"അൻവർ സാദാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ta:அன்வர் சாதாத்
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: war:Anwar Sadat; സൗന്ദര്യമാറ്റങ്ങൾ
വരി 20:
| signature = Anwar El Sadat Signature.svg
}}
ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് അൻവർ അൽ സാദത്ത് (Arabic: محمد أنور السادات‎, Muḥammad Anwar as-Sādāt) (25 ഡിസംബർ 1918 – 6 ഒൿടോബർ 1981). 15 ഒക്ടോബർ1970 മുതൽ 6 ഒൿടോബർ1981 വരെ ഈജിപ്തിയൻ പ്രസിഡന്റായിരുന്ന സാദത്ത് മുഹമ്മദ് അലി രാജവാഴ്ചക്കെതിരിൽ 1952-ൽ നടന്ന ഈജിപ്തിയൻ വിപ്ലവത്തിലെ മുന്നണിപ്പോരാളിയും മറ്റൊരു ഈജിപ്തിയൻ പ്രസിഡന്റായിരുന്ന ഗമാൽ അബ്ദുൽ നാസറിന്റെ അടുത്ത സുഹൃത്തും ആയിരുന്നു.
തന്റെ 11 വർഷം നീണ്ടുനിന്ന ഭരണകാലത്ത് മുൻഗാമിയായിരുന്ന നാസറിൽ നിന്നും വ്യത്യസ്തമായി ഈജിപ്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന പല ഭരണപരിഷ്ക്കാരങ്ങളും കൊണ്ടുവരികയുണ്ടായി. അവയിൽ പ്രധാനപ്പെട്ടതാണ് ബഹുകക്ഷിവ്യവസ്ഥ തിരികെക്കൊണ്ടു വരലും സ്വകാര്യനിക്ഷേപകർക്ക് വാതിലുകൾ തുറന്നുകൊടുത്ത് ഇൻഫിതാഹിന്റെ ആവിഷ്ക്കാരവും. അതുപോലെ ഇസ്രയേലുമായുള്ള 1973-ലെ ഒക്ടോബർ യുദ്ധത്തിന് നേതൃത്വം നൽകിയത് സാദത്തിന് ഈജിപ്തിൽ മാത്രമല്ല അറബ് ലോകത്തും വീരപരിവേഷമാണ് നൽകിയത്.
സാദത്തിന്റെ ഇസ്രയേൽ സന്ദർശനവും അതിനെത്തുടർന്നുള്ള ക്യാമ്പ് ഡേവിഡ് കരാറും അദ്ദേഹത്തെ നോബൽ പുരസ്ക്കാരത്തിന് അർഹനാക്കിയെങ്കിലും ക്യാമ്പ് ഡേവിഡ് കരാറിനോട് യോജിപ്പില്ലാതിരുന്ന അറബ് ലീഗ് ഈജിപ്തിനെ പുറത്താക്കി.
വരി 99:
[[ur:انور سادات]]
[[vi:Anwar Al-Sadad]]
[[war:Anwar Sadat]]
[[yi:אנוואר סאדאט]]
[[yo:Anwar El Sadat]]
"https://ml.wikipedia.org/wiki/അൻവർ_സാദാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്