"അൺറാ-ഐക്യരാഷ്ട്ര ദുരിതാശ്വാസ പുനരധിവാസ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: ru:Администрация помощи и восстановления Объединённых Наций
No edit summary
വരി 2:
അന്താരാഷ്ട്രതലത്തിൽ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്നതിന് [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ആഭിമുഖ്യത്തിൽ നിലനിന്നിരുന്ന ഒരു സ്ഥാപനമാണ് '''അൺറാ-ഐക്യരാഷ്ട്ര ദുരിതാശ്വാസ പുനരധിവാസ സമിതി'''. ''യുണൈറ്റഡ്നേഷൻസ് റിലീഫ് ആൻഡ് റിഹാബിലിറ്റേഷൻ അഡ്മിനിസ്ട്രേഷൻ'' (United Nations Relief and Rehabilitation Administration) എന്നതിലെ [[ഇംഗ്ലീഷ്]] പദസമുച്ചയത്തിന്റെ ആദ്യക്ഷരങ്ങൾ സമാഹരിച്ച് പ്രസ്തുത സംഘടനയ്ക്ക് നല്കിയിട്ടുള്ള ചുരുക്കപ്പേരാണ് ''അൺറാ''.
 
ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രതലത്തിൽ സാമൂഹ്യക്ഷേമപരിപാടികൾ നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെ 1943-ൽ ഈ സംഘടന സ്ഥാപിതമായി. [[അമേരിക്ക|അമേരിക്കൻ]] പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റിന്റെ അധ്യക്ഷതയിൽ, [[വാഷിംഗ്ടൺ|വാഷിംഗ്ടണിൽ]], 1943 നവമ്പർനവംബർ 9-ന് നടന്ന ചടങ്ങിൽ ഇതിന്റെ സ്ഥാപനപ്രമാണത്തിൽ 44 രാഷ്ട്രങ്ങൾ ഒപ്പുവച്ചു. ഈ സംഘടന ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പ്രാധാന്യം നല്കിയിരുന്നു. [[യുദ്ധം]] നിമിത്തമുണ്ടായ നാശനഷ്ടങ്ങൾകൊണ്ട്, ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഇറക്കുമതികൾ നടത്താൻ സാമ്പത്തികക്ലേശം അനുഭവിച്ചിരുന്ന രാഷ്ട്രങ്ങളിലേക്കാണ് അൺറാ ആദ്യമായി ശ്രദ്ധതിരിച്ചത്.
 
==പ്രവർത്തനം==