"മോണ്ടനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==സഭാഭ്രഷ്ട്==
മോണ്ടനസിന്റെ മുന്നേറ്റം [[ഏഷ്യാമൈനർ|ഏഷ്യാമൈനറിലെമ്പാടും]] പ്രചരിച്ചു. അക്കാലത്ത് അവിടങ്ങളിൽ ഉണ്ടായ [[ഭൂകമ്പം|ഭൂകമ്പങ്ങളും]] ക്ഷാമങ്ങളും ഈ പ്രവചനധാർമ്മികതയുടെ വളർച്ചയെ സഹായിച്ചു. എങ്കിലും ഏഷ്യയിലെ [[മെത്രാൻ|മെത്രാന്മാർ]] ഈ പ്രസ്ഥാനത്തെ പിന്തുണക്കാൻ വിസമ്മതിക്കുകയും മോണ്ടനസിനെ മതഭ്രഷ്ടനായി പ്രഖ്യാപിക്കുകയും ചെയ്തു. തനിക്കനുകൂലമായി ഇടപെടാൻ [[റോം|റോമിലെ]] മെത്രാനോടുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥനയും ഫലമുണ്ടാക്കിയില്ല. എങ്കിലും മോണ്ടനിസം പെട്ടന്ന് അപ്രത്യക്ഷമായില്ല. ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അത് ഒരു ധാർമ്മികശക്തിയായി നിലകൊണ്ടു. പ്രമുഖ ക്രിസ്തീയചിന്തകനും [[ലത്തീൻ|ലത്തീനിലെ]] ക്രൈസ്തവസാഹിത്യത്തിന്റെ പ്രാരംഭകനുമായ [[തെർത്തുല്യൻ]] പോലും അവസാനകാലത്ത് അതിന്റെ അനുയായി ആയിരുന്നു.<ref>വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 13-14)</ref> കാലക്രമേണ ക്ഷയിച്ച് ഇല്ലാതായ മോണ്ടനിസം ഒറ്റപ്പെട്ട കോണുകളിലെങ്കിലും ആറാം നൂറ്റാണ്ടു വരെ നിലനിന്നു. ആ നൂറ്റാണ്ടിൽ ജസ്റ്റിനിയൻ ചക്രവർത്തി അതിന്റെ അവശിഷ്ടത്തേയും ഉന്മൂലനം ചെയ്തു. അക്കാലത്ത് മോണ്ടനിസ്റ്റുകളിൽ ചിലർ സ്വന്തം പള്ളികളിൽ ഒരുമിച്ചു കൂടി അവയ്ക്കു തീവച്ച് കൂട്ട ആത്മഹത്യ നടത്തുകപോലും ചെയ്തു.<ref name = "durant"/>
 
==അവലംബം==
"https://ml.wikipedia.org/wiki/മോണ്ടനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്