"ഹോ ചി മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78:
 
== പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് ==
[[File:Giap-Ho.jpg|thumb|ഹോ ചിമിൻ (വലത്) ഹാനോയിൽ, 1945]]
[[File:Bundesarchiv Bild 183-48579-0009, Stralsund, Ho Chi Minh mit Matrosen der NVA.jpg|thumb|ജർമ്മൻ നാവികരോടൊപ്പം സ്റ്റാർലണ്ട് തുറമുഖത്ത്, 1957]]
 
[[1955]] ല് ഹോ ചി മിൻ '''വടക്കൻ വിയറ്റ്നാം''' അഥവാ ഡെമോക്രാറ്റിക് റിപ്പബിക്ക് ഒഫ് വിയറ്റ്നാമിന്റെ പ്രസിഡൻറായി.(DRV)[[1954]] ലെ ജനീവാ കരാർ പ്രകാരം (അമേരിക്കയോ വിയറ്റ്നാമോ ഒപ്പുവയ്ക്കാത്ത കരാർ) [[1956]] ല് തിരഞ്ഞെടുപ്പു നടത്തി രണ്ടു രാജ്യങ്ങളും പുനർ ഏകീകരണം നടത്താൻ വ്യവസ്ഥയുണ്ടായിരുന്നു. 1954 ലെ ജനീവ കരാർ അനുസരിച്ച് വിഭജിക്കപ്പെട്ട രണ്ടു പ്രദേശങ്ങൾ തമ്മിൽ പൗരന്മാർക്ക് മാറി താമസിക്കാൻ 300 ദിവസത്തെ സൗജന്യ സമയം അനുവദിച്ചിരുന്നു. തെക്കൻ വിയറ്റ്നാം, വടക്കൻ വിയറ്റ്നാം എന്നിങ്ങനെയാണ് ഈ പ്രദേശങ്ങൾ പിന്നീട് അറിയപ്പെട്ടത്. ഏതാണ്ട് 90 ലക്ഷത്തിനും, ഒരു കോടിക്കും ഇടക്കുള്ള ജനങ്ങൾ തെക്കൻ വിയറ്റ്നാമിലേക്ക് മാറി താമസിച്ചു. ഇവരിൽ കൂടുതലും, [[കത്തോലിക്ക സഭ |കത്തോലിക്കാ]] അനുഭാവികളായിരുന്നു കൂടാതെ, [[കമ്മ്യൂണിസം |കമ്മ്യൂണിസ്റ്റ് ]]വിരുദ്ധ ബുദ്ധിജീവികൾ, ഫ്രഞ്ച് കോളനിവാഴ്ചക്കാലത്തെ സർക്കാർ ഉദ്യോഗസ്ഥർ, സമ്പന്നരായ വിയറ്റ്നാമുകാർ എന്നീ ഗണത്തിൽപെടുന്നവരായിരുന്നു കൂടുതലായും വടക്കു നിന്നും തെക്കോട്ട് മാറി താമസിച്ചത്. എന്നാൽ തെക്കൻ വിയറ്റ്നാമിൽ നിന്നും വടക്കൻ വിയറ്റ്നാമിലേക്കു പോയത് ഏകദേശം 2,50,000 ആളുകൾ മാത്രമായിരുന്നു, കൂടുതലും വിയറ്റ്നാമീസ് പട്ടാളക്കാർ <ref>[http://www.mtholyoke.edu/acad/intrel/pentagon/pent11.htm ''പെന്റഗൺ പേപ്പേഴ്സ്'', പതിപ്പ് 1, അദ്ധ്യായം 5, "ഒറിജിൻസ് ഓഫ് ദ ഇൻസർജൻസി ഇൻ സൗത്ത് വിയറ്റ്നാം, 1954-1960"]</ref> <ref>യുണൈറ്റഡ് നേഷൻസ് ഹൈകമ്മീഷൻ ഫോർ റെഫ്യൂജീസ്, [http://www.unhcr.org/cgi-bin/texis/vtx/publ/opendoc.pdf?id=3ebf9bad0&tbl=PUBL ''സ്റ്റേറ്റ് ഓഫ് ദ വേൾഡ് റെഫ്യൂജീസ്''], അദ്ധ്യായം 4, "ഫ്ലൈറ്റ് ഫ്രം ഇൻഡോ ചൈന".</ref>. ചിലരെങ്കിലും തങ്ങളുടെ ഇംഗിതത്തിനെതിരായി വടക്കൻ വിയറ്റ്നാമിൽ തന്നെ തങ്ങേണ്ടി വന്നു എന്ന് ചില കനേഡിയക്കാരായ നിരീക്ഷകർ ചിന്തിക്കുന്നു<ref>ഥാക്കൂർ, പുറം. 204</ref>. അമേരിക്കയുടെ ധാർമ്മിക പിന്തുണയോടുകൂടി [[ൻഗൊ ദിൻ ദിയം]] 1956 ലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. അതുകൂടാതെ മറ്റൊരു തിരഞ്ഞെടുപ്പു നടത്തുകയും വഞ്ചനയിലൂടെ അധികാരസ്ഥാനത്തെത്തുകയും ചെയ്തു. ഇദ്ദേഹമാണ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമിന്റെ പ്രഥമ പ്രസിഡന്റ്.. അന്നത്തെ കാലത്തെ നിരീക്ഷകർ എല്ലാം തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ 80% പേരും ഹോ ചി മിന് അനുകൂലമായിരിന്നേനേ എന്നാണ് കരുതിയത്. യു.എസ്. പ്രസിഡൻറ് ഐസൻഹോവറും ഈ അഭിപ്രായക്കാരനായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്നാൽ ദിയെം ജയിക്കില്ലെന്ന് [[അമേരിക്ക|അമേരിക്കക്കും]] ദിയെമിനും നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിനു പകരം തെക്കൻ അമേരിക്കയെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാനായിരുന്നു രണ്ടു കക്ഷികളും ആഗ്രഹിച്ചത് തന്നെ.
 
"https://ml.wikipedia.org/wiki/ഹോ_ചി_മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്