"സൗത്ത് ആഫ്രിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: ms:Afrika Selatan, pam:Mauling Aprika
No edit summary
വരി 216:
ഔദ്യോഗിക നയത്തെ എതിർത്തവരെ നാഷണൽ പാർട്ടി സർക്കാർ കർശനമായാണ് നേരിട്ടത്. സമരങ്ങളിലും ബഹിഷ്കരണങ്ങളിലും പങ്കെടുത്തവരെ പീഡിപ്പിച്ച സർക്കാർ ഫ്രീഡം ചാർട്ടറിനു രൂപം നല്കിയ ഒട്ടനവധി പേരെ അറസ്റ്റു ചെയ്തു. പാസ്സ് നിയമത്തിനെതിരെ പ്രതിഷേധിക്കുവാനായി പാൻ ആഫ്രിക്കൻ കോൺഗ്രസ്സിന്റെ (പി.എ.സി.) നേതൃത്വത്തിൽ 1960-ൽ ഷാർപ്പ്വില്ലിൽ സമ്മേളിച്ച കറുത്തവർക്കെതിരെ നടന്ന പൊലീസ് വെടിവയ്പ് നിർണായക വഴിത്തിരിവായി. 67 സമരക്കാർ കൊല്ലപ്പെട്ട ഈ സംഭവം അപ്പാർതീഡിനെതിരെ സായുധ സമരം ആരംഭിക്കാൻ എ.എൻ.സി.യെ പ്രേരിപ്പിച്ചു. വെടിവയ്പിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ഈ സംഭവത്തിനുശേഷം എ.എൻ.സി., പി.എ.സി. എന്നീ സംഘടനകളെ സർക്കാർ നിരോധിക്കുകയും പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട എ.എൻ.സി. നേതാവ് നെൽസൺ മണ്ഡേല 1999-ലാണ് മോചിപ്പിക്കപ്പെട്ടത്. ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്‌ സാംബിയയിലേക്ക് ആസ്ഥാനം മാറ്റുകയും ഒളിവർ ടോംബോയുടെ കീഴിൽ അപ്പാർതീഡ് സമരം തുടരുകയും ചെയ്തു.
 
1960 ഒക്റ്റോബർഒക്ടോബർ 5-ന് വെള്ളക്കാർ മാത്രം പങ്കെടുത്ത [[ഹിതപരിശോധന]] ദക്ഷിണാഫ്രിക്ക ഒരു റിപ്പബ്ളിക്കാകണമെന്ന തീരുമാനം കൈക്കൊണ്ടു. അതേസമയം കോമൺവെൽത്തിലെ അംഗത്വം ദക്ഷിണാഫ്രിക്ക നിലനിർത്തി. എന്നാൽ, 1961-ൽ [[കോമൺവെൽത്ത് രാജ്യങ്ങൾ]] ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|വർണവിവേചനനയത്തെ]] വിമർശിച്ചതിൽ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക കോമൺവെൽത്ത് വിട്ടു.
 
അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനം കുറയ്ക്കുന്നതിനായി 1962-ൽ 10 സ്വയംഭരണ ബന്തുസ്ഥാനുകൾ സ്ഥാപിക്കാനുള്ള പദ്ധതി ഗവണ്മെന്റ് തയ്യാറാക്കി. ദക്ഷിണാഫ്രിക്കയിലെ കറുത്തവരെ 10 സ്വയംഭരണ പ്രദേശങ്ങളിലായി ഒതുക്കിയ ഈ നടപടിയിലൂടെ കറുത്തവർക്ക് ദക്ഷിണാഫ്രിക്കയിലെ പൌരത്വം നഷ്ടമാവുകയും അവർ ബന്തുസ്ഥാനിലെ പൗരന്മാരായി മാത്രം പരിമിതപ്പെടുകയും ചെയ്തു. വെള്ളക്കാരുടെ 'വിഭജിച്ചു ഭരിക്കുക' എന്ന നയത്തിന്റെ ദൃഷ്ടാന്തമായിട്ടാണ് കറുത്തവർ ഈ പരിഷ്കരണത്തെ വീക്ഷിച്ചത്. 1973-ൽ അപ്പാർതീഡിനെ മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യമായി യു.എൻ. വിശേഷിപ്പിച്ചു. 1977-ൽ പ്രിട്ടോറിയയിൽ അറസ്റ്റു ചെയ്യപ്പെട്ട കറുത്ത നേതാവ് സ്റ്റീവ്ബിക്കോ പൊലീസ് മർദനത്തെത്തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ച സംഭവം കറുത്തവരുടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ കൂടുതൽ സജീവമാക്കി.
"https://ml.wikipedia.org/wiki/സൗത്ത്_ആഫ്രിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്