്ക്ലൻഡ് ദ്വീപസമൂഹം ആക്രമിച്ചു കീഴടക്കി. ബ്രിട്ടീഷ് സൈന്യം താമസം വിനാ തിരിച്ചടിക്കുകയും ദ്വീപസമൂഹം കൈയടക്കുകയും ചെയ്തതിനെത്തുടർന്ന് ഗൽത്തിരി സ്ഥാനഭ്രഷ്ടനാകുകയും സൈനികഭരണം അവസാനിക്കുകയും ചെയ്തു. 1983-ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽവന്ന റാൽ അൽഫോൺസിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടത്തിനെത്തുടർന്ന് 1988-ൽ പെറോണിസ്റ്റ് പാർട്ടിക്കാരനായ കാർലോസ് സാൽമെനം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യവത്കരണത്തിലൂടെയും ഉദാരീകരണ(liberalisation)ത്തിലൂടെയും ഇദ്ദേഹം സാമ്പത്തിക നിലമെച്ചപ്പെടുത്തി. ഭരണഘടനാപരിഷ്കാരങ്ങളിലൂടെയും മറ്റും ജനപ്രീതി നേടിയ മെനം 1995-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എങ്കിലും സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായതിനെത്തുടർന്ന് 1997-ൽ പ്രതിപക്ഷം അധികാരത്തിൽവന്നു.
 
1999 ഒക്റ്റോബറിൽഒക്ടോബറിൽ അധികാരമേറ്റ ഫെർണാൻഡാ ഡിലാറുവ ബ്രൂണോ ബ്യൂറോക്രസിയെ നിയന്ത്രിക്കുകയും സാമ്പത്തികനില മെച്ചപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു. 2001 ഒക്റ്റോബറിൽഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പെറോണിസ്റ്റ് പാർട്ടി വീണ്ടും ഭൂരിപക്ഷം നേടി. ഡിസംബറിൽ നടന്ന പട്ടിണി സമരങ്ങൾ രൂക്ഷമായപ്പോൾ പ്രസിഡന്റ് രാജിവക്കാൻ നിർബന്ധിതനായി. തുടർന്ന് ഭരണതലത്തിൽ പല മാറ്റങ്ങൾ സംഭവിക്കുകയും 2002 ജനുവരിയിൽ എഡ്വേഡോ ആൽബർട്ടോ ദുഹാൻദെ പ്രസിഡന്റായി ഭരണമേല്ക്കുകയും ചെയ്തു. ഡിവാല്വേഷനിലൂടെ സാമ്പത്തിക നിലമെച്ചപ്പെടുത്താൻ ശ്രമിച്ച ദുൽഹാൻദെയുടെ നീക്കങ്ങൾ രാജ്യത്താകെ അസ്വാസ്ഥ്യം ജനിക്കാൻ ഇടയാക്കി. സർക്കാരുകൾ മാറിമാറി അധികാരമേൽക്കുകയും പ്രശ്നം പരിഹരിക്കാനാകാതെ രാജിവച്ചു പോവുകയും ചെയ്തു. ഒടുവിൽ 2003 സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷികളുടെ സഹായത്തോടെ നെസ്റ്റർകാർലോസ് കിർച്നർ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന സൈനികമേധാവികളെ ശിക്ഷിക്കുന്നതിനുവേണ്ടി പുതിയ ഭരണകൂടം രൂപംനല്കിയ നിയമത്തിന് 2005-ൽ സുപ്രീംകോടതി അംഗീകാരം നല്കി. സാമ്പത്തികരംഗത്തും പുരോഗമനപരമായ നടപടികളുണ്ടായി.
 
2005 ഒക്റ്റോബറിൽഒക്ടോബറിൽ പെറോണിസ്റ്റുകൾക്ക് സെനറ്റിൽ നിർണായക ഭൂരിപക്ഷം ലഭിച്ചു. 2007 ഒക്റ്റോബറിൽഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കിർച്നറുടെ സഹധർമിണി ക്രിസ്റ്റീന ഫെർണാണ്ടസ് കിർച്നർ വൻ ഭൂരിപക്ഷത്തോടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
 
== ഭരണസംവിധാനം ==
"https://ml.wikipedia.org/wiki/അർജന്റീന" എന്ന താളിൽനിന്ന് ശേഖരിച്ചത്