"തക്കോലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: be:Бадзян сапраўдны
(ചെ.) +
വരി 14:
}}
[[പ്രമാണം:Illicium verum.jpg|thumb|300|തച്ചോലം]]
ഒരു നിത്യഹരിത ഫലവൃക്ഷമാണ് '''തക്കോലം'''. പ്രധാനമായും സുഗന്ധമസാലയായി ഉപയോഗിക്കുന്ന ഇതിന്റെ ഫലത്തിനും തക്കോലം എന്നാണ് പേര്. മഗ്നോളിയേസി (Magnoliaceae) സസ്യകുടുംബത്തിൽപ്പെടുന്നു. ശ.നാ. ഇല്ലിസിയം വിരം (Illicium verum). തക്കോലപുട്ടിൽ, തക്കോലപ്പൊട്ടിൽ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. [[ആഫ്രിക്ക]], [[ജപ്പാൻ]]‍, [[ചൈന]], [[നേപ്പാൾ]]‍, [[ഭൂട്ടാൻ]] എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് അരുണാചൽ പ്രദേശിലാണ്<ref name="പേർ 1">കർഷകശ്രീ മാസിക, ജൂലൈ 2012. പുറം 68</ref>.
 
==ഘടന==
20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന [[വൃക്ഷം|വൃക്ഷമാണ്]] തക്കോലം. ഇലകൾക്ക് 10-15 സെ.മീ. നീളവും 2.5 സെ.മീ. വീതിയുമുണ്ട്. [[പുഷ്പം|പുഷ്പങ്ങൾ]] ഒറ്റയായോ പുഷ്പമഞ്ജരിയായിട്ടോ ഉണ്ടാകുന്നു. പുഷ്പങ്ങൾക്ക് [[മഞ്ഞ|മഞ്ഞയോ]] [[ചുവപ്പ്|ചുവപ്പോ]] നീലലോഹിതമോ [[നിറം|നിറമായിരിക്കും]]. പുഷ്പങ്ങൾ ദ്വിലിംഗിയാണ്; 3-6 ബാഹ്യദളങ്ങളും ഒമ്പത് ദളങ്ങളുമുണ്ട്. അനേകം കേസരങ്ങളുണ്ടായിരിക്കും. കേസരതന്തുക്കൾ കട്ടിയുള്ളതാണ്. നക്ഷത്രാകൃതിയിലുള്ള ഫലം എട്ട് പുടകങ്ങൾ (follicle) ചേർന്നതാണ്. ഓരോ പുടകത്തിലും തിളങ്ങുന്ന തവിട്ടു നിറമുള്ളതും പരന്ന് അണ്ഡാകൃതിയിലുള്ളതുമായ ഒരു വിത്തു മാത്രം കാണപ്പെടുന്നു. സുഗന്ധമുള്ള [[ഫലം]] മധുരമുള്ളതും ദഹനശേഷിയും വിശപ്പും വർധിപ്പിക്കുന്നതും കഫത്തെ നശിപ്പിക്കുന്നതുമാണ്. തക്കോലത്തിന്റെ ഫലത്തിൽ എ-പൈനിൻ (a-pinene), ലിമോനിൻ (limonine), അനിഥോൾ (anithole), ഡി-പൈനിൻ (d-pinene), ഫിലാൻഡ്രിൻ (phillandrine), ഹൈഡ്രോക്വിനൈൻ (hydroquinine), സാഫ്രോൾ (safrol), ബാഷ്പശീല തൈലം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ആയുർവേദ ഔഷധങ്ങൾക്കും കറികൾക്കും സുഗന്ധവും ഗുണവും വർധിപ്പിക്കാനുപയോഗിക്കുന്നു. ഫലവും തൈലവും ഔഷധയോഗ്യമാണ്. തൈലം [[ശ്വാസകോശം|ശ്വാസകോശ]] രോഗങ്ങൾക്കുള്ള ഔഷധങ്ങളുടേയും ചുമനിവാരിണികളുടേയും പ്രധാന ചേരുവയാണ്. ആമവാതം, [[സന്ധിവാതം]] തുടങ്ങിയ രോഗങ്ങൾക്ക് ലേപനമായുപയോഗിക്കുന്നു. മിക്ക ലേപനങ്ങളുടേയും ഒരു ഘടകമാണ് ഈ തൈലം. ഫലം കോഷ്ഠവായുവിനെ ശമിപ്പിക്കും; വായ്നാറ്റത്തെ അകറ്റും. ഫലം വാതഹരവുമാണ്. ഗുണപാഠത്തിൽ തക്കോലത്തിനെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:
 
ആയുർവേദ ഔഷധങ്ങൾക്കും കറികൾക്കും സുഗന്ധവും ഗുണവും വർധിപ്പിക്കാനുപയോഗിക്കുന്നു. കൂടാതെ മിഠായി, ചുയിംഗം, കാലിത്തീറ്റ, മദ്യം, സോപ്പുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ സ്വാദിനും സുഗന്ധത്തിനുമായും കുമിൾ നാശിനിയായും ഉപയോഗിക്കുന്ന ഒരു വിളയാണിത് <ref name="പേർ 1"/>. ഫലവും തൈലവും ഔഷധയോഗ്യമാണ്. തൈലം [[ശ്വാസകോശം|ശ്വാസകോശ]] രോഗങ്ങൾക്കുള്ള ഔഷധങ്ങളുടേയും ചുമനിവാരിണികളുടേയും പ്രധാന ചേരുവയാണ്. ആമവാതം, [[സന്ധിവാതം]] തുടങ്ങിയ രോഗങ്ങൾക്ക് ലേപനമായുപയോഗിക്കുന്നു. മിക്ക ലേപനങ്ങളുടേയും ഒരു ഘടകമാണ് ഈ തൈലം. ഫലം കോഷ്ഠവായുവിനെ ശമിപ്പിക്കും; വായ്നാറ്റത്തെ അകറ്റും. ഫലം വാതഹരവുമാണ്. ഗുണപാഠത്തിൽ തക്കോലത്തിനെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:
 
{{Cquote|ചവർത്തെരിച്ചിരിപ്പോന്നു തക്കോലപ്പുട്ടൽ ശീതളം<br>മൂത്രകൃച്ഛ്രാരുവികളും ശ്വാസോദര വിഷയങ്ങളും<br>ത്രിദോഷം ശോഫമർശസ്സും നേത്രശ്രോത്രാമയങ്ങളും<br>വന്നെന്നാലൊക്കെയും തീർപ്പാൻ ശക്തിയുണ്ടതിനേറ്റവും}}
 
==അവലംബം==
<references/>
 
==പുറം കണ്ണികൾ==
* [http://www.henriettesherbal.com/plants/illicium/verum.html തക്കോലം]
* [http://www.islandcrisis.net/2010/07/star-anise-seeds/ തക്കോലം ചിത്രങ്ങൾ]
"https://ml.wikipedia.org/wiki/തക്കോലം" എന്ന താളിൽനിന്ന് ശേഖരിച്ചത്