"ഹോ ചി മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79:
== വിയറ്റ്നാം യുദ്ധം ==
{{Main|വിയറ്റ്നാം യുദ്ധം}}
[[പ്രമാണം:Ngo Dinh Diem - Thumbnail - ARC 542189.gif|thumb|200px|right| തെക്കൻ വിയറ്റ്നാമിന്റെ പ്രസിഡൻറായിരുന്ന [[ൻ‍ഗോദിൻൻഗോദിൻ ദിയെം]] ]]
അമേരിക്കൻ യുദ്ധം എന്നാണ് വിയറ്റ്നാമിൽ പറയപ്പെടുന്നത്.[[ഹനോയ്]] ആസ്ഥാനമാക്കി ഹോ ചി മിനും [[സൈഗോൺ]] തലസ്ഥാനമാക്കി തെക്കൻ വിയറ്റ്നാമിൽ [[ൻ‍ഗോദിൻൻഗോദിൻ ദിയെം|ൻ‍ഗോദിൻൻഗോദിൻ ദിയെമും]] ഭരിച്ചു. ഒരു രാജ്യമായി ചേരാനുള്ള തെക്കൻ വിയറ്റ്നാം ജനങ്ങളുടെ ആഗ്രഹത്തെ [[ൻ‍ഗോദിൻൻഗോദിൻ ദിയെം|ദിയെം]] ഏകാധിപത്യപരമായി അടിച്ചമർത്തി.തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശം ദിയെം തള്ളിക്കളഞ്ഞു. തെക്കൻ വിയറ്റ്നാമിൽ ചൈനയുടെ സഹായത്തോടെ ഹോ ഒരു കമ്യൂണിസ്റ്റ് വിഭാഗം സൃഷ്ടിച്ചു. ഇത് വിയറ്റ്കോങ് എന്നറിയപ്പെട്ടു. ഇവർ [[ൻ‍ഗോദിൻൻഗോദിൻ ദിയെം|ദിയെമിന്റെ]] സൈന്യവുമായി പോരാടിക്കൊണ്ടിരുന്നു. രാജ്യങ്ങളുടെ ലയനമായിരുന്നു അവരുടെ ലക്ഷ്യം ഈ അവസരത്തിലാണ് അമേരിക്ക വിയറ്റ്നാമിൽ പ്രവേശിക്കുന്നത്. ദിയെമിന്റെ സൈന്യത്തെ സഹായിക്കാനാണ് അവർ രംഗത്തിറങ്ങിയത്. അതോടെ ലോക പ്രശസ്തമായ [[വിയറ്റ്നാം യുദ്ധം]] (1964-‘75) തുടങ്ങി. അമേരിക്കയുടെ സുശക്തവും ആധുനികവുമായ സൈന്യത്തെ തീരെ ശക്തി കുറഞ്ഞതും ദാരിദ്ര്യജടിലവുമായ വിയറ്റ്നാം സൈന്യം ഒളിപ്പോരിലൂടെ നേരിട്ടു. നിരവധി അമേരിക്കൻ ഭടന്മാർ കൊല്ലപ്പെട്ടു. അമേരിക്കൻ സൈന്യം പലഗ്രാമങ്ങളിലും തേർവാഴ്ച നടത്തി. വിയറ്റ്നാമിന് അനുകൂലമായ തരംഗം ലോകമൊട്ടുക്കും ഉണ്ടായി. ഹോയുടെ അസാധാരണമായ നേതൃത്വവും ജനറൽ [[വോൻ ഗൂയെൻ ഗിയെപ്|വോൻ ഗൂയെൻ ഗിയെപിന്റെ]] പട്ടാളവും ചേർന്ന് 11 വർഷങ്ങൾക്കൊടുവിൽ അമേരിക്കയെ മുട്ടുകുത്തിച്ചു. [[1975]]-ല് വിയറ്റ്നാം സൈന്യം സൈഗോൺ പിടിച്ചു. ആ നഗരത്തിന്റെ പേർ ഹോ ചി മിൻ സിറ്റി എന്നാക്കി.
 
=== വിയറ്റ്നാം യുദ്ധത്തിന്റെ നാഴികക്കല്ലുകൾ ===
"https://ml.wikipedia.org/wiki/ഹോ_ചി_മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്