"ടൂറിങ് ടെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Turing Test}}
[[File:Turing Test version 3.png|thumb|ടൂറിംഗ് ടെസ്റ്റിന്റെ സാധാരണഗതിയിലുള്ള വിശകലനം. C എന്ന ചോദ്യം ചോദിക്കുന്നയാൾ A ആണോ B ആണോ കമ്പ്യൂട്ടർ എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ്. എഴുതിയ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ നിന്നുവേണം ഇത് സാധിക്കാൻ. ചിത്രം സൈഗിൻ (2000)-ൽ നിന്നും സ്വീകരിച്ചത്.{{sfn|Saygin|2000}}]]
[[കംപ്യൂട്ടർ|കംപ്യൂട്ടറിന്റെ]] ചിന്താശക്തിയും ബുദ്ധിശക്തിയും അളക്കുവാനുപകരിക്കുന്ന ഒരു പരീക്ഷാ സംവിധാനം. കംപ്യൂട്ടർ ശാസ്ത്രശാഖയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന [[അലൻ ട്യൂറിംഗ്|അലൻ മതിസൺ ടൂറിങ്]] തന്റെ വിഖ്യാതമായ''കമ്പ്യൂട്ടിംഗ് ഒരുമെഷീനറി ആൻഡ് ഇന്റലിജൻസ്'' (“Computing Machinery and Intelligence”) എന്ന വിഖ്യാതമായ ഗവേഷണ പ്രബന്ധത്തിൽ (1950) പ്രതിപാദിച്ച 'ഇമിറ്റേഷൻ ഗെയിം' എന്ന സങ്കല്പനത്തെ അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെട്ട ഒരു ടെസ്റ്റ് ആണിത്. ഇമിറ്റേഷൻ ഗെയിമിൽ മൂന്നു പങ്കാളികൾ ഉണ്ടായിരിക്കും.
 
മനുഷ്യനു തുല്ല്യമായരീതിയിലോ അല്ലെങ്കിൽ ഒരു യന്ത്രമാണെന്ന് തിരിച്ചറിയാത്ത വിധത്തിലോ ഒരു യന്ത്രം ബുദ്ധിപരമായ സ്വഭാവം പ്രകടമാക്കുന്നുണ്ടോ എന്ന പരീക്ഷണമാണിത്. [[അലൻ ട്യൂറിംഗ്]] മൂന്നുപേരടങ്ങിയ ഒരു ചോദ്യോത്തര സംവാദമാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ഇതിൽ ചോദ്യ കർത്താവ് സംവാദത്തിലുള്ള മറ്റ് രണ്ട് അംഗങ്ങളിൽ ആരാണ് മനുഷ്യൻ, യന്ത്യം എന്ന് ചോദ്യങ്ങൾ ചോദിച്ച് തിരിച്ചറിയാൻ ശ്രമിക്കുന്നു. ഇങ്ങനെയുള്ള സംവാദത്തിൽ ഇയാൾക്ക് ഒരിക്കലും ഇത് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ടെസ്റ്റ് വിജയിച്ചു എന്ന് പറയാം. ഇതിലെ ചോദ്യങ്ങൾക്ക് ഉത്തരം ശരിയായിക്കൊള്ളണമെന്നില്ല, പക്ഷേ മനുഷ്യന്റേത് എന്ന് തോന്നിപ്പിക്കുന്ന ഉത്തരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
 
==ചരിത്രം==
ട്യൂറിംഗിന്റെ ലേഖനം (''കമ്പ്യൂട്ടിംഗ് മെഷീനറി ആൻഡ് ഇന്റലിജൻസ്'') ഏതാണ്ട് തുടങ്ങുന്നത് ഇങ്ങനെയാണ് : “ഞാൻ ചോദിക്കുന്ന ചോദ്യമിതാണ്, ‘ഒരു യന്ത്രത്തിന് ചിന്തിക്കാൻ സാദ്ധ്യമാണോ?’”. തുടർന്ന് “ചിന്തിക്കുക” എന്നത് ഒരു വിശാല അർത്ഥത്തിലുള്ള ഉപയോഗമായതുകൊണ്ടുതന്നെ ട്യൂറിംഗ് അതിനെ കുറച്ചുകൂടി ലളിതമായ രീതിയിൽ ചോദിക്കാൻ ശ്രമിക്കുന്നു. അതിന് അദ്ദേഹം ഒരു ലളിതമായ ഗെയിമാണ് തുടർന്ന് വിശദമാക്കുന്നത്. ഇത് ഏതാണ്ട് ട്യൂറിംഗ് ടെസ്റ്റിന് തുല്യമാണ്. ഇവിടെ ചോദ്യകത്താവ് മറ്റു രണ്ടുപേരിൽ നിന്ന് സ്ത്രീ ആര് പുരിഷന് ആര് എന്ന്, ശബ്ദത്താലല്ലാതെ ചോദ്യങ്ങൾ വഴി കണ്ടെത്താൻ ശ്രമിക്കുന്നു. “ഈ മൂന്നുപേർക്ക് പകരം കം‌പ്യൂട്ടർ ആണെങ്കിൽ ഈ ഗെയിം അവ എങ്ങനെ കൈകാര്യം ചെയ്യും ?” എന്ന ചോദ്യത്തിലൂടെയാണ് മുൻ ചോദ്യത്തെ അദ്ദേഹം ലളിതമാക്കാൻ ശ്രമിക്കുന്നത്. <ref>{{cite book| title=Computing Machinery and Intelligence A.M. Turing}}</ref>
ട്യൂറിങ് മുന്നോട്ടു വച്ച ഈ ടെസ്റ്റുകൾ [[ആർട്ടിഫിഷ്യൽ ഇന്റലിജൻസ്]] ചിന്താധാരകളെ വളരയധികം സ്വാധീനിക്കുകയും ചോദ്യം ചെയ്യപ്പെടുകയുമൊക്കെയുണ്ടായി.
 
==ടൂറിങ് ടെസ്റ്റ് നടത്തുന്ന രീതി==
Line 20 ⟶ 26:
 
ഇംഗ്ലീഷ് ഭാഷ മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒരു വ്യക്തി തനിച്ചൊരു മുറിയിലിരിക്കുന്നു എന്നു കരുതുക. ചൈനീസ് ഭാഷയിലെ ചിഹ്നങ്ങളുപയോഗിച്ച് എങ്ങനെ വാക്യങ്ങൾ തയ്യാറാക്കാം എന്നു പ്രതിപാദിക്കുന്ന ഒരു നിയമാവലിയും(rule book) അയാളുടെ കൈവശമുണ്ടെന്ന് സങ്കല്പിക്കുക. ഇയാളുമായി ചൈനീസ് ഭാഷയിൽ മുറിക്കു പുറത്തു നിന്ന് ഒരാൾ സംഭാഷണത്തിലേർപ്പെട്ടാൽ', റൂൾ ബുക്കുപയോഗിച്ച്, മുറിക്കുള്ളിലെ വ്യക്തിക്ക്, ചൈനീസ് ഭാഷയിൽത്തന്നെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാകും. തന്മൂലം പുറത്തുള്ള വ്യക്തി മുറിക്കുള്ളിലെ വ്യക്തിക്കും ചൈനീസ് ഭാഷ മനസ്സിലാക്കാൻ ശേഷിയുണ്ടെന്ന് കരുതുന്നു; എന്നാൽ, മുറിക്കുള്ളിലെ വ്യക്തിക്ക് ചൈനീസ് ഭാഷ മനസ്സിലാക്കാൻ ശേഷിയില്ല എന്നതാണ് വാസ്തവം. ഇതുപോലെ വിവർത്തന രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തിയുള്ള ഒരു കംപ്യൂട്ടർ സജ്ജമാക്കിയാൽ കാര്യഗ്രഹണശേഷിയില്ലെങ്കിൽപ്പോലും അതിന് ടൂറിങ് ടെസ്റ്റിൽ വിജയിക്കാനാവും. ഇതാണ് ചൈനീസ് റൂം ഒബ്ജക്ഷൻ' എന്നറിയപ്പെടുന്നത്.
 
==പ്രസക്തി==
 
ഭാവിയിൽ ഇത്തരത്തിലുള്ള കമ്പ്യൂട്ടറുകൾ സ്രുഷ്ടിക്കപ്പെടുമെന്ന് ട്യൂറിംഗ് കണക്കുകൂട്ടിയിരുന്നു. അദ്ദേഹം പറഞ്ഞത് 2000 ഇൽ 109 ബിറ്റ്സ് ( ഏതാണ്ട് 120 മെഗാബൈറ്റ്) മെമ്മറിയുള്ള കമ്പ്യൂട്ടറുകൾ ഈ ടെസ്റ്റ് അഞ്ചുമിനിട്ടോളം ചോദ്യകർത്താവിനെ സംശയത്തിൽ നിർത്താൻ സാധിക്കുമെന്നാണ്. ഇപ്പോൾ ചില ഗവേഷണങ്ങൾ പറയുന്നത് 2029 ഇൽ ഇത് പറ്റുമെന്നാണ്. <ref>{{cite web | url =http://www.dod.mil/pubs/foi/darpa/08_F_0799Is_the_Turing_test_Still_Relevant.pdf | title =പ്രബന്ധം Shane T. Mueller, Ph.D. (2008)}}</ref> ഇതിനെ ചേദ്യം ചെയ്ത് ചില പന്തയങ്ങൾവരെയുണ്ട്.
 
സാങ്കേതിക വളർച്ച മൂലം ഭാവിയിൽ ചിലപ്പോൾ കംപ്യൂട്ടറുകൾക്ക് ടൂറിങ് ടെസ്റ്റ് ജയിക്കാനായേക്കാം. പക്ഷേ, അത്തരമൊരവസ്ഥ സംജാതമായാൽ അതിൽ നിന്ന് എന്ത് നിഗമനത്തിലെത്താം എന്ന കാര്യം ഇന്നും കംപ്യൂട്ടർ മേഖലയിലെ ചൂടുള്ള ഒരു ചർച്ചാവിഷയമായി അവശേഷിക്കുന്നു.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ടൂറിങ്_ടെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്