"മോണ്ടനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Montanism}}
ആദിമക്രിസ്തീയതയിലെ ഒരു വിമതമുന്നേറ്റമായിരുന്നു '''മോണ്ടനിസം'''. പൊതുവർഷം രണ്ടാം നൂറ്റാണ്ടിനൊടുവിൽ [[ഏഷ്യാമൈനർ|ഏഷ്യാമൈനറിലെ]] ഫ്രിജിയായിൽ മോണ്ടനസ് എന്നയാളുടെ പ്രബോധനങ്ങളിൽ തുടങ്ങിയ ഈ മുന്നേറ്റം ആദ്യം "നവപ്രവചനം" എന്ന പേരിലാണ് അറിയപ്പെട്ടിരിന്നത്. പിൽക്കാലത്ത് പ്രാരംഭകന്റെ പേരുമായി ബന്ധപ്പെടുത്തി മോണ്ടനിസം എന്ന പേരിൽ അത് അറിയപ്പെടാൻ തുടങ്ങി. ഫ്രിജിയയിൽ ഉത്ഭവിച്ച ഈ പ്രസ്ഥാനം അയൽദേശങ്ങളിൽ ഫ്രിജിയൻപ്രസ്ഥാനം എന്നും അറിയപ്പെട്ടിരുന്നു. [[ക്രിസ്തുമതം]] സാമ്രാജ്യത്തിൽ[[റോമാസാമ്രാജ്യം|റോമാസാമ്രാജ്യത്തിൽ]] നിയമപരമാക്കപ്പെടുന്നതിനു മുൻപു തന്നെ അത് [[റോമാസാമ്രാജ്യം|റോമാസാമ്രാജ്യത്തിലെസാമ്രാജ്യത്തിലെ]] മറ്റു പ്രവിശ്യകളിൽ പ്രചരിച്ചു. താമസിയാതെ വേദവ്യതിചലനമായി മുദ്രകുത്തപ്പെട്ട മോണ്ടനിസം കാലക്രമേണ ക്ഷയിച്ച് അസ്തമിച്ചെങ്കിലും ഒറ്റപെട്ട സ്ഥാനങ്ങളിൽ ആറാം നൂറ്റാണ്ടു വരെ അതു നിലനിന്നു.
 
[[ശീശ്മ|ശീശ്മയായി]] മുദ്രകുത്തെപ്പെട്ടെങ്കിലും ഇവരുടെ വിശ്വാസത്തിലെ മൗലികതത്ത്വങ്ങൾ മറ്റു ക്രിസ്തീയവിഭാഗങ്ങളുടേതിനു സമാനമായിരുന്നു. അതേസമയം, ദൈവവെളിപാടിന്റെ നൈരന്തര്യത്തിലും കൂടുതൽ യാഥാസ്ഥിതികമായ സദാചാരനിഷ്ഠയിലും വിശ്വസിച്ച പ്രവചനധാർമ്മികത എന്ന നിലയിൽ അത് വേറിട്ടു നിന്നു. ആധുനികകാലത്തെ [[പെന്തക്കോസ്ത് സഭ|പെന്തക്കോസ്ത്]], [[കരിസ്മാറ്റിക്ക് പ്രസ്ഥാനം|കരിസ്മാറ്റിക്]] മുന്നേറ്റങ്ങളും പ്രൊട്ടസ്റ്റന്റുകൾക്കിടയിലെ പുതിയ അപ്പസ്തോലികനവീകരണവും (New Apostolic Reformation) മറ്റുമായി അതിനു സമാനത കല്പിക്കാറുണ്ട്.
"https://ml.wikipedia.org/wiki/മോണ്ടനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്