"മോണ്ടനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
മോണ്ടനസിന്റെ മുന്നേറ്റം [[ഏഷ്യാമൈനർ|ഏഷ്യാമൈനറിലെമ്പാടും]] പ്രചരിച്ചു. അക്കാലത്ത് അവിടങ്ങളിൽ ഉണ്ടായ [[ഭൂകമ്പം|ഭൂകമ്പങ്ങളും]] ക്ഷാമങ്ങളും ഈ പ്രവചനധാർമ്മികതയുടെ വളർച്ചയെ സഹായിച്ചു. "മതം, ലോകവുമായുള്ള അതിന്റെ പുരാതനമായ ഒത്തുതീർപ്പിലെക്കു മടങ്ങിപ്പോയിരുന്നതിനാൽ" മോണ്ടനിസത്തിന്റെ സന്മാർഗ്ഗവ്യഗ്രത ആദർശവാദികളെ ആകർഷിച്ചു.<ref>Paths of Faith, John A. Hutchison (പുറം 441)</ref> അറിയപ്പെടുന്ന മൂന്നു നേതാക്കളിൽ രണ്ടു പേർ സ്ത്രീകളായിരുന്ന{{സൂചിക|൧|}} ഈ മതമുന്നേറ്റം, അധികാരശ്രേണികളെ ആശ്രയിച്ചു നിന്ന വ്യവസ്ഥാപിതധാർമ്മികതകളിൽ നിന്നു ഭിന്നമായി സമത്വാധിഷ്ഠിതമായിരുന്നു.<ref> ചാൾസ് ഫ്രീമാൻ, "ദ ക്ലോസിങ്ങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ്" (പുറം 138)</ref>
 
എങ്കിലും ഏഷ്യയിലെ [[മെത്രാൻ|മെത്രാന്മാർ]] ഈ പ്രസ്ഥാനത്തെ പിന്തുണക്കാൻ വിസമ്മതിക്കുകയും മോണ്ടനസിനെ മതഭ്രഷ്ടനായി പ്രഖ്യാപിക്കുകയും ചെയ്തു. തനിക്കനുകൂലമായി ഇടപെടാൻ [[റോം|റോമിലെ]] മെത്രാനോട് അദ്ദേഹം നടത്തിയ അഭ്യർത്ഥനയും ഫലമുണ്ടാക്കിയില്ല. എങ്കിലും മോണ്ടനിസം പെട്ടന്ന് അപ്രത്യക്ഷമായില്ല. ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അത് ഒരു ധാർമ്മികശക്തിയായി നിലകൊണ്ടു. ദേശാടകരായ വേദപ്രചാരകർ അതിനെ [[റോം|റോമിലും]] [[ഫ്രാൻസ്|ഫ്രാൻസിലും]] പോലും എത്തിച്ചു.<ref name ="scot"/> പ്രമുഖ ക്രിസ്തീയചിന്തകനും [[ലത്തീൻ|ലത്തീനിലെ]] ക്രൈസ്തവസാഹിത്യത്തിന്റെ പ്രാരംഭകനുമായ [[തെർത്തുല്യൻ]] പോലും അവസാനകാലത്ത് അതിന്റെ അനുയായി ആയിരുന്നുആയി.<ref name ="green">വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 13-14)</ref> കാലക്രമേണ ക്ഷയിച്ച് ഇല്ലാതായ മോണ്ടനിസം ഒറ്റപ്പെട്ട കോണുകളിലെങ്കിലും ആറാം നൂറ്റാണ്ടു വരെ നിലനിന്നു. ആ നൂറ്റാണ്ടിൽ ജസ്റ്റിനിയൻ ചക്രവർത്തി അതിന്റെ അവശിഷ്ടത്തേയും ഉന്മൂലനം ചെയ്തു. അക്കാലത്ത് മോണ്ടനിസ്റ്റുകളിൽ ചിലർ സ്വന്തം പള്ളികളിൽ ഒരുമിച്ചു കൂടി അവയ്ക്കു തീവച്ച് കൂട്ട [[ആത്മഹത്യ]] നടത്തുകപോലും ചെയ്തു.<ref name = "durant"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/മോണ്ടനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്