"നല്ല ശമരിയാക്കാരന്റെ ഉപമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
 
"ഒരു മനുഷ്യൻ [[യെരുശലേം|യെരൂശലേമിൽ]] നിന്നു യെറീക്കോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു. അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടു പോയി. ആ വഴി യദൃച്ഛയാ ഒരു പുരോഹിതൻ വന്നെങ്കിലും അവനെ കണ്ടിട്ടു മാറി കടന്നു പോയി. അങ്ങനെ തന്നെ ഒരു ലേവായനും ആ സ്ഥലത്ത് എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി. ഒരു [[ശമരിയർ|ശമര്യക്കാരനോ]] വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു. എണ്ണയും [[വീഞ്ഞ്|വീഞ്ഞും]] പകർന്ന് അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ യാത്രാമൃഗത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു. പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശെടുത്തു വഴിയമ്പലക്കാരന്നു കൊടുത്തിട്ട് "ഇവനെ രക്ഷ ചെയ്യണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം" എന്ന് അവനോടു പറഞ്ഞു."
 
"കള്ളന്മാരുടെ കയ്യിൽ അകപ്പെട്ട അവന് ഈ മൂവരിൽ ഏവൻ അയൽക്കാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?" "അവനോടു കരുണ കാണിച്ചവൻ" എന്നു അവൻ പറഞ്ഞു. [[യേശുക്രിസ്തു|യേശു]] അവനോട്, "നീയും പോയി അങ്ങനെ തന്നെ ചെയ്ക" എന്നു പറഞ്ഞു.}}
"https://ml.wikipedia.org/wiki/നല്ല_ശമരിയാക്കാരന്റെ_ഉപമ" എന്ന താളിൽനിന്ന് ശേഖരിച്ചത്