"മോണ്ടനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==തുടക്കം==
തന്റെ പ്രവചനദൗത്യം ആരംഭിച്ചത് പൊതുവർഷം 156-നടുത്തെങ്ങോ ആണെന്നു കരുതപ്പെടുന്നു. നേരത്തേ സൈബിലീദേവിയുടെ പുരോഹിതനായിരുന്ന അദ്ദേഹം അതിനടുത്ത കാലത്തായിരുന്നു അദ്ദേഹം [[ക്രിസ്തുമതം]] സ്വീകരിച്ചതു തന്നെ. താൻ ദൈവനിയുക്തനായ പ്രവാചകനും ക്രിസ്തു വാഗ്ദാനം ചെയ്ത ആശ്വാസദായകനായ പരിശുദ്ധാത്മാവും ആണെന്നു മോണ്ടനസ് അവകാശപ്പെട്ടു. [[ക്രിസ്തുമതം|ക്രിസ്തീയത]] അതിന്റെ ആദിമ സംശുദ്ധിയിലേക്കും ലാളിത്യത്തിലേക്കും തിരിച്ചുപോകണമെന്നും പ്രവചനം വിശ്വാസത്തിന്റെ സ്വാഭാവികഘടകമായതിനാൽ വിശ്വാസികളെ പ്രവചിക്കാൻ അനുവദിക്കണമെന്നും അവർക്കു മേലുള്ള [[മെത്രാൻ|മെത്രാന്മാരുടെ]] സ്വേച്ഛാഭരണം തെറ്റാണെന്നും അദ്ദേഹം വാദിച്ചു. ദൈവരാജ്യം സമീപിച്ചിരിക്കുന്നെന്നും [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപാടുപുസ്തകത്തിൽ]] പറയുന്ന 'നവയെരുശലേം', പശ്ചിമ-മദ്ധ്യ-ഫ്രിജിയ സമതലത്തിലെ പെപൂസാ, തിമിയൻ നഗരങ്ങളിൽ ഉദിക്കാൻ പോകുന്നെന്നും മോണ്ടനസ് പ്രവചിച്ചു. മോണ്ടനസിന്റെ പ്രബോധനങ്ങളിൽ വിശ്വസിച്ച പ്രിസില്ല, മാക്സിമില്ല എന്നീ സ്ത്രീ അനുയായികളും ദൈവവെളിപാട് അവകാശപ്പെട്ടു. പ്രവചനം വിശ്വസിച്ച് അനേകർ മോണ്ടനസിസിനെ അനുഗമിച്ച് അദ്ദേഹം താവളമാക്കിയിരുന്ന പെപൂസയിലേയ്ക്കു പോയതിന്റെ ഫലമായി പല നഗരങ്ങളിലും ജനവാസമില്ലാതായി. പഴയലോകത്തിന്റെ അന്ത്യം അത്യാസന്നമെന്നു കരുതിയ ഈ കൂട്ടായ്മ വിവാഹവും കുടുംബജീവിതവും ഉപേക്ഷിച്ചും ആദിമക്രിസ്തീയതയിലെപ്പോലെ ഉള്ളതെല്ലാം സാമൂഹ്യമായി പങ്കുവച്ചും ജീവിച്ചു.<ref name = "durant">[[വിൽ ഡുറാന്റ്]], "സീസറും ക്രിസ്തുവും", [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], മൂന്നാം ഭാഗം (പുറം 605)</ref>
 
==സഭാഭ്രഷ്ട്==
"https://ml.wikipedia.org/wiki/മോണ്ടനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്