"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
പത്രങ്ങൾ, ലഘുലേഖകൾ‍, രജിസ്റ്റർ ചെയ്യാനുള്ള ആധാരങ്ങൾ മുതലായവ റവന്യൂ സ്റ്റാമ്പോടുകൂടിയ കടലാസിൽ ആയിരിക്കണമെന്ന് 1765-ലെ സ്റ്റാമ്പുനിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നത് കോളനിവാസികളുടെ ഇടയിൽ പ്രതിഷേധത്തിനു കാരണമായി. സ്റ്റാമ്പ് നിയമം പത്രപ്രസിദ്ധീകരണക്കാർക്കും ലഘുലേഖക്കാർക്കും കച്ചവടക്കാർക്കും ബാങ്കു നടത്തുന്നവർക്കും അഭിഭാഷകന്മാർക്കും പുതിയ സാമ്പത്തികഭാരമുണ്ടാക്കി. 'നികുതിദായകരുടെ പ്രാതിനിധ്യമില്ലാത്ത നികുതി ചുമത്തൽ നിഷ്ഠൂര ഭരണമാണ്' എന്ന് ബോസ്റ്റണിലെ ഒരഭിഭാഷകനായിരുന്ന ജെയിംസ് ഓട്ടിസ് (1725-83) രൂപംകൊടുത്ത മുദ്രാവാക്യം ജനങ്ങളെ ഇളക്കി. തങ്ങളുടെ നിയമസഭകൾക്കല്ലാതെ ബ്രിട്ടീഷ് പാർലമെന്റിന് തങ്ങളുടെ മേൽ നികുതി ചുമത്തുന്ന നിയമമുണ്ടാക്കാൻ അധികാരമില്ലെന്ന് (No Taxation Without Representation) കോളനിക്കാർ ശഠിച്ചു. സ്റ്റാമ്പുനിയമത്തിൽ പ്രതിഷേധിച്ച് ചിലയിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. കോളനികളിലെ നിയമസഭകൾ പ്രതിഷേധപ്രമേയങ്ങൾ പാസാക്കി.
 
1765 ഒക്റ്റോബറിൽഒക്ടോബറിൽ 9 കോളനിക്കാരുടെ പ്രതിനിധികൾ ന്യൂയോർക്കിൽ സമ്മേളിച്ച് ഒരു അവകാശപ്രഖ്യാപനം നടത്തി. കോളനികൾ സംഘടിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും തുടങ്ങിയതിന്റെ ലക്ഷണമായിരുന്നു ന്യൂയോർക്ക് സമ്മേളനം. സാമുവൽ ആഡംസ് (1722-1803), പാട്രിക് ഹെന്റി (1736-99) എന്നിവരുടെ നേതൃത്വത്തിൽ സ്വാതന്ത്യ്രപ്രക്ഷോഭം പുരോഗമിച്ചു. ബ്രിട്ടീഷ് ഗവൺമെന്റ് 1766-ൽ സ്റ്റാമ്പ് നിയമം റദ്ദുചെയ്തു. എന്നാലും ബ്രിട്ടീഷ് പാർലമെന്റിന് കോളനികൾക്കുവേണ്ടി നിയമമുണ്ടാക്കാൻ അധികാരമുണ്ടെന്നു പ്രഖ്യാപിക്കുന്ന നിയമം പാർലമെന്റിൽ പാസാക്കുകയും നിയമം നടപ്പിലാക്കാൻ കൂടുതൽ ബ്രിട്ടീഷ് പട്ടാളക്കാരെ കോളനികളിലേക്ക് അയയ്ക്കുകയും ചെയ്തു. പട്ടാളക്കാർക്ക് അമേരിക്കൻ പട്ടണങ്ങളിൽ ബലം പ്രയോഗിച്ച് താമസിക്കുവാൻ നിയമാനുവാദം നല്കുന്ന ''ക്വാർട്ടറിംഗ് നിയമം'' (Quartering Act) പാർലമെന്റ് പാസാക്കുകയുണ്ടായി. 1767-ൽ ബ്രിട്ടീഷ് ധനകാര്യമന്ത്രിയായിരുന്ന ചാൾസ് ടൗൺഷെന്റ് (1725-67) ഏതാനും നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കി. [[കണ്ണാടി]], [[ഈയം]], [[ചായം]], [[കടലാസ്]], [[തേയില]] എന്നീ സാധനങ്ങളിൽ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതായിരുന്നു ഈ നിയമങ്ങൾ. ഈ നികുതികൾ അമേരിക്കൻ തുറമുഖങ്ങളിൽ ഈടാക്കാൻ ബ്രിട്ടീഷ് കമ്മീഷണർമാരെ നിയമിച്ചു. നിയമം ലംഘിക്കുന്ന അമേരിക്കക്കാരെ 'ജൂറി' ഇല്ലാതെതന്നെ വിചാരണ ചെയ്തു ശിക്ഷിക്കാനും വ്യവസ്ഥ ചെയ്തിരുന്നു. ടൌൺഷെന്റ് നിയമങ്ങൾ കോളനിയിലെ കച്ചവടക്കാരുടെ ഇടയിലും അസ്വസ്ഥത ഉണ്ടാക്കി. ഒരു കൊല്ലത്തിനകം ബ്രിട്ടീഷ് ഇറക്കുമതികൾ വളരെക്കുറഞ്ഞു. ക്വാർട്ടറിംഗ് നിയമത്തിന്റെ തണലിൽ ബ്രിട്ടീഷ് ഗവൺമെന്റ് ആയിരം പട്ടാളക്കാരെ ബോസ്റ്റൺ നഗരത്തിലേക്കയച്ചു. ഇത് ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കുകയും സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബോസ്റ്റൺ നിവാസികൾ ബ്രിട്ടീഷ് പട്ടാളക്കാരെ അധിക്ഷേപിച്ചു. ബോസ്റ്റണിലെ ഈ സംഘട്ടനത്തിൽ (1770) പലരും കൊല്ലപ്പെട്ടു. 'ബോസ്റ്റൺ കൂട്ടക്കൊല' എന്ന പേരിലാണ് ഈ സംഭവം ചരിത്രത്തിൽ അറിയപ്പെടുന്നത്.
==ബോസ്റ്റൺ റ്റീ പാർട്ടി==
{{പ്രധാനലേഖനം|ബോസ്റ്റൺ ചായവിരുന്ന്}}
വരി 61:
ഇതുകൂടാതെ ബ്രിട്ടീഷ് ഗവൺമെന്റിന് ബ്രിട്ടീഷ് ദ്വീപുകളിൽനിന്നുള്ള എതിർപ്പിനെയും നേരിടേണ്ടി വന്നു. അയർലണ്ടിൽ ലഹള ഉണ്ടായതു കൂടാതെ ഇംഗ്ലണ്ടിൽത്തന്നെ വില്യം പിറ്റ്, എഡ്മണ്ട് ബർക്ക്, ചാൾസ് ജെയിംസ് ഫോക്സ് തുടങ്ങിയ നേതാക്കന്മാർ അമേരിക്കയോട് പരസ്യമായി കൂറു കാണിച്ചു. അമേരിക്കയിലേക്കു കപ്പലും പട്ടാളവും അയയ്ക്കുന്നതോടുകൂടിത്തന്നെ സ്പെയിനിന്റെയും ഫ്രാൻസിന്റെയും ആക്രമണത്തിൽനിന്നു സ്വന്തം രാജ്യത്തിന്റെ തെക്കേ കടൽത്തീരം സംരക്ഷിക്കേണ്ട ഭാരവും ബ്രിട്ടനു വന്നുകൂടി. അതിലുപരിയായി നോർത്ത് സീയിലും കരിബീയൻ കടലിലും വിദൂരമായ ബംഗാൾ ഉൾക്കടലിലും ഡച്ചുകാരെയും ഫ്രഞ്ചുകാരെയും നേരിടാൻ നാവികസൈന്യത്തെ അയയ്ക്കേണ്ട ബാധ്യതയും വന്നുചേർന്നു. ചുരുക്കത്തിൽ ബ്രിട്ടന് 3 ഭൂഖണ്ഡങ്ങളിൽ ഒരേ സമയത്തു യുദ്ധം ചെയ്യേണ്ടി വന്നു. 1779-ൽ ഫ്രഞ്ച്-സ്പാനിഷ് നാവികസേന ബ്രിട്ടനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തി. മെഡിറ്ററേനിയനിലെ ബ്രിട്ടീഷ് സാമ്രാജ്യപ്രദേശങ്ങളെ സ്പെയിനും ഫ്രാൻസും കൂട്ടായി ആക്രമിക്കുകയും മിനോർക്ക ദ്വീപ് കൈവശപ്പെടുത്തുകയും ചെയ്തു. ജിബ്രാൾട്ടറിലെ ബ്രിട്ടീഷ് സൈന്യം ശത്രുക്കളെ തോല്പിച്ചതിനാൽ [[ജിബ്രാൾട്ടർ]] തുറമുഖം ബ്രിട്ടനു നഷ്ടപ്പെട്ടില്ല.
==ബ്രിട്ടന്റെ കീഴടങ്ങൽ==
[[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിൽ]] കോളനിക്കാർ ഫ്രഞ്ചു യുദ്ധക്കപ്പലുകളുടെയും ഫ്രഞ്ചു കരസേനയുടെയും സഹായത്തോടുകൂടി ബ്രിട്ടീഷ് സൈന്യത്തിന്റെമേൽ നിർണായകമായ വിജയം നേടി. വാഷിങ്ടന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യവും മാർക്യൂസ് ദെ ലാഫീറ്റിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചു സൈന്യവും ഫ്രഞ്ചു നാവികസേനയുംകൂടി ബ്രിട്ടീഷ് സേനാനായകനായ [[കോൺവാലിസ് പ്രഭു|കോൺവാലിസ് പ്രഭുവിനെ]] വെർജീനിയയിലെ യോർക്ക്ടൗണിൽവച്ച് എല്ലാ വശങ്ങളിൽനിന്നും വളഞ്ഞു. 1781 ഒക്റ്റോബർഒക്ടോബർ 19-ന് 7,000 പട്ടാളക്കാരോടുകൂടി കോൺവാലിസ് കീഴടങ്ങി. യൂറോപ്പിലും വെസ്റ്റ് ഇൻഡീസിലും ഏഷ്യയിലും ശത്രുക്കളെ നേരിടുന്നതിനായി സൈന്യങ്ങളെ നിർത്താൻ നിർബന്ധിതയായ ബ്രിട്ടന് അമേരിക്കയിലേക്ക് കൂടുതൽ സൈന്യങ്ങളെ അയയ്ക്കാൻ നിർവാഹമില്ലാത്ത സ്ഥിതി വന്നു. യുദ്ധത്തിലെ എല്ലാ സമരമുഖങ്ങളിലും ഒറ്റയ്ക്കു ശത്രുക്കളെ നേരിടേണ്ടി വന്ന ബ്രിട്ടൻ തളർന്നു. 1783 സെപ്തംബർ 3-ന് ബ്രിട്ടൻ [[പാരിസ്|പാരിസിൽ]] വച്ച് അമേരിക്കൻ കോളനികളുമായി സമാധാനക്കരാർ ഒപ്പുവച്ചു; ഫ്രാൻസും സ്പെയിനുമായി മറ്റൊരു സമാധാനക്കരാർ വേഴ്സയിലിൽ (Versailles) വച്ചും. അതോടെ അമേരിക്കൻ സ്വാതന്ത്ര്യസമരം അവസാനിച്ചു.
 
==സമാധാനസ്ഥാപനം==
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്