"ഹോ ചി മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 135:
 
കമ്മ്യൂണിസ്റ്റ് വാഴ്ച പിന്നീട് ഹോ ചിമിന്റെ ചുറ്റും ഒരു വ്യക്തിആരാധന നിലനിർത്താൻ ശ്രമിച്ചിരുന്നു.തുടക്കത്തിൽ അത് ഉത്തര വിയറ്റ്നാമിൽ മാത്രമായിരുന്നു എങ്കിലും പിന്നീട് അത് പതുക്കെ ദക്ഷിണ വിയറ്റ്നാമിലേക്കും വ്യാപിച്ചു. ഹോചി മിന്റെ ചരിത്രവും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭൂതകാലവും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്. [[ചൈന|ചൈനയിൽ]] [[മാവോ സേതൂങ്|മാവോ സേതൂങിനും]], [[റഷ്യ|റഷ്യയിൽ]] [[ലെനിൻ|ലെനിനും]] ഇതുപോലൊരു വീരപരിവേഷം [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പാർട്ടി]] ചാർത്തിക്കൊടുത്തിരുന്നു <ref>[http://www.changesinlongitude.com/mao-tse-tung-mausoleum-kim-il-sung-ho-chi-minh-mausoleum/]</ref>. വിദ്യാലയങ്ങളിലും മറ്റും ഹോ ചിമിന് ഒരു വാഴ്ത്തപ്പെട്ടവന്റെ ചിത്രം ആണ് നൽകപ്പെട്ടിരുന്നത്. ഹോ ചിമിനെ വിമർശിക്കുന്നവരോ, എതിർക്കുന്നവരോ ആയ എല്ലാവരേയും തടയുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിരുന്നു.
 
ഹോ ചിമിന്റെ ജന്മദിന ശതവാർഷികാഘോഷത്തിൽ പങ്കുചേരാൻ [[യുനെസ്കോ|യുനെസ്കോ]] അവരുടെ അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തോടുള്ള ഒരു സമർപ്പണം കൂടിയായിരുന്നു ഇത്. ഹോ ചിമിൻ സാംസ്കാരിക,[[കല|കല]], [[വിദ്യാഭ്യാസം|വിദ്യാഭ്യാസ]], [[സ്വാതന്ത്ര്യം|സ്വാതന്ത്ര്യ]], [[ജനാധിപത്യം|ജനാധിപത്യ]], [[സാമൂഹികം|സാമൂഹിക]] മേഖലകളിൽ നടത്തിയ പുരോഗമന ആശയങ്ങളെ പരിഗണിച്ചായിരുന്നു ഈ ബഹുമതി. തന്റെ ജീവിതം മുഴുവൻ വിയറ്റ്നാമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബലികൊടുത്ത ആ മനുഷ്യനെ ആദരിക്കാനുള്ള അവസരം [[യുനെസ്കോ]] പാഴാക്കിയില്ല <ref name="unesco">{{cite web|url=http://unesdoc.unesco.org/images/0007/000769/076995E.pdf|title=യുനെസ്കോ ജനറൽ കോൺഫറൻസ്; 24th; റെക്കോർഡ്സ് ഓഫ് ജനറൽ കോൺഫറൻസ്, 24th സെഷൻ, പാരീസ്, 20 ഒക്ടോബർ മുതൽ 20 നവംബർ 1987 വരെ, v. 1: റെസല്യൂഷൻസ്; 1988|format=പി.ഡി.എഫ്.|accessdate=2009-09-26}}</ref>. വടക്കേ [[അമേരിക്ക|അമേരിക്കയിലുള്ള]] ചില വിയറ്റ്നാം പൗരൻമാർ ഇത്തരം നീക്കത്തോട് വളരെ വിമർശനാത്മകമായി തന്നെ പ്രതികരിച്ചു. ഹോ ചിമിൻ [[ജോസഫ് സ്റ്റാലിൻ|സ്റ്റാലിനെ]] പോലെ ഒരു സ്വേച്ഛാധിപതി ആയിരുന്നു എന്നും, അദ്ദേഹത്തിന്റെ സർക്കാർ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയിരുന്നു എന്നും അവർ വാദിക്കുന്നു.
 
== അദ്ദേഹത്തിന്റെ പ്രശസ്തമായ വരികൾ ==
"https://ml.wikipedia.org/wiki/ഹോ_ചി_മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്