"ഹോ ചി മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121:
[[File:Ho Chi minh estatua.jpg|thumb|ഹോ ചിമിൻ നഗരത്തിനു പുറത്തുള്ള ഹോ ചിമിന്റെ പ്രതിമ, ഹോ ചിമിൻ സിറ്റി]]
വിയറ്റ്നാം യുദ്ധത്തിന്റെ അവസാനം അനിശ്ചിതത്വത്തിലായിരിക്കെ തന്നെ സെപ്തംബർ രണ്ട് 1969 രാവിലെ 9:47 ന് ഹോ ചിമിൻ അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ ശവശരീരം ഇന്നും കേടുകൂടാതെ ഹോ ചിമിൻ നഗരത്തിലെ മുസോളിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മൃതശരീരം ദഹിപ്പിച്ചുകളയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം <ref>ഡ്വിക്കർ 2000,പുറം. 565</ref>. ഹോ ചിമിന്റ മരണവിവരം ഏതാണ്ട് 48 മണിക്കൂറോളം പൊതുജനങ്ങളിൽ നിന്നും മറച്ചുവെച്ചിരുന്നു.
 
==മരണാനന്തരം==
[[File:Hochiminh and Bebet.JPG|thumb|left|ഹോ ചിമിൻ, എലിസബത്ത് ഒബ്രാക്ക്, ലൂസി ഒബ്രാക്ക് 1946]].
ദക്ഷിണവിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന സൈഗോൺ പിന്നീട് ഔദ്യോഗികമായി ഹോ ചിമിൻ നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു. 1975 മെയ് 1 ന് സൈഗോൺ നഗരം പിടിച്ചടക്കിയതോടെയാണ് വിയറ്റ്നാം യുദ്ധം ഔദ്യോഗികമായി അവസാനിച്ചത്. എന്നിരിക്കിലും അവിടുത്തെ ജനങ്ങൾ സ്വന്തം നഗരത്തെ സൈഗോൺ എന്നു തന്നെയാണ് വിളിച്ചിരുന്നത് <ref>{{cite web|title=ലെറ്റർ ഫ്രം ഹോ ചിമിൻ സിറ്റി - എ ട്രൈബ്യൂട്ട് ടു മൈ വിയറ്റ്നാം വെറ്റ് ഫാദർ|url=http://www.counterpunch.org/brown11122007.html|work=കൗണ്ടർപഞ്ച്|publisher=കൗണ്ടർപഞ്ച്|accessdate=15 ഒക്ടോബർ 2012|author=ബെൻ ബ്രൗൺ|date=12|month=നവംബർ|year=2007}}</ref>. ഹോ ചിമിൻ നഗരം എന്ന പേരിൽ നിന്നും സൈഗോൺ എന്ന പഴയ പേരിലേക്കു മാറ്റാൻ ഇപ്പോഴും അവിടെ ആവശ്യമുയരുന്നുണ്ടത്രെ <ref name="bbc.co.uk">[http://www.bbc.co.uk/news/world-asia-18328455]</ref>.
 
ഹോ ചിമിന്റെ ഭൗതികശരീരം ഹോ ചിമിൻ മുസോളിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. [[മോസ്ക്കോ| മോസ്ക്കോയിലെ]] [[ലെനിൻ |ലെനിന്റെ]] മുസോളിയത്തിനു സമാനമാണിത്. ഈ സ്മാരകം കാണാനായി ദിവസവും നീണ്ട നിര തന്നെയാണുള്ളത്. മറ്റു [[കമ്മ്യൂണിസം |കമ്മ്യൂണിസ്റ്റ് ]]നേതാക്കളായ [[ലെനിൻ]], [[മാവോ സേതൂങ്]] തുടങ്ങിയവരുടെ സ്മാരകങ്ങളിലും ഇതേ പോലുള്ള കാഴ്ചയാണുള്ളത്.
 
ഹോ ചിമിൻ മ്യൂസിയം അദ്ദേഹത്തിന്റെ ജീവിതത്തിനും പ്രവർത്തനങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്നു.
 
[[ചിലി|ചിലിയൻ]] സംഗീതജ്ഞനായ [[വിക്ടർ ജാര]] തന്റെ ഒരു ഗാനത്തിൽ ഹോ ചിമിനെ പരാമർശിച്ചിരിക്കുന്നു "ദ റൈറ്റ് ടു ലീവ് ഇൻ പീസ് ".
 
ഇന്ന് വിയറ്റ്നാമിൽ കറൻസിയിൽ ഹോ ചിമിന്റെ ചിത്രം ആണുള്ളത്. അദ്ദേഹത്തിന്റെ അർദ്ധകായ ചിത്രങ്ങൾ ഒരു മിക്ക എല്ലാ പൊതു കെട്ടിടങ്ങളിലും, ക്ലാസ്സ് മുറികളിലും കുറെ കുടുംബങ്ങളിലും എല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. ഹോ ചിമിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം പോലുമുണ്ട് വിയറ്റ് ലോംഗ് എന്ന സ്ഥലത്ത് <ref>[http://www.skydoor.net/place/%C4%90%E1%BB%81n_Th%E1%BB%9D_B%C3%A1c_H%E1%BB%93]</ref>
 
== അദ്ദേഹത്തിന്റെ പ്രശസ്തമായ വരികൾ ==
"https://ml.wikipedia.org/wiki/ഹോ_ചി_മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്