"ഉത്തർ‌പ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: vec:Uttar Pradesh
No edit summary
വരി 155:
ഹിമാലയമേഖലയിൽ താഴ്വരകളിലൊഴികെ എല്ലായിടത്തും ശൈത്യ കാലാവസ്ഥയാണുള്ളത്. ഈ പ്രദേശങ്ങളിൽ ഡിസംബർ മുതൽ മാർച്ചു വരെയുള്ള മാസങ്ങളിൽ മഞ്ഞുപെയ്യുന്നത് സാധാരണമാണ്. സഹാരൻപൂർ മുതൽ ദെവോരിയവരെ നീളുന്ന [[ഹിമാലയം|ഹിമാലയസാനുക്കളിലും]] സുഖകരമല്ലാത്ത തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നു. [[ഗംഗ|ഗംഗാസമതലത്തിൽ]] [[സൂര്യൻ|സൂര്യന്റെ]] അയനഗതിക്കൊപ്പം താപനിലയിൽ ഏറ്റക്കുറച്ചിലുണ്ടാവുന്ന സവിശേഷാവസ്ഥയാണുള്ളത്. ഈ മേഖലയിൽ [[ഏപ്രിൽ]] മുതൽ [[ജൂൺ]] വരെയുള്ള മാസങ്ങളിൽ ലൂ എന്നു വിളിക്കപ്പെടുന്ന പടിഞ്ഞാറൻ ഉഷ്ണക്കാറ്റ് സാധാരണമാണ്. സംസ്ഥാനത്തിലെ വടക്കു പടിഞ്ഞാറൻ ജില്ലകളിൽ ശീതകാലത്ത് അതിശൈത്യവും [[ആലിപ്പഴം|ആലിപ്പഴ]] വർഷവും അനുഭവപ്പെടുന്നു. തെക്കരികിലുള്ള കുന്നിൻ പുറങ്ങളും പീഠപ്രദേശങ്ങളും പൊതുവെ തരിശു ഭൂമിയാകയാൽ അവിടെ വേനൽക്കാലത്ത് ഉഷ്ണാധിക്യം ഉണ്ടാവുന്നു; എന്നാൽ രാത്രികാലങ്ങളിൽ സുഖപ്രദമായ അവസ്ഥയുമാണ്. ഈ മേഖലയിൽ ശീതകാലത്ത് ശൈത്യത്തിന്റെ കാഠിന്യം അനുഭവപ്പെടുന്നില്ല.<ref name=''up weather''>"Uttar Pradesh weather". http://www.wunderground.com/NORMS/DisplayIntlNORMS.asp?CityCode=42181&Units=both. Retrieved 2008-09-27.</ref>
 
പൊതുവെ നോക്കുമ്പോൾ വ്യതിരിക്തമായ മൂന്നു ഋതുക്കളാണുള്ളത്; ഒക്റ്റോബർഒക്ടോബർ മുതൽ [[ഫെബ്രുവരി]] വരെയുള്ള ശൈത്യകാലം, [[മാർച്ച്]] മുതൽ [[ജൂൺ]] മധ്യം വരെയുള്ള ഉഷ്ണകാലം, മധ്യജൂൺ മുതൽ സെപ്റ്റമ്പർ വരെയുള്ള [[വർഷം|വർഷകാലം]]. സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂടനുഭവപ്പെടുന്നത് ജാൻസി, [[ആഗ്ര]] എന്നിവിടങ്ങളിലും ഏറ്റവും കുറഞ്ഞചൂട് ബാരെയിലി, റൂർക്കി എന്നിവിടങ്ങളിലുമാണ്.
 
മഴയുടെ സിംഹഭാഗവും (83%) മൺസൂൺ വാതങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ശൈത്യകാലത്തു വടക്കു പടിഞ്ഞാറുനിന്നെത്തുന്ന ചക്രവാതങ്ങളും അപൂർ‌‌വമായി മഴപെയ്യിക്കുന്നു. ഇവയുടെ തോത് വടക്കു പടിഞ്ഞാറു ജില്ലകളിലൊഴിച്ചാൽ, നന്നെ അഗണ്യമാണ്. ഹിമാലയമേഖലയിൽ 100-200 സെ.മീറ്ററും ഹിമാലയസാനുപ്രദേശത്ത് 100 സെന്റീമീറ്ററിലേറെയും ഗംഗാസമതലത്തിലെ പടിഞ്ഞാറെ പകുതിയിൽ 60-100 സെന്റീമീറ്ററും കിഴക്കരുകിൽ 100-120 സെ. മീറ്ററുമാണ് ശരാശരി വർഷപാതം. വർഷപാതത്തിന്റെ നിരക്കിൽ പ്രാദേശിക വ്യതിയാനം ധാരാളമാണ്. സംസ്ഥാനത്തിന്റെ ദക്ഷിണഭാഗത്തുള്ള ഉന്നതപ്രദേശങ്ങളിലും ഏതാണ്ടു 100 സെ. മീറ്ററോളം മഴ പെയ്യുന്നു. സംസ്ഥാനത്തെ ശരാശരി വർഷപാതം, 94 സെ. മീറ്ററും മഴപെയ്യുന്ന ദിവസങ്ങളുടെ ശരാശരി എണ്ണം 45-ഉം ആണ്. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് നൈനിതാലിലും (269 സെ. മീ.) ഏറ്റവും കുറവ് (54.4 സെ. മീ.) [[മഥുര|മഥുരയയിലും]] ആണ്.
"https://ml.wikipedia.org/wiki/ഉത്തർ‌പ്രദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്