"നല്ല ശമരിയാക്കാരന്റെ ഉപമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
==വിലയിരുത്തൽ==
[[ചിത്രം:Aime-Morot-Le-bon-Samaritain.JPG|thumb|200px|right|"നല്ല ശമരിയാക്കാരൻ", ഫ്രെഞ്ച് ചിത്രകാരൻ എയ്മേ മൊറോട്ടിന്റെ സങ്കല്പത്തിൽ]]
യാഥാസ്ഥിതികയഹൂദർ അവജ്ഞയോടെ വീക്ഷിച്ചിരുന്ന [[ശമരിയർ|ശമരിയാക്കാരിൽ]] ഒരുവനെ ഈവിധം നന്മസ്വരൂപനായി ചിത്രീകരിച്ചത് [[യേശുക്രിസ്തു|യേശുവിന്റെ]] യഹൂദശ്രോതാക്കളെ അമ്പരപ്പിച്ചിരിക്കണം. വ്യവസ്ഥാപിതമായ പ്രതീക്ഷകളെ തകിടം മറിക്കുംവിധമുള്ള യേശുവിന്റെ പ്രകോപനപരമായ പ്രബോധനശൈലിയുടെ ഉദാഹരണമാണ് ഈ അന്യാപദേശം. ഹിപ്പോയിലെ [[അഗസ്റ്റിൻ|അഗസ്റ്റിനെപ്പോലുള്ള]] വ്യാഖ്യാതാക്കൾ, പാപാവസ്ഥയിൽ [[മരണം|മരണത്തോടടുത്ത]] [[ആത്മാവ്|ആത്മാവിനെ]] രക്ഷിക്കുന്ന [[യേശുക്രിസ്തു|യേശുക്രിസ്തുവിന്റെ]] പ്രതിരൂപമായി നല്ല ശമരിയാക്കാരനെ കാണുന്നു. എന്നാൽ ഈ വ്യാഖ്യാനം അന്യാപദേശത്തിന്റെ ഉദ്ദിഷ്ടാർത്ഥവുമായി ബന്ധമില്ലാത്തതാണെന്നും താൻ അവതരിപ്പിച്ച നവസാന്മാർഗ്ഗികത പിന്തുടരേണ്ടതെങ്ങനെ എന്നു വിശദീകരിക്കുകയായിരുന്നു [[യേശുക്രിസ്തു|യേശു]] ഇതിലെന്നും മറ്റുള്ളവർ കരുതുന്നു.
 
"https://ml.wikipedia.org/wiki/നല്ല_ശമരിയാക്കാരന്റെ_ഉപമ" എന്ന താളിൽനിന്ന് ശേഖരിച്ചത്