"ഹോ ചി മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83:
1950 കളിൽ പ്രതിപക്ഷകക്ഷികളെയെല്ലാം രാഷ്ട്രീയമായി അമർച്ച ചെയ്തിരുന്നു. സർക്കാരിനെ വിമർശിക്കുന്ന എല്ലാവരേയും അറസ്റ്റു ചെയ്തു ജയിലിലേക്കയച്ചിരുന്നു. കഠിനമായ തൊഴിൽ ക്യാംപുകളിലേക്കാണ് ഇത്തരക്കാരെ അയച്ചിരുന്നത്. ചില മധ്യവർഗത്തിൽപ്പെട്ട ബുദ്ധിജീവികൾ ഹോ ചിമിന്റെ ഭരണത്തെ വിമർശിക്കാൻ മുന്നോട്ടു വന്നെങ്കിലും ഇവരെല്ലാം തന്നെ ജയിലിലേക്കോ കഴുമരത്തിലേക്കോ പോകേണ്ടി വന്നു. ജയിലിൽ അവരെ കാത്തിരുന്നത് കഠിനശിക്ഷകൾ തന്നെയായിരുന്നു. കടുപ്പമേറിയ ജോലികൾ അവരുടെ മേൽ കെട്ടിയേൽപ്പിക്കുകയായിരുന്നു. പലരും വിശപ്പുകൊണ്ടു, തളർച്ചകൊണ്ടും ,കൊടുംപീഠനംകൊണ്ടും ആണ് മരിച്ചത്. [[1953]] മുതൽ [[1956]] വരെ ചൈനീസ് സർക്കാരിന്റെ സമ്മർദ്ദം മൂലം ഭൂപരിഷ്കരണം കൊണ്ടുവരാൻ ഹോ നിർബന്ധിതനായിത്തീർന്നു. ചൈനയുടേതു പോലുള്ള ഭൂ നിയമങ്ങൾ നടപ്പാക്കുകയായിരുന്നു തത്ത്വത്തിൽ നടന്നത്. സർക്കാർ നടപ്പാക്കിയ കർശനമായ ഭൂപരിഷ്കരണ നിയമത്തിലൂടെ പതിനായിരത്തോളം വരുന്ന വർഗ്ഗശത്രുക്കളെ സർക്കാർ ഉന്മൂലനം ചെയ്തു <ref>ആർ.ജെ.റമ്മൽ. ''സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഡെമോസൈഡ്.'' [http://www.hawaii.edu/powerkills/SOD.CHAP6.HTM സ്റ്റാറ്റിസ്റ്റിക്സ് ഓഫ് വിയറ്റ്നാമീസ് ഡെമോസൈഡ് ആന്റ് മാസ് മർഡർ]</ref> <ref>റോബർട്ട് എഫ് ടർണർ, വിയറ്റ്നാമീസ് കമ്മ്യൂണിസം: ഇറ്റ്സ് ഒറിജിൻ ആന്റ് ഡെവലപ്മെന്റ് (ഹൂവർ ഇൻസ്റ്റിറ്റ്യൂഷൻ പ്രസ്സ് 1975), പുറങ്ങൾ141-3, 155-7.</ref> <ref>നട്ട്, അനിത ലോ. [http://www.rand.org/pubs/papers/2008/P4416.pdf "ഓൺ ദ ക്വസ്റ്റ്യൻ ഓഫ് കമ്മ്യൂണിസ്റ്റ് റിപ്രൈസൽസ് ഇൻ വിയറ്റ്നാം."] റാൻഡ് കോർപ്പറേഷൻ. ഓഗസ്റ്റ് 1970.</ref>. രണ്ട് ലക്ഷത്തിനും, ഒമ്പതു ലക്ഷത്തിനു ഇടക്കുള്ള ആളുകൾ ക്യാംപുകളിൽവെച്ച് കൊലചെയ്യപ്പെടുകയോ, പട്ടിണിമൂലം മരിക്കുകയോ ചെയ്തു <ref>RFA. [http://www.rfa.org/english/news/vietnam_landreform-20060608.html "വിയറ്റ്നാമീസ് റിമംബർ ലാൻഡ് റീഫോം ടെറർ"] ജൂൺ 8, 2006.</ref><ref>[[#Rosefielde2009RedHolocaust|Rosefielde (2009) ''റെഡ് ഹോളോകാസ്റ്റ്'']] പുറങ്ങൾ. 120–121.</ref> <ref>[http://www.vietnam.ttu.edu/star/images/239/2390710003A.pdf "ദ ഹ്യൂമൻ കോസ്റ്റ് ഓഫ് കമ്മ്യൂണിസം ഇൻ വിയറ്റ്നാം"]</ref ><ref>ടർൺർ, റോബർട്ട് എഫ്. [http://www.paulbogdanor.com/deniers/vietnam/turner.pdf "എക്സ്പർട്ട് പംക്ച്വർസ് 'നോ ബ്ലഡ് ബാത്ത് ' മിത്"]. ''ഹ്യൂമൻ ഇവന്റ്സ്,'' നവംബർ 11, 1972.</ref>. 1956 ൽ ഹോ ചിമിൻ തന്നെ നേരിട്ടിടപെട്ട് ഇത്തരം ക്രൂരതകൾ നിറുത്തലാക്കുകയായിരുന്നു <ref name="MargolinVietnam">ഷോൺ ലൂയിസ് മാർഗോൺ "വിയറ്റ്നാം ആന്റ് ലാവോസ്: ദ ഇംപാസ് ഓഫ് വാർ കമ്മ്യൂണിസം" ഇൻ ''[[ദ ബ്ലാക്ക് ബുക്ക്]]'' പുറങ്ങൾ. 568–569.</ref>.
 
[[1959]] ഹോയുടെ സർക്കാർ [[ഹോ ചി മിൽ ഒളിപ്പാത]] വഴി നാഷണൽ ലിബെറേ ഷൻ ഫ്രണ്ട് (വിയറ്റ് കോങ്) എന്ന സംഘടനക്ക് സഹായം നൽകിപ്പോന്നു. [[1960]] [[ചൈന|ചൈനീസ് ]]സൈന്യത്തേയും അദ്ദേഹം ഇറക്കുമതി ചെയ്തു. ഈ സൈന്യം പാതകൾ, വിമാനത്താവളം, എന്നിവ നിർമ്മിക്കാൻ വിയറ്റ്നാം സൈന്യത്തെ സഹായിച്ചു, അങ്ങനെ വളരേയേറേ വിയറ്റ്നാം സൈനികർക്ക് അതേ സമയത്ത് യുദ്ധത്തിൽ പങ്കെടുക്കാൻ സാധിച്ചു.
1959 അവസാനമായപ്പോഴേക്കും ഹോ ചിമിൻ തന്റെ സഹപ്രവർത്തകനായിരുന്ന [[ലെ ദുവാൻ|ലെ ദുവാനെ]] താൽക്കാലികമായ പാർട്ടി നേതാവാക്കി. ഇലക്ഷൻ ഉടനെയൊന്നും നടക്കാൻ പോകുന്നില്ലെന്നും മറിച്ച് പ്രതിപക്ഷ കക്ഷികളെ ഒന്നാകെ നശിപ്പിക്കാനാണ് ദിയമിന്റെ ഉദ്ദേശ്യമെന്നും ഇതിനോടകം ഹോചി മിൻ മനസ്സിലാക്കിയിരുന്നു. വിയറ്റ്കോംഗ് മേഖലക്ക് സഹായമെത്തിക്കാൻ ഹോ ചിമിൻ തുടർച്ചയായി പോളിറ്റ്ബ്യൂറോയോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. ഹോചിമിന്റെ സ്വാധീനശക്തയും അധികാരവും കുറഞ്ഞതിന്റെ ലക്ഷണങ്ങളാണിത് എന്ന് പാശ്ചാത്യ നിരൂപകർ കരുതുന്നു<ref>ചെംഗ് ഗുവാങ് ആങ് & ആൻ ചെംഗ് ഗുവാൻ, ''ദ വിയറ്റ്നാം വാർ ഫ്രം ദ അദർ സൈഡ്'', പുറം. 21. (2002)</ref> . 1959 കളുടെ അവസാനം ഹോ ചിമിൻ ട്രയൽ എന്നറിയപ്പെടുന്ന നടപടിയിലൂടെ വിയറ്റ്കോംഗിന് അയൽ രാജ്യങ്ങളായ [[ലാവോസ് |ലാവോസിലൂടെയും]] [[കംബോഡിയ | കംബോഡിയയിലൂടെയും]] സഹായങ്ങൾ എത്തിത്തുടങ്ങി. അവിടെ നടന്നുകൊണ്ടിരുന്ന യുദ്ധം തുടരാനും അത് തങ്ങളുടെ വഴിക്കു കൊണ്ടുവരാനും ഇത് അവരെ സഹായിച്ചു<ref>ലിൻഡ്, 1999</ref>. 1960 ൽ ദുവാൻ ഔദ്യോഗികമായി പാർട്ടി നേതാവായി പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്തെ നയിക്കുക എന്നതിലുപരി ഹോ ചിമിൻ ഒരു പൊതു വ്യക്തിത്വമായി മാറി. ഹോ ചിമിൻ ഭരണസംവിധാനത്തിൽ നന്നായി തന്നെ സ്വാധീനം ചെലുത്തി. അന്നത്തെ ഭരണകർത്താക്കളിൽ പലരും പിന്നീട് യുദ്ധത്തിനുശേഷം വിയറ്റ്നാമിലെ പ്രമുഖ വ്യക്തിത്വങ്ങളായി മാറി. 1963 ൽ ഹോ തെക്കൻ വിയറ്റ്നാമിലെ പ്രസിഡന്റുമായി ഒരു സമാധാനശ്രമത്തിനുവേണ്ടി ചർച്ച നടത്തി <ref name="Brocheux174">പി.ബ്രോഷേക്സ് & ഡ്വിക്കർ, ക്ലെയർ. ''ഹോ ചിമിൻ: എ ബയോഗ്രഫി'', പുറം. 174; ISBN 0-521-85062-2.</ref>. ദിയമിനെതിരേ ഒരു സൈനീക നീക്കം നടത്താൻ ഈ ചർച്ച അമേരിക്കക്കു വഴിയൊരുക്കി <ref name="Brocheux174"/>.
 
== വിയറ്റ്നാം യുദ്ധം ==
"https://ml.wikipedia.org/wiki/ഹോ_ചി_മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്